- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ബിജെപിക്ക് വോട്ടേ കുറഞ്ഞിട്ടുള്ളൂ...പ്രവർത്തകരും മനോവീര്യവും കുറഞ്ഞിട്ടില്ല; അത് തകർക്കാൻ പിണറായിയുടെ ഈ ചെപ്പടി വിദ്യക്കൊന്നും സാധിക്കില്ല; ഇന്ദിരാ ഗാന്ധിയും ഇ.എം.എസ്സും വിചാരിച്ചിട്ട് നടന്നിട്ടില്ലെന്ന് പിണറായി വിജയൻ ഓർത്താൽ നന്ന്: മുന്നറിയിപ്പുമായി ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം : കൊടകര കുഴൽപ്പണകേസിൽ പിണറായി വിജയനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സംസ്ഥാന സർക്കാർ വേട്ടയാടുന്നെന്ന് ആരോപിച്ച് ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശോഭാസുരേന്ദ്രൻ. ബിജെപിക്ക് വോട്ട് മാത്രമാണ് കുറഞ്ഞതെന്നും പ്രവർത്തകരും മനോവീര്യവും കുറഞ്ഞിട്ടില്ലെന്നും പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ശോഭാ സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.'ബിജെപിക്ക് വോട്ടേ കുറഞ്ഞിട്ടുള്ളൂ, പ്രവർത്തകരും മനോവീര്യവും കുറഞ്ഞിട്ടില്ല. അത് തകർക്കാൻ പിണറായിയുടെ ഈ ചെപ്പടി വിദ്യക്കൊന്നും സാധിക്കില്ല. ഇന്ദിരാ ഗാന്ധിയും ഇ.എം.എസ്സും വിചാരിച്ചിട്ട് നടന്നിട്ടില്ലെന്ന് പിണറായി വിജയൻ ഓർത്താൽ നന്ന്' ശോഭാ സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു
തൃശൂർ പൊലീസ് ക്ലബ്ബിന് മുന്നിൽ നടന്ന പ്രതിഷേധ ജ്വാല സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പിണറായി വിജയൻ രണ്ടാം വരവിൽ ബിജെപിക്കെതിരെ പ്രതികാരം തീർക്കുകയാണെന്നും കൊടകര കേസിലടക്കം രാഷ്ട്രീയ വൈരം തീർക്കാൻ പൊലീസിനെ ഉപയോഗിക്കുകയാണെന്നും പ്രതിഷേധ്വാല ഉദ്ഘാടനം ചെയ്ത് സുരേന്ദ്രൻ പറഞ്ഞു.
ബിജെപിയെ തകർക്കാൻ സിപിഐഎം ആസൂത്രിത നീക്കം നടത്തുന്നു എന്ന് ആരോപിച്ച് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് ബിജെപി. ഇതിന്റെ തുടക്കമെന്നോണമാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. 10,000 കേന്ദ്രങ്ങളിൽ സമരജ്വാല നടത്തുമെന്നായിരുന്നു ബിജെപി അറിയിച്ചത്.
കേന്ദ്രമന്ത്രി വി മുരളീധരൻ കോഴിക്കോട് പരിപാടിയിൽ ഓൺലൈനായും മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, മുൻ എംഎൽഎ ഒ രാജഗോപാൽ, തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വി വി രാജേഷ്, സംസ്ഥാന സെക്രട്ടറി എസ് സുരേഷ് എന്നിവർ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയ്ക്കലും സമരജ്വാലയിൽ പങ്കെടുത്തു
മറുനാടന് മലയാളി ബ്യൂറോ