വാഷിങ്ടൺ: കേരളാ കൾച്ചറൽ സൊസൈറ്റിയുടെയും ഗ്രെയ്റ്റർവാഷിങ്ടൺ കേരളാഅസ്സോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വിർജീനിയയിൽവച്ച് നടത്തപ്പെട്ട എംഎസ്എൽസോക്കർ ടൂർണ്ണമെന്റിൽ മേരിലാൻഡ് സ്!്രടക്കേഴ്സ് ജേതാക്കളായി.

വിർജീനിയ സെന്റ് ജൂഡ് സ്പോർട്ട്സ് ക്ലബ് റണ്ണേഴ്സപ്പ് ട്രോഫി കരസ്ഥമാക്കി. മേരിലാൻഡ് സ്ട്രൈക്കേഴ്സിലെ അനിൽ ജെയിംസ് ടൂർണ്ണമെന്റിലെ മികച്ച സ്‌കോററായി.

ഗ്രെയ്റ്റർ വാഷിങ്ടൺ കേരളാ അസ്സോസിയേഷൻ സെക്രട്ടറി മധുസൂദനൻ നമ്പ്യാരുടെ അധ്യക്ഷതയിൽ നടന്നസമാപന ചടങ്ങിൽ അസ്സോസിയേഷൻ പ്രസിഡന്റ് സാജു തോമസ് സമ്മാനദാനം നിർവ്വഹിച്ചു. കേരളാകൾച്ചറൽ സൊസൈറ്റിപ്രെസിഡന്റ് സേബനവീദ് ആശംസകൾഅറിയിച്ചു. ചടങ്ങിൽ എംഎസ്എൽ സെക്രട്ടറി സിദ്ദിഖ് കൃതജ്ഞത രേഖപ്പെടുത്തി.