ദുബൈ : ഈ സീസണിലെ അവസാന ഫുട്ബോൾ മേളയ്ക്ക് ദുബൈയിൽ കളമൊരുക്കി അതിഞ്ഞാൽ സോക്കർ ലീഗ് സീസൺ രണ്ടിന് അരങ്ങൊരുങ്ങുകയായി , യുഎഇ യിൽ നിന്നുള്ള അതിഞ്ഞാൽ നിവാസികളായ പ്രവാസികളാണ് ഫുട്‌ബോൾ മേളയ്ക്ക് കളമൊരുക്കുന്നത്. അതിഞ്ഞാൽ നിവാസികൾക്കിടയിലെ തന്നെ താരങ്ങളെ അണി നിരത്തി ഏഴ് പേരടങ്ങിയ അഞ്ചോളം ടീമുകൾ പരസ്പരം മാറ്റുരയ്ക്കുന്ന രീതിയിലാണ് സോക്കർ ലീഗ് വേദിയാകുന്നത്.

നാട്ടിൽ നിന്നുള്ള പ്രതിഭാധനരായ പല താരങ്ങളും അതിഥി താരങ്ങളായി കളി കളത്തിലിറങ്ങും. മുഹമ്മദൻസ് , നാസർ ക്ലബ് , അരയാൽ ബ്രദേർസ് തുടങ്ങിയ ക്ലബുകളിലൂടെ നിരവധി പ്രതിഭാശാലികളായ താരങ്ങളെയാണ് ഫുട്ബോൾ ലോകത്തേക്ക് അതിഞ്ഞാൽ സംഭാവന ചെയ്തിട്ടുള്ളത്. മെയ് ആദ്യവാരത്തിൽ തന്നെ ദുബൈയിൽ വെച്ച് സോക്കർ ലീഗ് നടത്താനാണ് സംഘാടക തീരുമാനം.

സംഘാടക സമിതി അംഗങ്ങളായി മട്ടൻ മൊയ്തീൻ കുഞ്ഞി ( ചെയർമാൻ ) മഷൂദ് ദുബായ് , ഖാദർ ബെസ്റ്റോ , കലാം അജ്മാൻ ( വൈസ് ചെയർമാന്മാർ) ഫാറൂഖ് പിഎം ( കൺവീനർ ) ബഷീർ പാലാട്ട് , ഷബാബ് അഞ്ചില്ലത്ത് , അഫ്സൽ പാലക്കി ( ജോയിന്റ് കൺവീനർമാർ ) സുബൈർ കോട്ടയിൽ ( ട്രഷറർ ) ജാബിർ കെകെ, ലത്തീഫ്, സത്താർ കെവി (ടീം കോർഡിനേറ്റേർസ് ) ജാഫർ കാഞ്ഞിരായിൽ , അൽത്താഫ് ലണ്ടൻ ( മീഡിയാ പബ്ലിസിറ്റി ) എന്നിവരെ തെരഞ്ഞെടുത്തു.