സിഡ്‌നി: കാന്റർബറി സ്‌പോർട്ടിങ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അരങ്ങേറുന്ന സോക്കർ മാമാങ്കത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. 15നു (ശനി) രാവിലെ സിൽവർ വാട്ടർ റോഡിലുള്ള വിൽസൺസ് പാർക്ക് സ്റ്റേഡിയത്തിൽ രാവിലെ 7.30 മുതൽ നാലു ഗ്രൂപ്പുകളായി ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 20 ടീമുകൾ മാറ്റുരയ്ക്കും. തുടർന്നു സെമി ഫൈനൽ മത്സരങ്ങളും ഫൈനലും നടക്കും. ജേതാക്കൾക്ക് രണ്ടായിരം ഡോളർ കാഷ് അവാർഡും എവർ റോളിങ് ട്രോഫിയും ലഭിക്കും.

മികച്ച കളിക്കാരൻ, ഗോൾ കീപ്പർ, യുവപ്രതിഭ എന്നിവർക്കും പുരസ്‌കാരങ്ങൾ നൽകും. സിഡ്‌നിയിലെ പ്രമുഖ റസ്റ്ററന്റ് ശൃംഖലയായ ജനനി റസ്റ്ററന്റിന്റെ ഭക്ഷണശാലയും സ്റ്റേഡിയത്തിൽ പ്രവർത്തിക്കുമെന്നു സംഘാടകർ അറിയിച്ചു.