മെൽബൺ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ ഇടവക ദിനത്തോട് അനുബന്ധിച്ചു നടത്തിയ പാലക്കാട്ട് ജഫറി മെമോറിയൽ സോക്കർ ടൂർണമെന്റിൽ കാൽവരി കൂടാരയോഗം വിജയികളായി. സെഹിയോൻ കൂടാരയോത്തിനാണ് രണ്ടാം സ്ഥാനം.

ജേതാക്കൾക്ക് 201 ഡോളർ കാഷ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 101 ഡോളർ കാഷ് പ്രൈസും ട്രോഫിയും സ്വന്തമാക്കി.

അത്യന്തം വാശിയേറിയ സോക്കർ ടൂർണമെന്റ് ആദ്യം മുതൽ നിയന്ത്രിച്ചത് പ്രശസ്ത സോക്കർ താരം ജോസ് ഏബ്രഹാം കട്ടപ്പന ആയിരിന്നു. വിജയികളെ ചാപ്ലെയിൻ ഫാ. തോമസ് കുമ്പുക്കൽ അഭിനന്ദിച്ചു.