കൽബ: ഫുജൈറ, സോക്കർ ഫ്രണ്ട്‌സ് സംഘടിപ്പിച്ച തീമ മംഗോ പ്രൈസ് മണിക്കും റാഫി സ്പോർട്സ് വിന്നേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള ഫുട്‌ബോൾ ടൂർണമെന്റിൽ അഷ്ട്ട്ടൽ ക്വിൽബീസ് ജേതാക്കളായി. റണ്ണർ അപ്പുകളായി മാഞ്ചസ്റ്റർ ഷിപ്പിങ് ദുബായും തമാം എക്‌സിബിഷൻ, ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാനായി അഷ്ടൽ ക്വിൽബീസ് നിസാറിനെയും ഗോൾ കീപ്പറായി അജുവിനെയും ഏറ്റവും കൂടുതൽ ഗോളടിച്ച ചാമ്പ്യനായി മാഞ്ചസ്റ്റർ ഷിപ്പിങ് ദുബായ് ശ്യാമിനെയും തെരെഞെടുത്തു.

സമ്പത്ത് കുമാർ ഹസ്സൻ, അനീഷ് തുടങ്ങിയവർ ടൂർണമെന്റ് നേതൃത്വം നൽകി. പ്രമുഖ സാമൂഹ്യ സംഘടനാ നേതാക്കളും നാട്ടുകാരുമായി ധാരാളം പേർ ടൂണമെന്റ് വീക്ഷിക്കാൻ എത്തിയിരുന്നു .