മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ  ബഹ്‌റൈൻ  ദേശീയദിനം ആഘോഷിച്ചു. അൽ ഹാഷ്മി ഗ്രൂപ്പ്, ഗ്ലോബൽ ലിങ്ക് മാർക്കറ്റിങ് എന്നിവയുടെ ചെയർമാൻ സൈദ് മഹ്ഫൂദ് ഹാഷിം നാസർ മുഖ്യാതിഥിയായിരുന്നു. പമ്പാവാസൻ നായർ അധ്യക്ഷതവഹിച്ചു. അനിൽകുമാർ, അജയകുമാർ എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ സൈദ് മഹ്ഫൂദ് ഹാഷിം നാസർ 44 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന കേശവക്കുറുപ്പ് എന്നിവരെ ആദരിച്ചു. അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.