- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Religion
- /
- PILGRIMAGE
സെന്റ് അൽഫോൻസ കലാസമിതിയുടെ സാമൂഹ്യനാടകം 'ആത്മാവും സമൃദ്ധിയും' 28ന്
മെൽബൺ: മക്കളെയും വളർത്തി വലുതാക്കിയ മാതാപിതാക്കളെയും മറന്ന്, തലമുറകൾ പകർന്നുനല്കിയ വിശ്വാസങ്ങൾ പാടെ ഉപേക്ഷിച്ച്, കൂടുതൽ വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയിൽ ജീവിക്കാൻ മറന്നുപോകുന്ന പ്രവാസി മലയാളികളുടെ കഥ പറയുന്ന ' ആത്മാവും സമൃദ്ധിയും' എന്ന സാമൂഹ്യനാടകം 28ന് ഫോക്‌നാർ സെന്റ് മാത്യൂസ് പാരീഷ് ഹാളിൽ അവതരിപ്പിക്കുന്നു. സെന്റ് അൽഫോൻസ കല
മെൽബൺ: മക്കളെയും വളർത്തി വലുതാക്കിയ മാതാപിതാക്കളെയും മറന്ന്, തലമുറകൾ പകർന്നുനല്കിയ വിശ്വാസങ്ങൾ പാടെ ഉപേക്ഷിച്ച്, കൂടുതൽ വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയിൽ ജീവിക്കാൻ മറന്നുപോകുന്ന പ്രവാസി മലയാളികളുടെ കഥ പറയുന്ന ' ആത്മാവും സമൃദ്ധിയും' എന്ന സാമൂഹ്യനാടകം 28ന് ഫോക്‌നാർ സെന്റ് മാത്യൂസ് പാരീഷ് ഹാളിൽ അവതരിപ്പിക്കുന്നു. സെന്റ് അൽഫോൻസ കലാസമിതി അണിയിച്ചൊരുക്കിയ ഈ നാടകം ഇന്നലെകളെ വിസ്മരിച്ച് ജീവിക്കുന്ന ഓസ്‌ട്രേലിയൻ മലയാളിയുടെ യഥാർത്ഥ ചിത്രം വരച്ചുകാട്ടുന്നു.
മെൽബൺ സെന്റ് അൽഫോൻസ കത്തീഡ്രൽ കമ്മ്യൂണിറ്റിയുടെ ഇടവകദിനാഘോഷത്തോടനുബന്ധിച്ചാണ് നാടകം അവതരിപ്പിക്കുന്നത്. ജോൺസൺ കാഞ്ഞിരപ്പിള്ളി,അനൂപ് ആനിക്കാട്, ലിജ ജോഷി, ജിയ അനൂപ് എന്നിവരോടൊപ്പം അതുൽ, അഞ്ജന, ഓസ്റ്റിൻ, എമിലിൻ, ഇമ്മാനുവേൽ എന്നീ കുട്ടികളൂം വിവിധ കഥാപാത്രങ്ങളായി വേഷമിടുന്നു. ക്ലീറ്റസ് ചാക്കോ, അസ്സീസ് മാത്യു, ജോബി ഫിലിപ്പ് എന്നിവർ ചേർന്നാണ് നാടകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഡെന്നി തോമസ്-റിക്കോർഡിങ്ങ്, ജോർജ്ജ് വർഗ്ഗീസ്-ശബ്ദനിയന്ത്രണം, പ്രിജി ജോർജ്ജ്-പശ്ചാത്തല സംഗീതം, രജിത്ത് മെൽബൺ-രംഗപടം, ജൈയ്‌സ്റ്റോ ജോസഫ്-ദീപവിതാനം, ജോജോ ജോസഫ്-ലോജിസ്റ്റിക്, സീമ ജോർജ്ജ്-പരസ്യകല എന്നിവരാണ് നാടകത്തിന്റെ അണിയറ പ്രവർത്തകർ. അസ്സീസ് മാത്യു, ജോബി ഫിലിപ്പ് എന്നിവർ നാടകത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നു.
25ഓളം പേർ പങ്കെടുക്കുന്ന നൃത്ത ശില്പത്തോടെയാണ് ഇടവകദിനാഘോഷ കലാപരിപാടികൾ ആരംഭിക്കുന്നത്. സ്‌കിറ്റുകളും സംഘനൃത്തങ്ങളും സംഗീതവും നാടകവും ഉൾപ്പെടെ മൂന്നു മണിക്കൂർ നീളുന്ന കലാവിരുന്നാണ് ഒരുക്കിയിരിക്കുന്നതെന്ന് ജനറൽ കൺവീനർ ജോബി മാത്യു, പ്രാഗ്രാം കോർഡിനേറ്റർ മോറിസ് പള്ളത്ത് എന്നിവർ അറിയിച്ചു. കേരള സ്റ്റൈൽ തട്ടുകടയും ഭക്ഷണശാലകളും വിവിധ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന ദിവ്യബലിയിലും തുടർന്ന് നടക്കുന്ന വാർഷികാഘോഷങ്ങളിലും പങ്കെടുക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി കത്തീഡ്രൽ കമ്മ്യൂണിറ്റി ചാപ്ലയിൻ ഫാ.മാത്യു കൊച്ചുപുരയ്ക്കൽ അറിയിച്ചു.