- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ട്‌സ്അപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിച്ചോളൂ; സൗദിയിൽ സോഷ്യൽ മീഡിയ നിയമം കർശനമാക്കി
വാട്ട്‌സ്അപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ഇനി അലപ്പം ജാഗ്രത പാലിച്ചോളൂ. സാമൂഹ്യ മാധ്യമങ്ങളിൽ ആക്ഷേപവും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നവർക്ക് അഞ്ച് വർഷം തടവും 30 ലക്ഷം റിയാൽ പിഴയും ലഭിക്കും. ഇതോടെ നിരവധി ഗ്രൂപ്പുകൾ അപ്രത്യക്ഷമായി. വിവിധ വെബ്‌സൈറ്റുകൾ പരിശോധിക്കുന്ന ഡൊമൈനുകളും നിരീക്ഷണത്തിലാണ്. രാജ്യ വിരുദ്ധ പരാമർശങ്ങൾ പോലും പ്രചരിക്കുന്നതായി നേരത്തെ സൗദി സുരക്ഷാ വിഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യ മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടു വരാൻ തീരുമാനിച്ചത്. ഇക്കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്താൽ അഞ്ച് വർഷം തടവാണ് ശിക്ഷ. 30 ലക്ഷം റിയാൽവരെ പിഴയും. വാട്ട്‌സ് അപ്പ് ഗ്രൂപ്പൂകളിൽ ഒരംഗം തെറ്റായ വാർത്ത പ്രചരിപ്പിച്ചാൽ അതിനുത്തരവാദി ഗ്രൂപ്പ് അഡ്‌മിനാണ്. ഇതിനാൽ അഡ്‌മിൻ അപ്രൂവൽ ആവശ്യമാകുന്ന ബിസിനസ് ഗ്രൂപ്പുകളാക്കി മാറ്റുകയാണ് പലരും. ഇതിനാൽ തന്നെ പല ഗ്രൂപ്പുകളും ഇതിനകം അപ്രത്യക്ഷമായി. പരിഹാസം, സൗദി ഭരണാധികാരി
വാട്ട്‌സ്അപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ഇനി അലപ്പം ജാഗ്രത പാലിച്ചോളൂ. സാമൂഹ്യ മാധ്യമങ്ങളിൽ ആക്ഷേപവും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നവർക്ക് അഞ്ച് വർഷം തടവും 30 ലക്ഷം റിയാൽ പിഴയും ലഭിക്കും. ഇതോടെ നിരവധി ഗ്രൂപ്പുകൾ അപ്രത്യക്ഷമായി. വിവിധ വെബ്‌സൈറ്റുകൾ പരിശോധിക്കുന്ന ഡൊമൈനുകളും നിരീക്ഷണത്തിലാണ്.
രാജ്യ വിരുദ്ധ പരാമർശങ്ങൾ പോലും പ്രചരിക്കുന്നതായി നേരത്തെ സൗദി സുരക്ഷാ വിഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യ മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടു വരാൻ തീരുമാനിച്ചത്. ഇക്കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്താൽ അഞ്ച് വർഷം തടവാണ് ശിക്ഷ. 30 ലക്ഷം റിയാൽവരെ പിഴയും.
വാട്ട്‌സ് അപ്പ് ഗ്രൂപ്പൂകളിൽ ഒരംഗം തെറ്റായ വാർത്ത പ്രചരിപ്പിച്ചാൽ അതിനുത്തരവാദി ഗ്രൂപ്പ് അഡ്‌മിനാണ്. ഇതിനാൽ അഡ്‌മിൻ അപ്രൂവൽ ആവശ്യമാകുന്ന ബിസിനസ് ഗ്രൂപ്പുകളാക്കി മാറ്റുകയാണ് പലരും. ഇതിനാൽ തന്നെ പല ഗ്രൂപ്പുകളും ഇതിനകം അപ്രത്യക്ഷമായി.
പരിഹാസം, സൗദി ഭരണാധികാരികളെ പരിഹസിക്കുന്ന ട്രോളുകൾ, വ്യക്തികൾക്കെതിരായ ആക്ഷേപ ഹാസ്യം, വ്യക്തികളുടെ ഫോട്ടോ ദുരുപയോഗം ചെയ്യൽ, തെറ്റായ വാർത്ത പ്രചരിപ്പിക്കൽ, വ്യക്തികളുടെ സ്വകാര്യത ലംഘിക്കൽ എന്നിവയെല്ലാം കുറ്റമാണ്. ഗ്രൂപ്പ് അംഗങ്ങൾക്ക് പോലും പരാതി നൽകാൻ അവസരം നൽകിയിട്ടുണ്ട് പ്രോസിക്യൂഷൻ വിഭാഗം. നിരോധിത സംഘടനകളുടെ വെബ്‌സൈറ്റ് പരിശോധിക്കുന്ന ഡൊമൈനുകളും നിരീക്ഷിക്കും.