- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവിൽ ഉപേക്ഷിക്കപ്പെട്ട പിതാവിന്റെ ചിത്രവും മക്കളുടെ ഫോൺ നമ്പരുമായി സോഷ്യൽ മീഡിയ യോഗം തുടങ്ങി; പൊലീസിന് വഴങ്ങാത്ത മക്കൾ ഒടുവിൽ പിതാവിനെ ഏറ്റെടുത്തു
മൂവാറ്റുപുഴ: അവശനിലയിൽ തെരുവിൽ കണ്ട വയോധികന്റെ ദുരവസ്ഥ വിശദമാക്കുന്ന ചിത്രവും മക്കളുടെ ഫോൺ നമ്പറുമുൾപ്പെടെയുള്ള പോസ്റ്റുകളുമായി സോഷ്യൽ മീഡിയ സജീവമായപ്പോൾ പൊലീസിന് കഴിയാത്തത് സാധിച്ചു. ആരോരുമില്ലാത്ത വയോധികന് ആശ്വാസമെത്തിക്കാൻ സോഷ്യൽ മീഡിയയ്ക്കായി. വയോധികന്റെ ചിത്രങ്ങളും മക്കളുടെ ഫോൺ നമ്പറും നവമാദ്ധ്യമങ്ങളിൽ വൈറലായതോടെ പ്
മൂവാറ്റുപുഴ: അവശനിലയിൽ തെരുവിൽ കണ്ട വയോധികന്റെ ദുരവസ്ഥ വിശദമാക്കുന്ന ചിത്രവും മക്കളുടെ ഫോൺ നമ്പറുമുൾപ്പെടെയുള്ള പോസ്റ്റുകളുമായി സോഷ്യൽ മീഡിയ സജീവമായപ്പോൾ പൊലീസിന് കഴിയാത്തത് സാധിച്ചു. ആരോരുമില്ലാത്ത വയോധികന് ആശ്വാസമെത്തിക്കാൻ സോഷ്യൽ മീഡിയയ്ക്കായി. വയോധികന്റെ ചിത്രങ്ങളും മക്കളുടെ ഫോൺ നമ്പറും നവമാദ്ധ്യമങ്ങളിൽ വൈറലായതോടെ പ്രശ്‌നം സങ്കീർണ്ണമായി. നവമാദ്ധ്യമങ്ങളിലെ ചോദ്യങ്ങൾ ചെന്നുകൊണ്ടത് മക്കളുടെ മനസ്സിലാണ്. അവർ അച്ഛനെ തിരികെ വീട്ടിലേക്കും കൊണ്ടു പോയി
നെല്ലിമറ്റം സ്വദേശിയായ വയോധികനെ അവശനിലയിൽ കണ്ടെത്തിയ ചിലർ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ ബന്ധുക്കൾ തിരിഞ്ഞുനോക്കാതായതോടെ അദ്ദേഹം ആശുപത്രിക്കും പുറത്തായി. വെള്ളൂർകുന്നം പുഴയോരത്ത് കുളിക്കടവിൽ അവശനിലയിൽ കിടന്ന വയോധികന്റെ ദുരവസ്ഥ കണ്ട കെ.ബി. ബിനീഷ്‌കുമാർ ഇദ്ദേഹത്തിൽ നിന്നു ലഭിച്ച വിവരങ്ങളും ചിത്രവും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. പൊലീസ് മക്കളെ ഫോണിൽ വിളിച്ചെങ്കിലും പിതാവിനെ ഏറ്റെടുക്കാൻ തയാറല്ലെന്നായിരുന്നത്രേ നിലപാട്. അനാഥാലയത്തിലാക്കാൻ ഇവർ നിർദേശവും നൽകി.
ഇതോടെ മക്കൾക്കെതിരെ കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു. ഇതിനിടെയിൽ സോഷ്യൽ മീഡിയയിലെ പ്രതിഷേധവും മക്കളറിഞ്ഞു. തുടർന്നാണു മക്കളിലൊരാൾ പിതാവിനെ ഏറ്റെടുക്കാൻ തയാറായത്. രണ്ടു ദിവസത്തെ തെരുവുവാസം അവസാനിപ്പിച്ചു വയോധികൻ മകന്റെ കൂടെ വീട്ടിലേക്കു പോയി. ആവശ്യമായ ചികിൽസ നൽകണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്.