- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർണ്ണകടലാസിൽ പൊതിഞ്ഞ സോഷ്യൽ മീഡിയ ബോംബുകൾ
സോഷ്യൽ മീഡിയ, വിവര സാങ്കേതിക രംഗത്തെ വർത്തമാന കാല വിസ്‌ഫോടനം. തിരസ്‌കരിക്ക പെട്ട വാർത്തകൾ , പണാധിപത്യവും , വർണ്ണ - വർഗ്ഗ വെറിയും തിരസ്‌കരിച്ച കലാ - സാംസകാരിക പ്രതിഭകളെ അവഗണയുടെ പുറം തോട് പൊളിച്ചു ലോകത്തിന്റെ മുന്നിലേക്ക് സ്വയം സംപ്രേഷിതമാകാൻ അവസരം ഒരുക്കിയ പുതിയ കാലത്തിന്റെ ജനകീയ മാധ്യമം. ഏകാധിപതികളെ അധികാര ഭ്രഷ്ട്ടരാക്കിയ, പട്ടാള അട്ടിമറിക്കെതിരെ ജനകീയ മുന്നേറ്റം നയിക്കാൻ ജനാധിപത്യത്തിന് ഭരണ കർത്താവിനെ പ്രാപതമാക്കിയ അത്ഭുതമാണ് സോഷ്യൽ മീഡിയ . ജീവകാരുണ്യ രംഗത്തു കരുണ യുടെ ഉറവ വറ്റാത്ത അരുവികളിലേക്ക് അശരണന്റെ, പ്രയാസം അനിഭവിക്കുന്നവന്റെ എല്ലാം ശബദം എത്തിചു മഹാത്ഭുതങ്ങൾ സൃഷ്ടിച്ച കരുണയുടെ ലോകം കൂടിയാണ് സാമൂഹ്യ മാധ്യമം, നന്മകൾ മാത്രമല്ല , അപകടങ്ങളും സോഷ്യൽ മീഡിയ വരുത്തി വെച്ചിട്ടുണ്ട് അവിവേകി കളുടെ ആവേശ പോസ്റ്റുകൾ ജീവനെടുത്തവർ ഉണ്ട് , മനഃപ്പൂർവ്വം അക്രമങ്ങൾ സൃഷ്ടിക്കാനും അവഹേളിക്കാനും വ്യാജ നിശ്ചല - ചല ചിത്രങ്ങൾ അപ്ലോഡ് ചെയ്തവർ , കലാപം വിതച്ചവർ ഇവരുടെ എല്ലാം വിഹര കേന്ദ്രംകൂടിയാണ് സൈബർ ഇടം. ഇ
സോഷ്യൽ മീഡിയ, വിവര സാങ്കേതിക രംഗത്തെ വർത്തമാന കാല വിസ്‌ഫോടനം. തിരസ്‌കരിക്ക പെട്ട വാർത്തകൾ , പണാധിപത്യവും , വർണ്ണ - വർഗ്ഗ വെറിയും തിരസ്‌കരിച്ച കലാ - സാംസകാരിക പ്രതിഭകളെ അവഗണയുടെ പുറം തോട് പൊളിച്ചു ലോകത്തിന്റെ മുന്നിലേക്ക് സ്വയം സംപ്രേഷിതമാകാൻ അവസരം ഒരുക്കിയ പുതിയ കാലത്തിന്റെ ജനകീയ മാധ്യമം. ഏകാധിപതികളെ അധികാര ഭ്രഷ്ട്ടരാക്കിയ, പട്ടാള അട്ടിമറിക്കെതിരെ ജനകീയ മുന്നേറ്റം നയിക്കാൻ ജനാധിപത്യത്തിന് ഭരണ കർത്താവിനെ പ്രാപതമാക്കിയ അത്ഭുതമാണ് സോഷ്യൽ മീഡിയ .
ജീവകാരുണ്യ രംഗത്തു കരുണ യുടെ ഉറവ വറ്റാത്ത അരുവികളിലേക്ക് അശരണന്റെ, പ്രയാസം അനിഭവിക്കുന്നവന്റെ എല്ലാം ശബദം എത്തിചു മഹാത്ഭുതങ്ങൾ സൃഷ്ടിച്ച കരുണയുടെ ലോകം കൂടിയാണ് സാമൂഹ്യ മാധ്യമം, നന്മകൾ മാത്രമല്ല , അപകടങ്ങളും സോഷ്യൽ മീഡിയ വരുത്തി വെച്ചിട്ടുണ്ട് അവിവേകി കളുടെ ആവേശ പോസ്റ്റുകൾ ജീവനെടുത്തവർ ഉണ്ട് , മനഃപ്പൂർവ്വം അക്രമങ്ങൾ സൃഷ്ടിക്കാനും അവഹേളിക്കാനും വ്യാജ നിശ്ചല - ചല ചിത്രങ്ങൾ അപ്ലോഡ് ചെയ്തവർ , കലാപം വിതച്ചവർ ഇവരുടെ എല്ലാം വിഹര കേന്ദ്രംകൂടിയാണ് സൈബർ ഇടം.
ഇതുവരെ പറഞ്ഞു വന്നത് സാമൂഹ്യമാധ്യമങ്ങളെ കുറിച്ചുള്ള ഏകദേശ രൂപമാണ് , എന്നാൽ അപകടങ്ങൾ പതിയിരിക്കുന്ന , നാം അറിയാതെ നമ്മെ ഉണ്ട് അപകടത്തിൽ ചാടിക്കുന്നതും , മറ്റുള്ളവരെ അപടത്തിലേക്ക് ക്ഷണിക്കുന്നതുമായ ഒട്ടനവധി കാര്യങ്ങൾ ഈ വിശാല ലോകത്തു നടക്കുന്നുണ്ട്, നമ്മുടെ ചിന്തകളെയും മനസ്സിനെ വളരെ പെട്ടന്ന് ആകർഷിക്കുന്ന ഭാഷകളിലിൽ എഴുതി വെച്ച ചില മാരക പ്രഹര ശേഷി യുള്ള സോഷ്യൽ മീഡിയ ബോംബുകൾ നമ്മുടെ ചുമരുകളിൽ നമ്മളാൽ ഒട്ടിക്ക പെടുന്നത് , കണ്ണുകൊണ്ട് വായിക്കുന്നതുകൊണ്ടാണ് , ഏതൊരു കുറിപ്പും ഹൃദയം കൊണ്ട് വായിക്കണം . ലൈക് , ഷെയർ , കമെന്റ് , പ്രതികരണം ഒക്കെ അറിയിക്കും മുന്നേ രണ്ടു തവണ വരികൾ വായിക്കണം , പിന്നെ വരികൾക്ക് ഇടയിൽ വായിക്കണം , ഹൃദയം അടച്ചു വെച്ച് കണ്ണ് കൊണ്ട് വായിച്ചു വിരൽ കൊണ്ട് അമർത്തി വിടുന്ന അപകടങ്ങളുടെ വ്യാപ്തി വളരെ വലുതാണ് .
കഴിഞ്ഞ ദിവസം ലിജോ യുടെ തൂമ്പ എടുത്ത പോസ്റ്റ് വായിച്ചപ്പോൾ ഉയർന്ന മാർക്ക് ലഭിച്ചിട്ടും വ്യവസ്ഥിതിയുടെ പോരായ്മ കൊണ്ട് അവസരം നഷ്ടപെട്ട കൊച്ചു അനുജന് സഹതാപം കൊണ്ട്‌പൊതിഞ്ഞ സ്‌നേഹ പിന്തുണ നൽകിയവരിൽ സംവരണ സമര പ്രസ്ഥാനങ്ങളുടെ അമരത്തുള്ളവർ ഉണ്ടായി പ്പോയത് പോസ്റ്റിനകത്തു ഒളിച്ചു കടത്തിയ സംവരണ വിരുദ്ധതയും വംശീയചിന്തയും വായിച്ചെടുക്കാൻ ശ്രമിക്കാത്തതുകൊണ്ടാണ് ,
ഏതാനം ദിവസം മുന്നേ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം ലഭിച്ച പോസ്റ്റാണ് , ലക്ഷ്മി കെ ( ഘമസവൊശ ഗ) എന്ന ഐ ഡി യിൽ നിന്നും എന്ന പേരിൽ നിന്നുള്ള ഒരു പോസ്റ്റിന്റെത് എന്നനിലയിൽ പ്രചരിക്കപ്പെട്ട സ്‌ക്രീൻ ഷോട്ട് പിക്ച്ചർ , അതേറ്റവും കൂടുതൽ ഷെയർ ചെയ്തവർ മത സൗഹാർദ്ധവും സ്‌നേഹവും വിളമ്പരം ചെയ്യുന്ന മുസ്ലിം സഹോദരൻ മാരായിരുന്നു , 'ഹിന്ദു സഹോദരിയുടെ പോസ്റ്റ് ' എന്ന തല വാചകത്തോടെ പ്രചരിച്ച പോസ്റ്റിലെ ആദ്യ വരി തന്നെ അപകടം പിടിച്ചതാണ് എന്നാൽ രണ്ടും മൂന്നും പേര ഗ്രാഫുകളാണ് പലരെയും ആ പോസ്റ്റിലേക്ക് ആകർഷിച്ചത് , അതിലെ ആദ്യ - അവസാന വരികളിൽ ഒളിച്ചു കടത്താൻ ശ്രമിച്ച ഇസ്ലാമോ ഫോമിയ പ്രചാരണം എന്ന പകടത്തെ അത് ഷെയർ ചെയ്തവരും ലൈക് അടിച്ചവരും പിന്തുണച്ചവരും വായിച്ചെടുത്തില്ല .
എന്നത് വളരെ ലളിത ബുദ്ധികൊണ്ട് വായിച്ചെടുക്കാൻ കഴിയുന്ന രണ്ടു ഉദാഹരണങ്ങൾ മാത്രമാണ് , ഇത്തരത്തിൽ പ്രാസമൊപ്പിച്ച വായനാ മാധുര്യമുള്ള വരികൾക്കിടയിൽ മത സ്പർദ്ധക്കും , മറ്റും ആഹ്വാനം ചെയ്യുന്ന ഹേറ്റ് കാമ്പയിൻ മെസ്സേജുകൾ വാട്‌സ് ആപ് , ഫേസ് ബുക്ക് വഴി പലരും അറിയാതെ പ്രചാരകരായി സ്വയം പോയി ചാടാൻ നില്കുന്നത് നിയകുരിക്കിലും മറ്റുമാണ് , സാമൂഹ്യ മാധ്യമങ്ങളിൽ മനുഷ്യ മനസ്സുകളിൽ വിദ്വേഷത്തിന്റെ പകയുടെയും അരക്ഷിതാവസ്ഥയുടെ യും കനലുകൾ വാരിയിടുന്ന ഉറവിടം അറിയാത്ത നിരവധി പോസ്റ്റുകളും , നിശ്ചല - ചല ചിത്രങ്ങളും പ്രവഹിച്ചു കൊണ്ടിരിക്കുകയാണ് , കെണിയൊരുക്കി കാത്തിരിക്കുന്ന ഏതോ ദുഷ്ട ശക്തികൾ വർണ്ണ കടലാസിൽ പൊതിഞ്ഞു നൽകുന്ന ബോംബുകളുടെ കരിയർ മാരായി മാറാതിരിക്കാൻ നാം സോഷ്യൽ മീഡിയയെ കുറെക്കൂടി ഗ്രൗരവത്തോടെ സമീപിക്കേണ്ടതുണ്ട് .