- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകം അവസാനിച്ചെന്ന് ചിലർ; വീട്ടുകാരോട് മിണ്ടിയെന്ന് മറ്റ് ചിലർ; ഫേസ്‌ബുക്കും ഇൻസ്റ്റാഗ്രാമും മണിക്കൂറുകൾ പണി മുടക്കിയപ്പോൾ ആളുകൾക്ക് ആശ്വാസമായത് വാട്‌സാപ്പും ട്വിറ്ററും
ഇന്നലെ വൈകുന്നേരം നാല് മണി(ബിഎസ്ടി) മുതൽ ഫേസ്‌ബുക്കും ഇൻസ്റ്റാഗ്രാമും മണിക്കൂറുകൾ പണിമുടക്കിയതിനെ തുടർന്ന് ലോകം അവസാനിച്ചെന്ന് വെളിപ്പെടുത്തി നിരവധി പേർ രംഗത്തെത്തിയിരുന്നു. വീട്ടുകാരോട് മിണ്ടിയെന്ന് പറഞ്ഞായിരുന്നു മറ്റ് ചലർ പ്രതികരിച്ചിരുന്നത്. ഈ സമയത്ത് ആളുകൾക്ക് തങ്ങളുടെ വികാരവിചാരങ്ങൾ വെളിപ്പെടുത്താൻ കൂട്ടിനെത്തി ആശ്വാസം പകർന്നത് വാട്‌സാപ്പും ട്വിറ്ററുമായിരുന്നു. ഫേസ്‌ബുക്കും ഇൻസ്റ്റാഗ്രാമും ലഭിക്കാത്തതിലുള്ള ആശങ്കയും പരിഹാസവും നിരവധി യൂസർമാർ മറ്റ് രണ്ട് സോഷ്യല് മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ചിലർ ഫേസ്‌ബുക്കിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും ലോഗിൻ ചെയ്യാൻ ശ്രമിച്ചപ്പോൾ ഒരു ബ്ലാങ്ക് പേജ് മാത്രമായിരുന്നു കാണാൻ സാധിച്ചിരുന്നത്. ഇതിലേക്ക് ഒന്നും ലോഡ് ചെയ്തിരുന്നുമില്ല. ചിലർക്കാകട്ടെ വെബ്‌സൈറ്റുകളുടെയോ അല്ലെങ്കിൽ ആപ്പുകളുടെയോ ചില പ്രത്യേക ഭാഗങ്ങൾ മാത്രമേ ലോഡ് ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ തങ്ങൾ ഇമേജകളോ, പോസ്റ്റുകളോ ഇടാൻ ശ്രമിക്കുമ്പോഴാണ് തകരാറ് അനുഭവിച്ചതെന്ന
ഇന്നലെ വൈകുന്നേരം നാല് മണി(ബിഎസ്ടി) മുതൽ ഫേസ്‌ബുക്കും ഇൻസ്റ്റാഗ്രാമും മണിക്കൂറുകൾ പണിമുടക്കിയതിനെ തുടർന്ന് ലോകം അവസാനിച്ചെന്ന് വെളിപ്പെടുത്തി നിരവധി പേർ രംഗത്തെത്തിയിരുന്നു. വീട്ടുകാരോട് മിണ്ടിയെന്ന് പറഞ്ഞായിരുന്നു മറ്റ് ചലർ പ്രതികരിച്ചിരുന്നത്. ഈ സമയത്ത് ആളുകൾക്ക് തങ്ങളുടെ വികാരവിചാരങ്ങൾ വെളിപ്പെടുത്താൻ കൂട്ടിനെത്തി ആശ്വാസം പകർന്നത് വാട്‌സാപ്പും ട്വിറ്ററുമായിരുന്നു. ഫേസ്‌ബുക്കും ഇൻസ്റ്റാഗ്രാമും ലഭിക്കാത്തതിലുള്ള ആശങ്കയും പരിഹാസവും നിരവധി യൂസർമാർ മറ്റ് രണ്ട് സോഷ്യല് മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ചിലർ ഫേസ്‌ബുക്കിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും ലോഗിൻ ചെയ്യാൻ ശ്രമിച്ചപ്പോൾ ഒരു ബ്ലാങ്ക് പേജ് മാത്രമായിരുന്നു കാണാൻ സാധിച്ചിരുന്നത്. ഇതിലേക്ക് ഒന്നും ലോഡ് ചെയ്തിരുന്നുമില്ല. ചിലർക്കാകട്ടെ വെബ്‌സൈറ്റുകളുടെയോ അല്ലെങ്കിൽ ആപ്പുകളുടെയോ ചില പ്രത്യേക ഭാഗങ്ങൾ മാത്രമേ ലോഡ് ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ തങ്ങൾ ഇമേജകളോ, പോസ്റ്റുകളോ ഇടാൻ ശ്രമിക്കുമ്പോഴാണ് തകരാറ് അനുഭവിച്ചതെന്നും അതുവരെ ഈ സൈറ്റുകൾ നന്നായി പ്രവർത്തിച്ചിരുന്നുവെന്നുമാണ് ചിലർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ പോസ്റ്റിടാനോ ഇമേജിടാനോ ശ്രമിക്കുമ്പോൾ ഇവ ഷട്ട് ഡൗൺ ചെയ്യുന്ന അവസ്ഥയായിരുന്നു. ഈ പ്രശ്‌നം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രസീൽ, ജപ്പൻ, ഇന്ത്യ , യൂറോപ്പിന്റെ ചില ഭാഗങ്ങളിൽ തുടങ്ങിയിടങ്ങളിൽ പ്രശ്‌നം നേരിട്ടിരുന്നു. ഈ പ്രശ്‌നങ്ങൾക്ക് എന്താണ് യഥാർത്ഥ കാരണമെന്ന് ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. ഫേസ്‌ബുക്ക് ഈ പ്രശ്‌നത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രദാനം ചെയ്തിട്ടില്ല. ഫേസ്‌ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുമ്പോൾ ചിലർക്ക് പ്രശ്‌നങ്ങൾ ഇപ്പോഴും അനുഭവിക്കുന്നുവെന്ന് തങ്ങൾക്ക് അറിയാമെന്നാണ് ഫേസ്‌ബുക്ക് വക്താവ് പ്രതികരിച്ചിരിക്കുന്നത്.
ഇത്തരത്തിൽ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് യൂസർമാർ ഡൗൺഡിറ്റെക്ടർ, ഔട്ട്‌റേജ് റിപ്പോർട്ട് എന്നീ സൈറ്റുകളിൽ പോയി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. വെബ്‌സൈറ്റുകളുടെ തകരാറുകളെ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്ന സൈറ്റുകളാണിവ. ഫേസ്‌ബുക്ക് വൈകാതെ തിരിച്ചെത്തുമെന്ന സന്ദേശമാണ് തങ്ങൾക്ക് ലഭിച്ചിരുന്നതെന്നാണ് ഒരു ട്വിറ്റർ യൂസർവെളിപ്പെടുത്തുന്നത്. ആഗോളവ്യാപകമായി ഇൻസ്റ്റാഗ്രാം യൂസർമാർ പ്രശ്‌നം നേരിട്ടിരുന്നു. രണ്ട് സൈറ്റുകളും ലഭിക്കാത്തതിൽ നീരസം പൂണ്ട നിരവധി പേർ പരാതിപ്പെട്ട് ട്വിറ്ററിൽ അണിനിരന്നിരുന്നു. ഈ വർഷം ഓഗസ്റ്റിലും ഫേസ്‌ബുക്കും ഇൻസ്റ്റാഗ്രാമും ഇത്തരത്തിൽ താറുമാറായിരുന്നു.