- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയ പോസ്റ്റുകൾ വേഗം കണ്ടെത്തി ഡിലീറ്റ് ചെയ്യുന്നതെങ്ങനെ? പിന്നീട് നിലപാട് മാറുമ്പോൾ തിരുത്തേണ്ടതെങ്ങനെ? ഫേസ്‌ബുക്കും ട്വിറ്ററും തിരിഞ്ഞുകുത്താതിരിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
അഭിപ്രായങ്ങൾ ഇരുമ്പുലക്കയല്ല എന്ന പ്രയോഗം ഏറ്റവുമധികം ബാധകമാകുന്നത് സോഷ്യൽ മീഡിയയിലാണ്. പല കാര്യങ്ങളെക്കുറിച്ചും അഭിപ്രായം പറയുമ്പോൾ, അതിന് കടകവിരുദ്ധമായി മുമ്പ് പോസ്റ്റ് ചെയ്ത ചില പോസ്റ്റുകൾ രംഗത്തുവരാറുണ്ട്. ഇത് കുത്തിപ്പൊക്കിക്കൊണ്ടുവന്ന് പരിഹസിക്കുന്നവരും ഏറെ. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് പഴയ പോസ്റ്റുകൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകളൊഴിവാക്കാൻ, ഫേസ്‌ബുക്കും ട്വിറ്ററും ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ട്വിറ്ററിൽ നിങ്ങൾ ചെയ്തിട്ടുള്ള പഴയ ട്വീറ്റുകളേതെന്ന് കണ്ടെത്താൻ അഡ്വാൻസ്്്ഡ് സെർച്ച് എന്ന സംവിധാനം ഉപയോഗിക്കാം. പണ്ടുപയോഗിച്ച വാക്കുകളോ ശൈലികളോ ഉപയോഗിച്ചുള്ള ഈ തിരച്ചിൽ നേരം കളയുന്നതാണ്. എന്നാൽ, ഇപ്പോഴത്തെ ട്വീറ്റിന് നേർവിപരീതമായൊന്ന് നിങ്ങൾ തന്നെ മുമ്പ് ട്വീറ്റ് ചെയ്തിട്ടുണ്ടെന്ന ആരോപണത്തിൽ രക്ഷപ്പെടാൻ ഇത് കണ്ടെത്തി ഡിലീറ്റ് ചെയ്യാവുന്നതാണ്. ഇതേവരെ ചെയ്ത ട്വീറ്റുകളിലേതെങ്കിലുമൊന്ന് അപകടമാവുകയും, എന്നാലത് കണ്ടെത്താൻ കഴിയാതെ വരികയും ചെയ്താൽ,
അഭിപ്രായങ്ങൾ ഇരുമ്പുലക്കയല്ല എന്ന പ്രയോഗം ഏറ്റവുമധികം ബാധകമാകുന്നത് സോഷ്യൽ മീഡിയയിലാണ്. പല കാര്യങ്ങളെക്കുറിച്ചും അഭിപ്രായം പറയുമ്പോൾ, അതിന് കടകവിരുദ്ധമായി മുമ്പ് പോസ്റ്റ് ചെയ്ത ചില പോസ്റ്റുകൾ രംഗത്തുവരാറുണ്ട്. ഇത് കുത്തിപ്പൊക്കിക്കൊണ്ടുവന്ന് പരിഹസിക്കുന്നവരും ഏറെ. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് പഴയ പോസ്റ്റുകൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകളൊഴിവാക്കാൻ, ഫേസ്‌ബുക്കും ട്വിറ്ററും ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ട്വിറ്ററിൽ നിങ്ങൾ ചെയ്തിട്ടുള്ള പഴയ ട്വീറ്റുകളേതെന്ന് കണ്ടെത്താൻ അഡ്വാൻസ്്്ഡ് സെർച്ച് എന്ന സംവിധാനം ഉപയോഗിക്കാം. പണ്ടുപയോഗിച്ച വാക്കുകളോ ശൈലികളോ ഉപയോഗിച്ചുള്ള ഈ തിരച്ചിൽ നേരം കളയുന്നതാണ്. എന്നാൽ, ഇപ്പോഴത്തെ ട്വീറ്റിന് നേർവിപരീതമായൊന്ന് നിങ്ങൾ തന്നെ മുമ്പ് ട്വീറ്റ് ചെയ്തിട്ടുണ്ടെന്ന ആരോപണത്തിൽ രക്ഷപ്പെടാൻ ഇത് കണ്ടെത്തി ഡിലീറ്റ് ചെയ്യാവുന്നതാണ്.
ഇതേവരെ ചെയ്ത ട്വീറ്റുകളിലേതെങ്കിലുമൊന്ന് അപകടമാവുകയും, എന്നാലത് കണ്ടെത്താൻ കഴിയാതെ വരികയും ചെയ്താൽ, ഒന്നാകെ ഡിലീറ്റ് ചെയ്യുകയേ തരമുള്ളൂ. അതിനായി ഉപയോഗിക്കാവുന്ന ഒട്ടേറെ സംവിധാനങ്ങൾ ഓൺലൈനിൽ ലഭ്യമാണ്. ട്വിറ്റ് ഡിലീറ്റർ, ട്വീറ്റ് ഡിലീറ്റ്, ട്വീറ്റ് വൈപ്പ് തുടങ്ങിയവ അതിനുദാഹരണം.
ഫേസ്‌ബുക്ക് ഇതിൽനിന്ന് വ്യത്യസ്തമാണ്. നിങ്ങൾ ഫേസ്‌ബുക്കിൽ എന്തൊക്കെ ചെയ്തിട്ടുണ്ടെന്നറിയാൻ നിങ്ങളുടെ സ്വന്തം പേജിൽ പോവുകയോ അല്ലെങ്കിൽ ആക്ടിവിറ്റി ലോഗിൽ തിരയുകയോ ചെയ്താൽ മതി. എന്നാൽ, ഇതിലൂടെ മുഴുവൻ തിരച്ചിലും നടത്തുകയെന്നത് പലർക്കും അസാധ്യമായ കാര്യമാണ്.
ടൈംലൈനിലൂടെ ഓടിച്ചുനോക്കി ആവശ്യമില്ലാത്തവ ഡിലീറ്റ് ചെയ്യുകയാണ് മാർഗങ്ങളിലൊന്ന്. ഫേസ്‌ബുക്കിലെ ഓൺ ദിസ് ഡേ ഫേസ്‌ബുക്ക് മെമ്മറീസ് നോട്ടിഫിക്കേഷൻ പരിശോധിക്കുന്നതും നമ്മുടെ ഓരോ ദിവസത്തെയും ആക്ടിവിറ്റികൾ മനസ്സിലാക്കാൻ ഉപകരിക്കും.
നിങ്ങളുടെ പോസ്റ്റുകൾ ആരൊക്കെ കാണണമെന്നത് നിങ്ങൾക്കുതന്നെ നിശ്ചയിക്കാനാകും. സെറ്റിങ്‌സിൽ പോയി പ്രൈവസിയിൽ അതനുസരിച്ചുള്ള നിർദേശങ്ങൾ നൽകിയാൽ മതി. എന്നാലിത് ഇപ്പോഴിടുന്ന പോസ്റ്റുകൾക്കേ ബാധകമാകൂ. മുൻകാലത്തെപ്പോഴെങ്കിലും ചെയ്തിട്ടുള്ള പോസ്റ്റുകൾക്ക് ബാധകമാക്കുന്നതിന് പ്രൈവസി പേജിൽ ലിമിറ്റ് പാസ്റ്റ് പോസ്റ്റ്‌സ് എന്ന സംവിധാനമുപയോഗിക്കാവുന്നതാണ്.
അനാവശ്യമായ പോസ്റ്റുകൾ നിങ്ങളിലേക്ക് ടാഗ് ചെയ്യുന്നത് ഒഴിവാക്കാനും പ്രൈവസിയിൽ സംവിധാനമുണ്ട്. ഇടയ്‌ക്കൊന്ന് ടാഗ് റിവ്യൂ പരിശോധിച്ചാൽ ആരൊക്കെ നിങ്ങളുടെ വാളിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കാനാവും. ടൈംലൈൻ റിവ്യൂ ഉപയോഗിച്ച് ഇതിലുള്ള അനാവശ്യ പോസ്റ്റുകളെ നിങ്ങൾക്ക് നിയന്ത്രിക്കാനാകും.