- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്‌ബുക്കിൽ പോസ്റ്റിടാൻ ഇനി എല്ലാവരും പണം നൽകേണ്ടിവരുമോ? നെറ്റ് ന്യൂട്രാലിറ്റി വിധിയുടെ ഭാഗമായി സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു
അനങ്ങിയാൽ ഫേസ്‌ബുക്കിൽ പോസ്റ്റിടുന്നവരാണ് മലയാളികൾ. ആകാശത്തിന് കീഴിലുള്ള എല്ലാത്തിനെയും കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങൾ നടത്താനുള്ള വേദിയാണ് ചിലർക്കിത്. എന്നാൽ, ഈ അഭിപ്രായപ്രകടനത്തിന് പണം കൊടുക്കേണ്ടിവന്നാലോ? പോസ്റ്റിടുന്നതിന് പ്രതിമാസം നിശ്ചിത തുക വീതം വരിസംഖ്യ ഈടാക്കാൻ ഫേസ്‌ബുക്ക് ആലോചിക്കുന്നുവെന്നാണ് ഏറ്റവുമൊടുവിലത്തെ റിപ്പോർട്ട്. അമേരിക്കയിൽ നെറ്റ് വിർച്വാലിറ്റി നിയമങ്ങൾ റദ്ദാക്കാനുള്ള ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മിഷന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചർച്ച കൊഴുക്കുന്നത്. വ്യത്യസ്ത വെബ്‌സൈറ്റുകൾ സന്ദർശിക്കുന്ന ഉപഭോക്താക്കളിൽനിന്ന് ഇന്റർനെറ്റ് സേവനദതാക്കൾക്ക് വ്യത്യസ്ത നിരക്ക് ഈടാക്കാനുണ്ടായിരുന്ന നിയന്ത്രണം ഈ തീരുമാനത്തോടെ ഇല്ലാതാകും. അതാണ് ഫേസ്‌ബുക്ക് അംഗങ്ങളിൽനിന്ന് പ്രതിമാസം വരിസംഖ്യ ഈടാക്കിയേക്കുമെന്ന അഭ്യൂഹത്തിന് ശക്തിപകരാൻ കാരണം. എല്ലാ വെബ്‌സൈറ്റുകളെയും ഒരേ പോലെ കാണേണ്ട ആവശ്യം സേവനദാതാക്കൾക്ക് ഇല്ലാതാകുന്നതോടെ, അവർ ഫേസ്‌ബുക്ക് പോലെ ജനപ്രീതിയേറിയ വെബ്‌സൈറ്റുകൾക്ക് പണം ഈടാക്കുന
അനങ്ങിയാൽ ഫേസ്‌ബുക്കിൽ പോസ്റ്റിടുന്നവരാണ് മലയാളികൾ. ആകാശത്തിന് കീഴിലുള്ള എല്ലാത്തിനെയും കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങൾ നടത്താനുള്ള വേദിയാണ് ചിലർക്കിത്. എന്നാൽ, ഈ അഭിപ്രായപ്രകടനത്തിന് പണം കൊടുക്കേണ്ടിവന്നാലോ? പോസ്റ്റിടുന്നതിന് പ്രതിമാസം നിശ്ചിത തുക വീതം വരിസംഖ്യ ഈടാക്കാൻ ഫേസ്‌ബുക്ക് ആലോചിക്കുന്നുവെന്നാണ് ഏറ്റവുമൊടുവിലത്തെ റിപ്പോർട്ട്. അമേരിക്കയിൽ നെറ്റ് വിർച്വാലിറ്റി നിയമങ്ങൾ റദ്ദാക്കാനുള്ള ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മിഷന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചർച്ച കൊഴുക്കുന്നത്.
വ്യത്യസ്ത വെബ്‌സൈറ്റുകൾ സന്ദർശിക്കുന്ന ഉപഭോക്താക്കളിൽനിന്ന് ഇന്റർനെറ്റ് സേവനദതാക്കൾക്ക് വ്യത്യസ്ത നിരക്ക് ഈടാക്കാനുണ്ടായിരുന്ന നിയന്ത്രണം ഈ തീരുമാനത്തോടെ ഇല്ലാതാകും. അതാണ് ഫേസ്‌ബുക്ക് അംഗങ്ങളിൽനിന്ന് പ്രതിമാസം വരിസംഖ്യ ഈടാക്കിയേക്കുമെന്ന അഭ്യൂഹത്തിന് ശക്തിപകരാൻ കാരണം. എല്ലാ വെബ്‌സൈറ്റുകളെയും ഒരേ പോലെ കാണേണ്ട ആവശ്യം സേവനദാതാക്കൾക്ക് ഇല്ലാതാകുന്നതോടെ, അവർ ഫേസ്‌ബുക്ക് പോലെ ജനപ്രീതിയേറിയ വെബ്‌സൈറ്റുകൾക്ക് പണം ഈടാക്കുന്ന സാഹചര്യം വരും.
ജനപ്രീതിയേറിയ വെബ്‌സൈറ്റുകൾക്ക് കൂടുതൽ ബാൻഡ്‌വിത്ത് ഉപയോഗിക്കേണ്ടിവരും. അവരിൽനിന്ന് സേവനദാതാക്കൾ കൂടുതൽ പണം ഈടാക്കിയാൽ, വെബ്‌സൈറ്റുകൾ അത് ഉപഭോക്താക്കളിൽനിന്നും ഈടാക്കാൻ തുടങ്ങും. ഫേസ്‌ബുക്ക് പോസ്റ്റിടുന്നതിന് പണം വാങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തമാകാൻ ഇതാണ് കാരണം. എന്നാൽ, ഇത്തരമൊരു ആലോചന ഏതെങ്കിലുമൊരു ഘട്ടത്തിൽ ആലോചിച്ചിട്ടില്ലെന്ന് ഫേസ്‌ബുക്ക് അധികൃതർ വ്യക്തമാക്കുന്നു.
ലോകമെമ്പാടുമായി 200 കോടിയോളം പേർ ഫേസ്‌ബുക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഫേസ്‌ബുക്ക് ഉപയോഗിക്കുന്നതിന് ഒരിക്കലും നിങ്ങൾ പണം മുടക്കേണ്ടിവരില്ലെന്നാണ് അധികൃതർ മുമ്പ് വ്യക്തമാക്കിയിരുന്നത്. ഈ നിലപാടിന് ഇപ്പോഴും മാറ്റമില്ലെന്ന് ഫേസ്‌ബുക്ക് വൃത്തങ്ങൾ പറയുന്നു. ഫേസ്‌ബുക്ക് ഒരു സൗജന്യ വെബ്‌സൈറ്റാണെന്നും അതുപയോഗിക്കുന്നതിന് ഒരിക്കലും നിങ്ങൾ പണം നൽകേണ്ടിവരില്ലെന്നും കാലിഫോർണിയ ആസ്ഥാനമായ ഫേസ്‌ബുക്ക് ഇപ്പോഴും ഉറപ്പ് തരുന്നു.
ഫേസ്‌ബുക്ക് പണം ഈടാക്കാൻ പോകുന്നുവെന്നും ഈ സന്ദേശം നിങ്ങളുടെ വാളിൽ പോസ്റ്റ് ചെയ്യുന്നവർക്ക് മാത്രം അത് സൗൗജന്യമായി തുടരുമെന്നുമൊക്കെയുള്ള പോസ്റ്റ് പരക്കെ വ്യാപിക്കുന്നുണ്ട്. ഇത്തരം വ്യാജ പ്രചരണങ്ങളിൽ വിശ്വസിക്കരുതെന്ന് ഫേസ്‌ബുക്ക് വ്യക്തമാക്കുന്നു. ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നവരെ ബ്ലോക്ക് ചയ്യാനും സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനും ഫേസ്‌ബുക്ക് ഔദ്യോഗികമായി വ്യക്തമാക്കുന്നു. എന്നാൽ, ഫേസ്‌ബുക്കിന് പണം ഈടാക്കാൻ പോകുന്നുവെന്ന ചർച്ചകൾ കൊഴുക്കുകയാണ് ഇപ്പോഴും.