തിരുവനന്തപുരം: ഓൺലൈൻ മാദ്ധ്യമങ്ങളിലെ ടെക്‌നോളജി കോളങ്ങളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ വി കെ ആദർശ് ഫേസ്‌ബുക്കിൽ എഴുത്ത് ഉപേക്ഷിച്ചു. നോട്ട് നിരോധനവുമായി ഫേസ്‌ബുക്കിൽ സുഹൃത്തുക്കൾക്കും ഫോളോവേഴ്‌സുമായി പോാസ്റ്റ് ചെയ്ത ചില അഭിപ്രായങ്ങലുടെ പേരിൽ വ്യക്തിപരമായ ആക്രമണം സൈബർ ലോകത്ത് നേരിട്ടതോടെയാണ് ആദർശ് ഫേസ്‌ബുക്ക് എഴുത്ത് അവസാനിപ്പിച്ചത്. ഇക്കാര്യം വ്യക്തമാക്കി ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും ചെയ്യും.

ഫേസ്‌ബുക്കിലെ പോസ്റ്റിന്റെ പേരിൽ ബുള്ളിയിങ് കാരണം ഔദ്യോഗിക ജീവതത്തെ ബാധിക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെയാണ് താൻ ഫേസ്‌ബുക്ക് ഉപേക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയാണ് വി കെ ആദർശിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇതോടെ ആദർശിന്റെ ഫേസ്‌ബുക്കിലെ പിന്മാറ്റം സോഷ്യൽ മീഡിയയിൽ ചർച്ചയായി. ആദർശ് എന്നല്ല, മറ്റാരും കേരളത്തിൽ ഫേസ്‌ബുക്ക് ഉപേക്ഷിക്കേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ് ആശിഖ് അബു അടക്കമുള്ളവർ രംഗത്തെത്തി. ആദർശിന്റെ ഫോളോവേഴ്‌സും ആദർശ് ഫേസ്‌ബുക്കിലേക്ക് തിരിച്ചു വരണമെന്ന ആവശ്യം ഉന്നയിച്ചു.

നോട്ട് നിരോധനത്തെ അനുകൂലിച്ച് ആദർശ് ഫേസ്‌ബുക്കിൽ കുറിച്ച അഭിപ്രായങ്ങൾക്ക് മറുപടിയായി മാദ്ധ്യമപ്രവർത്തകൻ കെ ജെ ജേക്കബ് കുറിപ്പെഴുതിയതാണ് പെട്ടന്നുള്ള പിൻവാങ്ങൽ തീരുമാനത്തിന് പിന്നിൽ. ആദർശിന്റെ അഭിപ്രായങ്ങളോട് വിയോജിച്ചു കൊണ്ടുള്ള പോസറ്റിൽ വ്യക്തിപരമായ അധിക്ഷേപവും ഉണ്ടായിരുന്നുവെന്നാണ് വാദം. ഇതോടെ ഇടതു അനുകൂലികൾ നോട്ട് നിരോധനത്തെ പിന്തുണക്കുന്ന വ്യക്തിയെന്ന നിലയിൽ ആദർശിനെ ജേക്കബിന്റെ പോസ്റ്റിന്റെ കമന്റ് ബോക്‌സിലെത്തി തെറിവിളിച്ചു തുടങ്ങി.

മോദി സർക്കാരിന്റെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് തുടർച്ചയായി പോസ്റ്റുകളിട്ടതാണ് മോദി വിരുദ്ധരായ ആളുകളെ പ്രകോപിപ്പിച്ചത്. രാഷ്ട്രീയ ലക്ഷ്യമില്ലാത്തവരും വി കെ ആദർശിനെ വിമർശിച്ചു രംഗത്തുവന്നു. എന്നാൽ, ഇത് വ്യക്തിഹത്യയുടെ സ്വഭാവത്തിലേക്ക് പതിയെ നീങ്ങുകയായിരുന്നു. മോദി മോങ്ങുന്നത് പോലെ മോങ്ങുന്നു എന്നാണ് മാദ്ധ്യമപ്രവർത്തകനായ കെ ജെ ജേക്കബിന്റെ പോസ്റ്റിന് കീഴെ കമന്റായി ഒരാൾ ആദർശിനെ കളിയാക്കുന്നത്. എ ടി എം മെഷീനുകളിൽ രണ്ടായിരം രൂപ വിഷയത്തിൽ വാർത്ത എഴുതിയ മാദ്ധ്യമപ്രവർത്തകരെ വാളെടുക്കുന്ന എല്ലാവരും വാൾസ്റ്റ്രീറ്റ് ജേണലിസ്റ്റ് എന്നായിരുന്നു ആദർശ് വിശേഷിപ്പിച്ചത്.

ഓൺലൈനിലെ ടെക്‌നോളജി എഴുത്തുകാരിൽ പ്രമുഖനനെന്ന നലിയൽ ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട ടി വി ചാനൽ ചർച്ചകളിലും ആദർശ് സജീവമായി എഴുതുന്നുണ്ടാുന്നു. ടെക്‌നോളജി സംബന്ധമായ പോസ്റ്റുകൾ ലളിതമായി വിവരിക്കുന്ന ആദർശ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലെ സീനിയർ മാനേജരാണ്. അതുകൊണ്ട് തന്നെ തനിക്കറിയാവുന്ന കാര്യങ്ങളെ കുറിച്ച് ആദർശ് ഫേസ്‌ബുക്കിൽ എഴുതുകയും ചെയ്തു. എടിഎം പരിഷ്‌ക്കരണത്തെ കുറിച്ച് ആദർശ് എഴുതിയത് ഇടതു അനുഭാവികളെ ശരിക്കും ചൊടിപ്പിക്കുകയും ചെയ്തു. എടിഎമ്മിൽ പുതിയ 2000 രൂപ എടുക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു കൊണ്ടുള്ള വാദത്തെ ആദർശ് പോസ്റ്റിലൂടെ ഖണ്ഡിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ആദർശ് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ: എ ടി എം കളിൽ? 2000 എടുക്കില്ല, വരില്ല. അമ്പും വില്ലും എന്തൊക്കെ ആയിരുന്നു. വാളെടുക്കുന്ന എല്ലാവരും വാൾസ്ട്രീറ്റ് ജേണലിസ്റ്റ് ആകുന്ന കാലത്ത് പിടിച്ച് നിൽക്കാൻ വാചകമടി അല്ലല്ലോ, ഇതാ ചെയ്ത് കാണിച്ചിരിക്കുന്നു. അങ്ങ് അകലെ ഏതെങ്കിലും എടിഎം ൽ നിന്നല്ല. ഇങ്ങ് കോഴിക്കോട് വടകര യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എടിഎം ൽ നിന്നും ഇടപാട് കാർക്ക് ?2000 രൂപ പിൻവലിക്കാം.

ഇത് കൂടാതെ ആദർശ് നോട്ട് നിരോധനത്തെ പിന്തുണച്ചു കൊണ്ട് മറ്റു പോസ്റ്റുകളും എഴുതി. അതിൽ ചിലത് മാദ്ധ്യമപ്രവർത്തകർക്കുള്ള ഉപദേശ രൂപത്തിലുമായി. മുല്ലപ്പെരിയാർ ഇതേക്കുറിച്ച് ആദർശ് എഴുതിയത് ഇങ്ങനെ: വാർത്തയിൽ മാദ്ധ്യമങ്ങൾ ഒന്ന് കരുതൽ എടുക്കുന്നത് നന്നായിരിക്കും. ഡിസംബർ 31 നു മുന്നെ തന്നെ വാർത്ത തിരിച്ച് അച്ച് നിരത്തേണ്ടി വരുന്നതും രാചർച്ച നേരേ തിരിച്ചാകുന്നതും വിശ്വാസ്യതയ്ക്ക് നല്ല കേട് വരുത്തും. തത്കാലം നല്ല ജോലിത്തിരക്ക് ഉള്ളതിനാൽ ഈ വരികളിൽ ഒതുക്കുന്നു. പ്രതീക്ഷിച്ചതിലും നല്ല പോലെ ജനങ്ങൾ ബാങ്കുകളോട് സഹകരിച്ചു, എല്ലാ ബാങ്കുകളിലേയും സഹപ്രവർത്തകർ ഊണും ഉറക്കവും ഉപേക്ഷിച്ച് കൗണ്ടറുകളിൽ സഹായ ഹസ്തവുമായി കർമനിരതരായി ഇരുന്നു. എന്തിനധികം ഇടപാടുകാരിൽ ചിലർ ഈ ശനിയും ഞായറും ഞങ്ങൾ സഹായിക്കാൻ വരട്ടെ എന്ന് ചോദിച്ച് ഇങ്ങോട്ടെത്തി. നല്ല വാർത്തകൾ ബാങ്കിൽ നിന്ന് തന്നെ മിക്കവാറും ആഴ്ചകൾക്കുള്ളിൽ എത്താൻ എല്ലാ സാധ്യതയും കാണുന്നു. വാർത്താപ്രളയം മുല്ലപ്പെരിയാർ വാർത്തയെ അനുസ്മരിപ്പിക്കുന്നു എന്ന് മാത്രം ഓർമിപ്പിക്കട്ടെ. വിശദമായി പിന്നെ എഴുതാം.

ഇതിന് ശേഷമാണ് കുടുതൽ വിവാദങ്ങൾക്ക് വഴിവച്ച പോസ്റ്റ് ആദർശ് ഇട്ടത്. ഇക്കൂട്ടത്തിൽ പുലിമുരുകനുമുണ്ടായിരുന്നു. പുലിമുരുകൻ നൂറ് കോടിയിൽ എത്തിയപ്പോൾ ഇതിൽ എത്രകോടി നികുതിയായി സർക്കാറിന് കിട്ടി എന്ന ചോദ്യമായിരുന്നു ആദർശ് ഉന്നയിച്ചത്. ഇതേക്കുറിച്ചാണ് കെ ജെ ജേക്കബ് കൂടുതൽ വാചാലനായി എഴുതിയതും. ചുരുക്കത്തിൽ മാദ്ധ്യമപ്രവർത്തകരെ തുടർച്ചയായി കൊട്ടിക്കൊണ്ടുള്ള പോസ്റ്റുകൾ വന്നതോടെയാണ് ജേക്കബ് എല്ലാം ചേർത്തൊരു മാറുപടി എഴുതിയത്. എന്നാൽ, ഫലത്തിൽ ഇത് മോദി എതിരാളികൾ ആഘോഷമാക്കി. ചില കടുത്ത ഇടതു അനുഭാവികൾ ആദർശിനെ സംഘി അനുകൂലിയെന്ന വിധത്തിലാണ് തെറിവിളിച്ചത്.

നോട്ട് നിരോധന വിഷയവും അത് സഹകരണ ബാങ്കുകളെ ബാധിച്ചതു എല്ലാമായി സോഷ്യൽ മീഡിയയിൽ കടുത്ത വാഗ്വാദം നടക്കുന്നതിന് ഇടെ ഈ അവസരം മുതലെടുത്ത് ചിലർ തെറിവിളിക കൊഴുപ്പിച്ചു. ആദർശിനെ അനുകൂലിച്ചുകൊണ്ടും പോസ്റ്റുകൾ വന്നത് മറ്റുചിലർക്ക് ഇഷ്ടമായതുമില്ല. എന്നാൽ, ആദർശിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തിൽ കമന്റുകൾ എത്തുക കൂടി ചെയ്തതോടെയാണ് ആദർശ് ഫേസ്‌ബുക്കിൽ നിന്നും പിൻവലിയുന്നതായി പ്രഖ്യാപിച്ചത്.

സ്വകാര്യഔദ്യോഗിക ജീവിതത്തെ ബാധിക്കുന്ന തരത്തിൽ കാര്യങ്ങൾ തെന്നി നീങ്ങുന്നത് പച്ചരി വാങ്ങുന്നതിനെയും മാനസിക സ്വസ്ഥതയേയും ബാധിക്കുമെന്നതിനാൽ ഈ പ്രൊഫൈലിൽ എഴുതുന്നത് നിർത്തുന്നു. ആദർശ് അവസാനം ഫേസ്‌ബുക്കിൽ കുറിച്ച പോസ്റ്റ് ഇങ്ങനെ: ഫേസ്‌ബുക്കിൽ ഇക്കഴിഞ്ഞ ഏതാനും വർഷങ്ങളായി സജീവമായിരുന്നു. പല നല്ല സുഹൃത്തുക്കളേയും കിട്ടി. പത്ത് വർഷം കോളെജിൽ പഠിച്ചതിനേക്കാളും വലിയ 'സർവകലാശാല' തന്നെ ആയിരുന്നു നിങ്ങളൊക്കെ എഴുതിയ പോസ്റ്റും പല കമന്റുകളും ഇണക്കവും പിണക്കവും എല്ലാമെല്ലാം.

സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തണമല്ലോ. ഇക്കഴിഞ്ഞ ദിവസങ്ങളിൽ എഴുതിയ ചില പോസ്റ്റുകൾ കുറച്ച് വൈകാരികം ആയി എന്ന് അറിയാം. നാളിത് വരെ വസ്തുതാപരമായേ, സ്വയം ബോധ്യമുള്ള കാര്യങ്ങളേ സംസാരിച്ചിട്ടുള്ളൂ എന്നാണ് വിശ്വാസം, എഴുതിയതൊന്നും മായ്ച്ച് കളയേണ്ടിയോ മറച്ച് വയ്‌ക്കേണ്ടിയോ വന്നിട്ടില്ല. എന്നാൽ സ്വകാര്യഔദ്യോഗിക ജീവിതത്തെ ബാധിക്കുന്ന തരത്തിൽ കാര്യങ്ങൾ തെന്നി നീങ്ങുന്നത് പച്ചരി വാങ്ങുന്നതിനെയും മാനസിക സ്വസ്ഥതയേയും ബാധിക്കുമെന്നതിനാൽ ഈ പ്രൊഫൈലിൽ എഴുതുന്നത് നിർത്തുന്നു. നേരത്തെ ഒരു പോസ്റ്റിൽ ഡിസംബർ 31 എന്ന് സന്ദർഭവശാൽ പറഞ്ഞു, അന്ന് വരെ ഇവിടെ മറ്റുള്ളവരെ വായിക്കാനായി ഉണ്ടാകും. എഴുതുന്ന ലേഖനങ്ങളും വീഡിയോ, പുസ്തക അധ്യായങ്ങൾ എന്നിവ ഫേസ്‌ബുക്ക് പേജിൽ ഇടാം.