തിരുവനന്തപുരം: പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കൻചേരി ഡോക്ടറാണോ? വാക്‌സിനുകൾക്കും അലോപ്പതി ചികിത്സയ്ക്കും എതിരായി ന നിരന്തരം രംഗത്തെത്തുന്ന ജേക്കബ് വടക്കൻചേരിക്ക് ഡോക്ടർ ബിരുദമോ പിഎച്ചഡിയോ ഇല്ലെന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. ഇക്കാര്യം പരസ്യമായി അദ്ദേഹം തന്നെ സമ്മതിച്ചിട്ടുമുണ്ട്. ഇതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ വടക്കൻചേരി കേൾക്കേണ്ടിയും വന്നിട്ടുണ്ട്. എന്നാൽ, ഈ വിമർശനങ്ങളൊക്കെ കേട്ടാലും അതൊന്നും വകവച്ചു കൊടുക്കാൻ വടക്കൻചേരി തയ്യാറല്ല. ഈ വിമർശനങ്ങളെയും വിറ്റഴിച്ച് കച്ചവടം കൊഴുപ്പിക്കാനാണ് പ്രകൃതി ചികിത്സകന്റെ നീക്കം. ഇത്തരമൊരു നീക്കത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കയാണ് സോഷ്യൽ മീഡിയ.

ഇന്ന് കോഴിക്കോട് പത്രങ്ങൾക്കൊപ്പം നോട്ടീസ് അടിച്ചാണ് താൻ ഡോക്ടറാണെന്ന് വാദിച്ച് ജേക്കബ് വടക്കൻചേരിയും അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നതും രംഗത്തെത്തിയത്. പ്രകൃതി ചികിത്സയിലൂടെ രോഗമില്ലാതെ ജീവിക്കാൻ പഠിക്കാമെന്ന പറഞ്ഞുള്ള നോട്ടീസിൽ ഡോ. ജേക്കബ് വടക്കൻചേരി എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. 'ഞാൻ നിങ്ങളുടെ പ്രിയപ്പെട്ട വ്യാജഡോക്ടർ' എന്നാണ്. വ്യാജ ഡോക്ടറാണെന്ന സോഷ്യൽ മീഡിയയുടെയും വിമർശകരുടെയും വാദങ്ങളെ ശരിവച്ചു കൊണ്ട് തന്നെ ആ വിമർശനങ്ങളെ വിറ്റു കാശാക്കുകയാണ് ജേക്കബ് വടക്കൻചേരി.

അടുത്തിടെ മലപ്പുറത്ത് ഡിഫ്ത്തീരിയ വ്യാപകമായ വേളയിലാണ് ജേക്കബ് വടക്കൻചേരിക്കെതിരെ വിമർശനങ്ങൾ ശക്തമായത്. മാതൃഭൂമി ന്യൂസ്ചാനലിലെ ചർച്ചയിൽ വടക്കൻചേരിയുടെ വാദങ്ങളെ പൊളിച്ചടുക്കിയിരുന്നു. ഇതോടെ സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനവും നേരിടേണ്ടി വന്നു ജേക്കബ് വടക്കൻചേരിക്ക്. ഈ വിമർശനം കൊഴുത്തപ്പോഴാണ് ജേക്കബ് വടക്കൻചേരിയുടെ വ്യാജ ഡോക്ടറും വെളിയിൽ വന്നത്. ഡോക്ടർ പദവി അദ്ദേഹത്തിനില്ലെന്ന് നാട്ടുകാർക്കെല്ലാം ബോധ്യമായതോടെയാണ് ജേക്കബ് വടക്കൻചേരി തന്ത്രം മാറ്റിപ്പിടിച്ചത്. ഇതോടെ യാണ് വിമർശകർ പതിച്ചു നൽകിയ വ്യാജ ഡോക്ടർ പദവി ഉപയോഗിച്ച പരസ്യം നൽകിത്.

രോഗം വരാത്ത ജീവിതത്തിന്റെ 10 ലളിത രീതികൾ. ഡോ ജേക്കബ് വടക്കുംചേരിയുടെ ഞാൻ നിങ്ങളുടെ പ്രിയപ്പെട്ട വ്യാജ ഡോക്ടർ നേച്ചർ ലൈഫ് പ്രഭാഷണം എന്നാണ് കോഴിക്കോട്ട് പത്രങ്ങൾക്കൊപ്പം കൊടുക്കുന്ന നോട്ടീസിൽ പറയുന്നത്. ഇതോടെ കടുത്ത വിമർശനമാണ് വടക്കൻചേരിയെന്നാണ് ഡോക്ടറെന്ന് പേരിനൊപ്പം. കഴിഞ്ഞില്ല, ഞാൻ നിങ്ങളുടെ പ്രിയപ്പെട്ട വ്യാജ ഡോക്ടർ എന്നും പരസ്യത്തിലുണ്ട്. ഇതോടെ കിട്ടയ അവസരത്തിൽ സോഷ്യൽ മീഡിയ പണി തുടങ്ങിയിട്ടുണ്ട്. കടുത്ത വിമർശനമാണ് വടക്കൻചേരിക്കതിരെ ഉയർന്നത്.

നേരത്തെ മെഡിക്കൽ ബിരുദമുള്ള ആളാണോ എന്ന് ചോദിച്ചപ്പോൾ അല്ലെന്നാണ് മുമ്പ് വടക്കുംചേരി ഉത്തരം പറഞ്ഞത്. പിഎച്ച്ഡി ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അതുമില്ലെന്ന് പറഞ്ഞു. അപ്പോൾ എന്ത് ധരിച്ചാണ് ഡോക്ടർ വെക്കുന്നതെന്ന ചോദ്യത്തിന് ജനങ്ങൾ സ്‌നേഹത്തോടെ വിളിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇതൊന്നു വകവെക്കാതെ സോഷ്യൽ മീഡിയ അദ്ദേഹത്െ വിമർശിച്ചു. വാക്‌സിൻ വിരുദ്ധ പ്രചാരണങ്ങൾ തീവ്രമായ രീതിയിൽ നടക്കുന്നതിനിടയിലാണ് വാക്‌സിൻ വിരുദ്ധ പ്രചാരകനായ ജേക്കബ് വടക്കുംചേരിയെ മാതൃഭൂമിയിൽ അവതാരക പൊളിച്ചടുക്കിയത്. കൂട്ടിന് ആരോഗ്യ മന്ത്രി ഷൈജല ടീച്ചറും ശിശുരോഗ വിദഗ്ധനായ ഡോ പിഷാരടിയും ഉണ്ടായിരുന്നു.

പേപ്പട്ടി കടിച്ചാൽ വാക്‌സിൻ എടുക്കില്ലെന്ന് പറഞ്ഞ വടക്കുംചേരി, നാട്ടുകാർക്ക് ഭീഷണിയാകും എന്നാണ് ആരോഗ്യമന്ത്രി ആ പരിപാടിയിൽ പറഞ്ഞത്. വടക്കുംചേരിയുടെ ദാരുണമായ ഈ തോൽവി സോഷ്യൽ മീഡിയയും ആഘോഷിച്ചിരുന്നു. എന്തായാലും ആസനത്തിൽ വാലു കിളിർത്താർ അതും അദ്ദേഹം തണലാക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരിക്കുന്നത്. പൊലീസ് പിടിക്കാതിരിക്കാനുള്ള സൈക്ലോജിക്കൽ മൂവ് എന്നുമാണ് മറ്റൊരു വിമർശനം.