- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിൽ നിന്നും രണ്ട് കോടി തിരികെ വാങ്ങാനുറച്ച് സോഷ്യൽ മീഡിയ! ലാലിസത്തിനായി ഖജനാവിൽ നിന്നും ലഭിച്ച പണം തിരികേ നൽകാൻ ആവശ്യപ്പെട്ട് ഹാഷ് ടാഗ് പ്രചരണം
തിരുവനന്തപുരം: ലാലേട്ടാ.. ആ രണ്ട് കോടി തിരികെ കൊടുത്ത തടിയൂരാൻ നോക്ക്! മോഹൻലാലിന്റെ കടുത്ത ആരാധകർ പോലും സോഷ്യൽ മീഡിയയിലൂടെ ഇങ്ങനെ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയിൽ മോഹൻലാലിന്റെ ബാൻഡ് അമ്പേ പരാജയപ്പെട്ടതിന്റെ ക്ഷീണം തീരും മുമ്പേ സൂപ്പർതാരനത്തിനെതിരെ പ്രചരണം ശക്തമായിരിക്കയാണ് സോഷ്യൽ മീഡിയയിൽ. കെ എം മ
തിരുവനന്തപുരം: ലാലേട്ടാ.. ആ രണ്ട് കോടി തിരികെ കൊടുത്ത തടിയൂരാൻ നോക്ക്! മോഹൻലാലിന്റെ കടുത്ത ആരാധകർ പോലും സോഷ്യൽ മീഡിയയിലൂടെ ഇങ്ങനെ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയിൽ മോഹൻലാലിന്റെ ബാൻഡ് അമ്പേ പരാജയപ്പെട്ടതിന്റെ ക്ഷീണം തീരും മുമ്പേ സൂപ്പർതാരനത്തിനെതിരെ പ്രചരണം ശക്തമായിരിക്കയാണ് സോഷ്യൽ മീഡിയയിൽ. കെ എം മാണി ബാറുടമകളിൽ നിന്നും കോഴവാങ്ങിയെന്ന ആരോപണത്തിന്റെ വേളയിൽ രൂപം കൊണ്ട വിധത്തിൽ ഹാഷ് ടാഗ് പ്രചരണമാണ് ഫേസ്‌ബുക്കിലൂടെ ശക്തമായിരിക്കുന്നത്.
ലാലിസത്തിന്റെ പ്രതിഫലമായി ലഭിച്ച രണ്ട് കോടി രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹാഷ് ടാഗിൽ പ്രതിഷേധം രൂപപ്പെട്ടിരിക്കുന്നത്. ഇതിനായി പേജും ആരംഭിച്ചിട്ടുണ്ട്. #lalismgivebackour2crore ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച് തുടങ്ങി. മലയാളത്തിൽ മികച്ച മ്യൂസിക് ബാൻഡുകൾ പോലും ലക്ഷങ്ങളിൽ മാത്രം പ്രതിഫലം വാങ്ങി പരിപാടി അവതരിപ്പിക്കുമ്പോഴാണ് മോഹൻലാലിന്റെ പേരിലുള്ള ബാൻഡ് റെക്കോർഡ് ചെയ്ത പാട്ടിട്ട് ചുണ്ടനക്കിയതിന് രണ്ട് കോടി വാങ്ങിയത്. മലയാളികളെ മുഴുവൻ പറ്റിച്ച ലാലിന്റെ ബാൻഡ് പണം തിരികെ നൽകണമെന്നാണ് സോഷ്യൽ മീഡിയയിലൂടെ ആളുകൾ ആവശ്യപ്പെടുന്നത്.
അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന മലയാളികളുടെ മ്യൂസിക്ക് ബാൻഡായ അവിയൽ ഒരു പരിപാടിക്ക് ഈടാക്കുന്ന ചാർജ് ഒൻപത് ലക്ഷം രൂപയാണ്. ഫിഷ് റോക്ക് കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ തൈക്കുടം ബ്രിഡ്ജ് ഈടാക്കുന്നത് അഞ്ച് ലക്ഷം രൂപയാണ്. ശ്രയാ ഘോഷാലിന്റെ മുഴുവൻ ടീമും ഒരുമിച്ചെത്തി പരിപാടി അവതരിപ്പിക്കുന്നതിനുള്ള ചെലവ് 50 ലക്ഷം രൂപ മാത്രം.
ഓസ്‌കാർ ജേതാവ് എ.ആർ. റഹ്മാന്റെ പരിപാടിക്ക് പോലും 90 ലക്ഷം രൂപയാണ് ഈടാക്കുന്നത്. ഗന്ധർവ ഗായകൻ യേശുദാസ് അമേരിക്കയിൽനിന്നെത്തി പരിപാടി അവതരിപ്പിക്കുന്നതിന് പത്ത് ലക്ഷം രൂപയിൽ താഴെ മാത്രമെ ചെലവുള്ളൂവെന്നിരിക്കേയാണ് മോഹൻലാലിന് കോടികൾ നൽകിയത്. സർക്കാരിന്റെ ഖജനാവിൽ നിന്ന് എടുത്ത് യാതൊരു വ്യവസ്ഥയുമില്ലാതെ ചെലവാക്കിയ രണ്ട് കോടി രൂപ ഉടൻ തിരിച്ചടച്ച് മലയാളികളെ പറ്റിച്ച ലാലിസം ബാൻഡ് മാപ്പ് പറയണമെന്നാണ് സോഷ്യൽ മീഡിയയുടെ ആവശ്യം.
ഇതിനായി ഫേസ്‌ബുക്കിൽ #lalismgivebackour2crore എന്ന പേജും ആരംഭിച്ചിട്ടുണ്ട്. നിരവധി പേരാണ് ഹാഷ് ടാഗിലൂടെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.