- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലൂൺ മാത്രേ പൊട്ടിക്കാവൂ... വേറൊന്നും പൊട്ടിക്കരുതെന്ന് ജഡ്ജ് ശ്വേത; ഊം.. ഊം.. എന്ന ശബ്ദം കേട്ടു... ഇവർ ബലൂൺ പൊട്ടിക്കുകയാണോ... അതോ വേറെന്തെങ്കിലും ചെയ്യുകയാണോയെന്ന് അവതാരകൻ മണിക്കുട്ടൻ; പ്രേക്ഷകരുടെ ചീത്തവിളി ഏറ്റുവാങ്ങിയ മലയാളി ഹൗസിന് പിന്നാലെ സൂര്യാ ടിവിയുടെ സൂപ്പർ ജോഡിക്ക് ' നീലനിറം' എന്ന വിമർശനവുമായി ആസ്വാദകർ; റേറ്റിങ് കൂട്ടാൻ നടത്തിയ തന്ത്രത്തിന് എതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം
കൊച്ചി: പണ്ട് മലയാളിഹൗസ് എന്നൊരു ഷോയുമായി എത്തിയ ചാനലാണ് സൂര്യ ടിവി. ഒരു വീട്ടിൽ കുറച്ചു ആണുങ്ങളെയും പെണ്ണുങ്ങളെയും അടച്ചിട്ട് അവരുടെ ചെയ്തികൾ ക്യാമറയിലൂടെ ഒപ്പിയെടുത്ത് പ്രേക്ഷകരെ കാണിച്ച പരിപാടിക്കെതിരേ വ്യാപക പരാതി ഉയരുകയും ചർച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോൾ സൂര്യാ ടിവി താരപ്പൊലിമയുള്ള ദമ്പതികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന 'സൂപ്പർ ജോഡി' ടി വി ഷോയ്‌ക്കെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ബലൂൺ പൊട്ടിക്കൽ എന്ന ഗെയിമാണ് കഴിഞ്ഞ എപ്പിസോഡിൽ നടന്നത്. സീരിയൽ അഭിനേതാക്കളായ നടിമാരെയും അവരുടെ ഭർത്താക്കന്മാരെയും പരസ്പരം ചേർത്തു നിർത്തി ഇവർക്ക് നടുക്ക് ബലൂൺ വച്ചശേഷം ഇരുവരെയും ചേർത്തു കെട്ടുന്നു. പിന്നീട് ഇവരോട് ഇതു പൊട്ടിക്കാൻ ആവശ്യപ്പെടുന്നു. കിടപ്പുമുറിയിൽ മാത്രം കാണിക്കേണ്ട സംഭവങ്ങളാണ് പിന്നീട് അരങ്ങേറുന്നതെന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന വിമർശനം. ഫെബ്രുവരിയിൽ ആയിരുന്നു 'സൂപ്പർ ജോഡി' സംപ്രേഷണം തുടങ്ങിയത്. കഴിഞ്ഞദിവസം സംപ്രേഷണം ചെയ്ത എപ്പിസോഡിലെ രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വ
കൊച്ചി: പണ്ട് മലയാളിഹൗസ് എന്നൊരു ഷോയുമായി എത്തിയ ചാനലാണ് സൂര്യ ടിവി. ഒരു വീട്ടിൽ കുറച്ചു ആണുങ്ങളെയും പെണ്ണുങ്ങളെയും അടച്ചിട്ട് അവരുടെ ചെയ്തികൾ ക്യാമറയിലൂടെ ഒപ്പിയെടുത്ത് പ്രേക്ഷകരെ കാണിച്ച പരിപാടിക്കെതിരേ വ്യാപക പരാതി ഉയരുകയും ചർച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോൾ സൂര്യാ ടിവി താരപ്പൊലിമയുള്ള ദമ്പതികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന 'സൂപ്പർ ജോഡി' ടി വി ഷോയ്‌ക്കെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ബലൂൺ പൊട്ടിക്കൽ എന്ന ഗെയിമാണ് കഴിഞ്ഞ എപ്പിസോഡിൽ നടന്നത്. സീരിയൽ അഭിനേതാക്കളായ നടിമാരെയും അവരുടെ ഭർത്താക്കന്മാരെയും പരസ്പരം ചേർത്തു നിർത്തി ഇവർക്ക് നടുക്ക് ബലൂൺ വച്ചശേഷം ഇരുവരെയും ചേർത്തു കെട്ടുന്നു. പിന്നീട് ഇവരോട് ഇതു പൊട്ടിക്കാൻ ആവശ്യപ്പെടുന്നു. കിടപ്പുമുറിയിൽ മാത്രം കാണിക്കേണ്ട സംഭവങ്ങളാണ് പിന്നീട് അരങ്ങേറുന്നതെന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന വിമർശനം.
ഫെബ്രുവരിയിൽ ആയിരുന്നു 'സൂപ്പർ ജോഡി' സംപ്രേഷണം തുടങ്ങിയത്. കഴിഞ്ഞദിവസം സംപ്രേഷണം ചെയ്ത എപ്പിസോഡിലെ രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വലിയ വിമർശനത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ഷോയിലെ ഒരു ഭാഗമാണ് ജോഡികൾ പങ്കെടുക്കുന്ന ഗെയിം.
ബലൂൺ പൊട്ടിക്കൽ എന്ന ഗെയിമാണ് കഴിഞ്ഞ എപ്പിസോഡിൽ നടന്നത്. സീരിയൽ അഭിനേതാക്കളായ ആണിനെയും പെണ്ണിനെയും പരസ്പരം ചേർത്തു നിർത്തി ഇവർക്ക് നടുക്ക് ബലൂൺ വച്ചശേഷം ഇരുവരെയും ചേർത്തു കെട്ടുന്നു. പിന്നീട് ഇവരോട് ഇതു പൊട്ടിക്കാൻ ആവശ്യപ്പെടുന്നു. കിടപ്പുമുറിയിൽ മാത്രം കാണിക്കേണ്ട സംഭവങ്ങളാണ് പിന്നീട് അരങ്ങേറുന്നതെന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന വിമർശനം.
ഇടയ്ക്ക് മണിക്കുട്ടന്റെ അശ്ലീല കമന്റുകളും രംഗം കൊഴുപ്പിക്കാനുണ്ട്. ഇതിനെ പിന്താങ്ങി ശ്വേതയും എത്തുന്നതും വിമർശനം ഉയർത്തുന്നുണ്ട്. ശരണ്യ ബിനു, ശാലു കുര്യൻ, വരദ ജിഷിൻ, ശ്രുതി ലക്ഷ്മി, ദിവ്യ ജയിഷ്, പാർവ്വതി ആർ കൃഷ്ണ, മേഘ്‌ന വിൻസന്റ്, ഡിംപിൾ റോസ്, നിമ്മി അരുൺ ഗോപൻ എന്നിവരാണ് ഷോയിൽ പങ്കെടുക്കാനെത്തുന്ന സ്റ്റാർ കപ്പിൾസ്.
മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ് ചിലർ. ഇത്തരത്തിൽ നടക്കുന്ന ഷോകൾക്ക് സെൻസർഷിപ്പ് വേണമെന്ന ആവശ്യവും ഉയരുകയാണ് സോഷ്യൽ മീഡിയയിൽ.