- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസ്റ്റിലറികൾ ഒരു വശത്തും ഗാന്ധി സ്മരണ മറ്റൊരു വശത്തും എന്നത് മോരും മുതിരയും പോലെ; ബാറും ബ്രൂവെറിയുമായി നടക്കുന്ന അങ്ങേയ്ക്കറിയില്ലേ ഗാന്ധിജി ലഹരി വിരുദ്ധനെന്ന്; ഹിന്ദുവിനേയും അവന്റെ വിശ്വാസത്തേയും ഹനിച്ച കമ്മ്യൂണിസ്റ്റ് ഭരണം തുലയട്ടേ; ഗാന്ധി ജയന്തി ദിനത്തിൽ അനുസ്മരണ സന്ദേശവുമായി എത്തിയ മുഖ്യമന്ത്രിയെ വളഞ്ഞിട്ടാക്രമിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഗാന്ധി ജയന്തി ദിനത്തിൽ അനുസ്മരണ സന്ദേശവുമായി എത്തിയ മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ച് സോഷ്യൽ മീഡിയ. മുഖ്യമന്ത്രി ഇന്നലെ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ഗാന്ധി ജയന്തി സന്ദേശം നൽകിയത്. പ്രളയാനന്തരം നവകേരള സൃഷ്ടിക്കായി ഒന്നിച്ച് പ്രവർത്തിക്കാം എന്ന സന്ദേശവുമായി എത്തിയ മുഖ്യമന്ത്രിയെ അയ്യപ്പ ഭക്തരും ലഹരി വിരുദ്ധരും കടന്നാക്രമിക്കുകയായിരുന്നു ലഹരി വിരുദ്ധനായ ഗാന്ധിജിയുടെ ജന്മദിനത്തിൽ സന്ദേശവുമായി എത്തിയത് ബാറും ബ്രൂവെറിയും ശബരിമല സ്ത്രീ പ്രവേശനവും ഒക്കെയാണ്. അയ്യപ്പ ഭക്തരാണ്് പ്രധാനമായും മുഖ്യമന്ത്രിക്ക് പൊങ്കാലയിട്ട് കമന്റുമായി എത്തിയത്. അതേസമയം ഗാന്ധി ജയന്തി സന്ദേശം നൽകുന്ന അങ്ങേയ്ക്ക് ഗാന്ധിജി ലഹരി വിരുദ്ധനാണെന്ന് അറിയില്ലേ എന്ന് ചോദിച്ചാണ് മറ്റു ചിലർ എത്തിയത്. ബ്രൂവെറിയും കേരളത്തിലെ ബാറുകൾ ഒന്നടങ്കം തുറന്നതിനെ കളിയാക്കിയാണ് കമന്റർമാരിൽ ചിലർ മുഖ്യമന്ത്രിയെ ചീത്ത വിളിച്ചത്. ശബരിമല വിഷയത്തിൽ പലരും രോഷ പ്രകടനവുമായി എത്തിയപ്പോൾ മറ്റു ചിലർ അപേക്ഷയുടെ സ്വരവുമായാണ് എത്ത
തിരുവനന്തപുരം: ഗാന്ധി ജയന്തി ദിനത്തിൽ അനുസ്മരണ സന്ദേശവുമായി എത്തിയ മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ച് സോഷ്യൽ മീഡിയ. മുഖ്യമന്ത്രി ഇന്നലെ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ഗാന്ധി ജയന്തി സന്ദേശം നൽകിയത്. പ്രളയാനന്തരം നവകേരള സൃഷ്ടിക്കായി ഒന്നിച്ച് പ്രവർത്തിക്കാം എന്ന സന്ദേശവുമായി എത്തിയ മുഖ്യമന്ത്രിയെ അയ്യപ്പ ഭക്തരും ലഹരി വിരുദ്ധരും കടന്നാക്രമിക്കുകയായിരുന്നു ലഹരി വിരുദ്ധനായ ഗാന്ധിജിയുടെ ജന്മദിനത്തിൽ സന്ദേശവുമായി എത്തിയത് ബാറും ബ്രൂവെറിയും ശബരിമല സ്ത്രീ പ്രവേശനവും ഒക്കെയാണ്.
അയ്യപ്പ ഭക്തരാണ്് പ്രധാനമായും മുഖ്യമന്ത്രിക്ക് പൊങ്കാലയിട്ട് കമന്റുമായി എത്തിയത്. അതേസമയം ഗാന്ധി ജയന്തി സന്ദേശം നൽകുന്ന അങ്ങേയ്ക്ക് ഗാന്ധിജി ലഹരി വിരുദ്ധനാണെന്ന് അറിയില്ലേ എന്ന് ചോദിച്ചാണ് മറ്റു ചിലർ എത്തിയത്. ബ്രൂവെറിയും കേരളത്തിലെ ബാറുകൾ ഒന്നടങ്കം തുറന്നതിനെ കളിയാക്കിയാണ് കമന്റർമാരിൽ ചിലർ മുഖ്യമന്ത്രിയെ ചീത്ത വിളിച്ചത്. ശബരിമല വിഷയത്തിൽ പലരും രോഷ പ്രകടനവുമായി എത്തിയപ്പോൾ മറ്റു ചിലർ അപേക്ഷയുടെ സ്വരവുമായാണ് എത്തിയത്. തങ്ങളുടെ വിശ്വാസം കാത്തുരക്ഷിക്കാൻ അനുവാദം തരണമെന്ന അപേക്ഷകളായിരുന്നു ചിലരുടെ സ്വരത്തിൽ.
ശബരമില വിഷയത്തിൽ ഹിന്ദുവിശ്വാസത്തെ തള്ളി പറഞ്ഞ മുഖ്യമന്ത്രി സ്വന്തം കാൽ ചുവട്ടിലെ മണ്ണ് തന്നെയാണ് ഇളക്കി കളയുന്നതെന്നാണ് കമന്റർമാർ ആരോപിക്കുന്നത്. എന്തായാലും കമന്റ് ബോക്‌സിൽ മുഖ്യമന്ത്രിയെ കുറിച്ച് നല്ലതു പറയാൻ ആരുമില്ല. മൊത്തത്തിൽ വിമർശനം മാത്രമാണ് ഗാന്ധി ജയന്തി സന്ദേശവുമായെത്തിയ മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനു കീഴേയുള്ള കമന്റ് ബോക്‌സിലുള്ളത്. ഇനി ഒരു ഹിന്ദുവും ഇടതുപക്ഷ സർക്കാർ കേരളത്തിൽ വരാൻ അനുവദിക്കില്ല എന്നും പലരും പറയുന്നു.
എന്തായാലും ശബരിമലവിഷയത്തിൽ സ്ത്രീകൾക്ക് അനുകൂല നിലപാട് എടുത്ത മുഖ്യമന്ത്രിക്ക് ഹിന്ദുമത വിശ്വാസികളുടെ വൻ പ്രതിഷേധം തന്നെയാണുള്ളത്. ഇടതു പക്ഷത്തിന്റെ വോട്ടുബാങ്കായ ഹിന്ദുവിനെ പിണക്കിയത് അടുത്ത തിരഞ്ഞെടുപ്പിൽ സർക്കാരിന് തിരിച്ചടിയായേക്കുമെന്ന് തന്നെയാണ് ശബരിമല വിഷയവും കമന്റുകളും സൂചിപ്പിക്കുന്നത്. ഇതിന് പിന്നാലെ കാക്കനാട് കിൻഫ്രാ പാർക്കിൽ ബ്രൂവെറി സ്ഥാപിക്കാനായി രഹസ്യ നീക്കം നടത്തിയ സർക്കാരിന്റെ നിലപാടിനെതിരെയും വ്യാപക പ്രതിഷേധം തന്നെയാണ് ജനങ്ങളിൽ നിന്നും ഉയരുന്നത്. എന്തായാലും ഈ രണ്ട് വിഷയത്തിലും സർക്കാരിന്റെ പ്രതിച്ഛായ മൊത്തത്തിൽ തകർത്തിരിക്കുകയാണെന്ന് പറയാം.
അതേസമയം യുഡിഎഫ് സർക്കാർ അടച്ചു പൂട്ടിയ കേരളത്തിലെ ബാറുകൾ ഒന്നടങ്കം തുറന്നതും പുതുതായി ബാറുകൾക്ക് അനുമതി നൽകിയതുമെല്ലാം ജനങ്ങളിൽ സർക്കാരിനോടുള്ള മതിപ്പ് കുറയാൻ കാരണമായി. ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടി ശബരിമല അയ്യപ്പ ഭക്തരെ പിണക്കിയ പിണറായിക്ക് എന്തായാലും എട്ടിന്റെ പണി തന്നെയാണ് സോഷ്യൽ മീഡിയയിൽ നിന്നും കിട്ടിയിരിക്കുന്നത്.