- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കോഴിക്കോട് നോർത്ത് മണ്ഡലം സിപിഎം സ്ഥാനാർത്ഥി തോട്ടത്തിൽ രവീന്ദ്രന്റെ സഹോദരി ബാലാമണി ബിജെപിയിൽ ചേർന്നു; ചേട്ടൻ ഇലക്ഷൻ കഴിഞ്ഞാൽ ചേരും'; സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വാർത്ത കണ്ട് ഞെട്ടി ഇടത് സ്ഥാനാർത്ഥി; തന്റെ സഹോദരി പത്തുവർഷങ്ങൾക്കുമുമ്പ് മരിച്ചുപോയെന്ന് തോട്ടത്തിൽ രവീന്ദ്രന്റെ പോസ്റ്റ്
കോഴിക്കോട്: തന്റെ സഹോദരി ബിജെപിയിൽ ചേർന്നുവെന്ന വാർത്തകൾ ശുദ്ധ അസംബന്ധമെന്ന് കോഴിക്കോട് നോർത്ത് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോട്ടത്തിൽ രവീന്ദ്രൻ. തോട്ടത്തിൽ രവീന്ദ്രന്റെ സഹോദരി പാർട്ടിയിൽ ചേർന്നതായായിരുന്നു ബിജെപി വൃത്തങ്ങളുടെ പ്രഖ്യാപനം. ഇതുസംബന്ധിച്ച് എം ടി. രമേശ് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലും രവീന്ദ്രന്റെ സഹോദരി എന്നാണ് വിശേഷിപ്പിച്ചത്.
രണ്ട് മാസം മുമ്പ് തോട്ടത്തിൽ രവീന്ദ്രൻ മേയർ സ്ഥാനമൊഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുമ്പോൾ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ സന്ദർശിച്ചിരുന്നു. ബിജെപിയിലേക്ക് ക്ഷണിച്ചതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം മണ്ഡലത്തിൽ ചർച്ചയാകുന്നതിനിടെയാണ് പുതിയ വാർത്ത. പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു ബാലാമണി രാമചന്ദ്രൻ.
തോട്ടത്തിൽ രവീന്ദ്രന്റെ പോസ്റ്റ് ഇങ്ങനെ:
നുണകൾ പറയുകയും അത് ആവർത്തിച്ച് പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് RSS തന്ത്രമാണ്. അത് ഏറ്റുപിടിച്ചിരിക്കുകയാണ് കോഴിക്കോടുള്ള UDF പ്രവർത്തകർ. പത്തുവർഷങ്ങൾക്കുമുമ്പ് മരണപ്പെട്ട എന്റെ സഹോദരിയെക്കുറിച്ചാണ് ഇപ്പോൾ അവരുടെ പ്രചരണം. BJP യിൽ ചേർന്ന് എന്ന് പറഞ്ഞ് പ്രചരിക്കുന്ന ഫോട്ടോ BJP കൗൺസിലറുടെ മകളുടെ ഭർതൃമാതാവിന്റെ ഫോട്ടോ ആണ്. അവർ കാലങ്ങളായി BJP സഹചാരിയുമാണ്. ഇടതുപക്ഷത്തെ തകർക്കാൻ എന്തു കുതന്ത്രവും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന രീതി നേരും നെറിയും ഉള്ള രഷ്ട്രീയ പ്രവർത്തനമല്ല.-സ.തോട്ടത്തിൽ രവീന്ദ്രന്
ടി. ബാലാമണി രാമചന്ദ്രനെ തോട്ടത്തിൽ രവീന്ദ്രന്റെ എതിർ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ എം ടി രമേശ് ഹാരാർപ്പണം നടത്തിയാണ് പാർട്ടിയിലേക്ക് സ്വീകരിച്ചത്. ഇടതുപക്ഷ ബാങ്ക് യൂണിയൻ പ്രവർത്തക കൂടിയായ ടി. ബാലാമണി രാമചന്ദ്രൻ, മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാൽ പങ്കെടുത്ത കോഴിക്കോട് നോർത്ത് മണ്ഡലം കൺവെൻഷനിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
കോഴിക്കോട് നോർത്തിൽഎംഎൽഎ എ. പ്രദീപ് കുമാർ കോഴിക്കോട് നോർത്തിൽ മത്സരിക്കുമെന്നാണ് ആദ്യഘട്ടത്തിൽ പുറത്തുവന്ന വാർത്തകൾ. സംവിധായകൻ രഞ്ജിത്തിന്റെ പേരും മണ്ഡലത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ രഞ്ജിത്തിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരേ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് എതിർപ്പുകളുയർന്നു. പിന്നാലെ മത്സരിക്കാൻ താത്പര്യമില്ലെന്ന് രജ്ഞിത്ത് അറിയിച്ചതോടെ വീണ്ടും പ്രദീപ് കുമാറിന്റെ പേര് തന്നെ വീണ്ടും ചർച്ചയായി. എന്നാൽ രണ്ട് തവണ മത്സരിച്ചവർ വീണ്ടും മത്സരിക്കേണ്ടെന്ന സിപിഎം സെക്രട്ടേറിയറ്റ് തീരുമാനം വന്നതോടെ മുൻ മേയർ തോട്ടത്തിൽ രവീന്ദ്രനെ മത്സരത്തിനായി നിയോഗിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ