- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി സ്ഥലത്തേക്ക് പോകാനായി റിയാദിൽ നിന്നും കാറിൽ പുറപ്പെട്ട സമീഹ് എവിടെ പോയി? വഴി തെറ്റിപ്പോയപ്പോൾ ഗൂഗിൾ മാപ്പിട്ട് പത്ത് മിനിട്ടോട് കൂടി ഓഫീസിലെത്താം എന്നും പറഞ്ഞയാൾ രണ്ടാഴ്ച പിന്നിട്ടിട്ടും തിരികെ എത്തിയില്ല; അൻപതോളം പേർ മരുഭൂമി മുഴുവൻ തിരഞ്ഞിട്ടും നിരാശ; സമീഹിനെ കണ്ടെത്താൻ സോഷ്യൽ മീഡിയയിൽ സഹായം അഭ്യർത്ഥിച്ച് സൂഹൃത്തുക്കൾ
റിയാദ്: ജോലി സ്ഥലത്തേക്ക് പോകാനായി റിയാദിൽ നിന്നും കാറിൽ പുറപ്പെട്ട സമീഹ് എവിടെ പോയി? എന്ന ചോദ്യമാണ് പ്രവാസി മലയാളികൾ കഴിഞ്ഞ ദിവസങ്ങളിലായി ഏറെ ചോദിച്ച ചോദ്യങ്ങളിൽ ഒന്ന്.ഇക്കഴിഞ്ഞ 13ന് ആണ് റിയാദിലെ മലാസിൽനിന്നും ബത്ഹയിലേക്ക് വരുന്ന വഴി കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി സമീഹിനെ (25) കാണാതാകുന്നത്. ഡിസംബർ 13ന് സഹോദരന്റെ കൂടെ താമസിക്കുന്ന മാതാപിതാക്കളുടെ കൂടെ ഭക്ഷണം കഴിച്ച് പതിനഞ്ച് മിനിട്ട് മാത്രം ദൂരമുള്ള ബത്തയിലെ ജോലി സ്ഥലത്തേക്ക് പുറപ്പെട്ട സഹീമിനെ പീന്നീട് കാണാതാവുകയായിരുന്നു. വൈകുന്നേരം 6 മണിയോട് കൂടി ഓഫീസിൽ എത്തേണ്ട സമയത്ത് എത്താതിരുന്ന സമീഹ് വഴി തെറ്റിപ്പോയതായും ഗൂഗിൾ മാപ്പിട്ട് പത്ത് മിനിട്ടോട് കൂടി ഓഫീസിലെത്താം എന്നും പറഞ്ഞതായി അറിയിന്നു പിന്നീട് എട്ട് മണിയോടടുത്ത് മൊബൈൽ സ്വിച്ച് ഓഫായതായാണ് കാണുന്നത് . മലാസിലെ റോഡുകളേ കുറിച്ച് കൂടുതലായി അറിയാത്തയാളാണ് സമീഹ് എന്നറിയുന്നു എന്നിരുന്നാലും യാത്രക്കിടെ ഏതെങ്കിലും പൊലീസ് പെട്രോളിങ്ങിൽ കുടുങ്ങിയതാവും പൊലീസിൽ നിന്ന് വിവരം ലഭിക്കും എന്നൊക്കെ കരുത
റിയാദ്: ജോലി സ്ഥലത്തേക്ക് പോകാനായി റിയാദിൽ നിന്നും കാറിൽ പുറപ്പെട്ട സമീഹ് എവിടെ പോയി? എന്ന ചോദ്യമാണ് പ്രവാസി മലയാളികൾ കഴിഞ്ഞ ദിവസങ്ങളിലായി ഏറെ ചോദിച്ച ചോദ്യങ്ങളിൽ ഒന്ന്.ഇക്കഴിഞ്ഞ 13ന് ആണ് റിയാദിലെ മലാസിൽനിന്നും ബത്ഹയിലേക്ക് വരുന്ന വഴി കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി സമീഹിനെ (25) കാണാതാകുന്നത്. ഡിസംബർ 13ന് സഹോദരന്റെ കൂടെ താമസിക്കുന്ന മാതാപിതാക്കളുടെ കൂടെ ഭക്ഷണം കഴിച്ച് പതിനഞ്ച് മിനിട്ട് മാത്രം ദൂരമുള്ള ബത്തയിലെ ജോലി സ്ഥലത്തേക്ക് പുറപ്പെട്ട സഹീമിനെ പീന്നീട് കാണാതാവുകയായിരുന്നു.
വൈകുന്നേരം 6 മണിയോട് കൂടി ഓഫീസിൽ എത്തേണ്ട സമയത്ത് എത്താതിരുന്ന സമീഹ് വഴി തെറ്റിപ്പോയതായും ഗൂഗിൾ മാപ്പിട്ട് പത്ത് മിനിട്ടോട് കൂടി ഓഫീസിലെത്താം എന്നും പറഞ്ഞതായി അറിയിന്നു പിന്നീട് എട്ട് മണിയോടടുത്ത് മൊബൈൽ സ്വിച്ച് ഓഫായതായാണ് കാണുന്നത് . മലാസിലെ റോഡുകളേ കുറിച്ച് കൂടുതലായി അറിയാത്തയാളാണ് സമീഹ് എന്നറിയുന്നു എന്നിരുന്നാലും യാത്രക്കിടെ ഏതെങ്കിലും പൊലീസ് പെട്രോളിങ്ങിൽ കുടുങ്ങിയതാവും പൊലീസിൽ നിന്ന് വിവരം ലഭിക്കും എന്നൊക്കെ കരുതി കാത്തിരുന്ന ബന്ധുക്കൾക്ക് പതിനാല് ദിവസമായിട്ടും വിവരങ്ങളൊന്നു ലഭിച്ചിട്ടില്ല. എന്തെങ്കിലും തരത്തിൽ വിവരം ലഭിക്കുന്നവർ അറിയിക്കണം എന്ന അഭ്യർത്ഥനയുമായി സുഹൃത്തുക്കളും മലയാളി പ്രവാസി സമൂഹവും രംഗത്തെത്തിയതോടെയാണ് സമീഹിനെ കാണാത്ത വിവരം പുറം ലോകം അറിയിരുന്നത്.
വാഹനങ്ങൾ വഴിമാറിപ്പോയി ഏതെങ്കിലും അമീറിന്റേയൊ മറ്റ് രാജ പരിധിയിൽപ്പെട്ടവരുടേയോ സ്ഥലങ്ങളിലേക്ക് പ്രവേശിച്ചാൽ അവരെ ചോദ്യം ചെയ്യാനെടുക്കുകയും പിന്നീട് ദിവസങ്ങൾക്ക് ശേഷം അവർ പൊലീസിൽ റിപ്പോർട്ട് കൊടുക്കുകയും ചെയ്യുന്നതുമായ വാർത്തകൾ ഇടക്കിടെ കേൾക്കാറുണ്ട് അത്തരത്തിൽ എവിടേയെങ്കിലും കസ്റ്റടിയിൽ സമീഹ് അകപ്പെട്ടോ തുടങ്ങിയ വിവരങ്ങളും ഇത് വരെ ലഭ്യമല്ല, കയ്യിലുള്ള മൊബൈലുകളും ചെറിയ തുകക്കുള്ള റിയാലുകൾക്കും വേണ്ടി അക്രമം അഴിച്ചു വിടുന്ന മലയാളികളടക്കം ഇടനിലക്കാരായി പ്രവർത്തിക്കുന്ന പിടിച്ചു പറിക്കാരുടേയും കൊള്ളക്കാരുടേയും പറുദീസയായി മാറിക്കൊണ്ടിരിക്കുന്ന ഈ മരുഭൂമിയിൽ സമീഹിന് ആപത്തുകളൊന്നും ഇല്ലാതേയുള്ള ഒരു നല്ല വാർത്തക്കായി കാതോർത്തിരിക്കുകയാണ് പ്രവാസലോകം.
സഹീമിന്റെ കൂടെ കാണാതായ ടിബിജെ 5642 എന്ന ഹ്യൂണ്ടായ് ആക്സന്റ് വാഹനത്തിന് വേണ്ടി രണ്ട് ദിവസമായി അൻപതോളം പേരടങ്ങുന്ന പ്രവാസി സുഹൃത്തുക്കൾ ഈ മരുഭൂമി മുഴുവൻ അവരെക്കൊണ്ടാവുന്നതും തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ് കൂടാതെ വാർത്ത കേട്ടും വായിച്ചും അറിഞ്ഞ പ്രവാസലോകത്തെ മുഴുവൻ പേരും ആ ദൗത്യത്തിലാണിപ്പോൾ നിർഭാഗ്യവശാൽ ഒരു വിവരവും ഇത് വരേ ലഭിക്കാത്തതിൽ നിരാശരുമാണ്. സഹീമിനെ കണ്ടെത്താൻ എല്ലാവരുടേയും സഹായം നിരന്തരം അഭ്യർത്ഥിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും. എന്തെങ്കിലും വിവരം ലഭിക്കുന്നവർ സഹോദരൻ സഫീർ (0500120890) മുസമ്മിൽ (0532402413) എന്നിവരെ ബന്ധപ്പെടാനും ഇവർ അഭ്യർത്ഥിക്കുന്നു.
ലതീഫ് എന്ന സുഹൃത്താണ് യുവാവിനെ കാണാതായ വിവരം പങ്കുവച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടത്. രണ്ട് ദിവസം മുമ്പാണ് ഫേസ്‌ബുക്കിൽ പോസ്്റ്റ് പ്രത്യക്ഷപ്പെട്ടത്. കൂടുതൽ ആളുകളിലേക്ക് വാർത്ത എത്തിച്ച് സമീഹിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പ്രവാസി സമൂഹം. വിവരം എല്ലവരിലും എത്തിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്.
ലതീഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ...
ഒരു നിമിഷം....,
പ്രിയ സൗദി പ്രവാസി സുഹൃത്തുക്കളേ...
ഇക്കഴിഞ്ഞ 13|12|16 മുതൽ പത്ത് ദിവസത്തിന് കൂടുതലായി (ഇന്ന് 22) നമ്മുടെ പ്രിയ സഹോദരൻ സമീഹിനെ റിയാദിൽ നിന്ന് കാണാതായിട്ട് ... ,
റിയാദിലെ മലാസിൽനിന്നും ബത്ഹയിലേക്ക് വരുന്ന വഴി കാണാതായ സമീഹ് പുത്തൻപുരയിലിനെ കണ്ടെത്തുവാനും ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ അറിയാനുമായി റിയാദിലെ സുഹൃത്തുക്കൾ പല രീതിയിലും ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഇതുവരേയും ആശ്വാസകരമായ ഒരു വിവരവും നമുക്ക് ലഭിച്ചിട്ടില്ല ഇദ്ദേഹത്തെ കണ്ടെത്തുന്നതിന് മുഴുവൻ പ്രവാസി സുഹൃത്തുക്കളുടേയും സഹായങ്ങൾ നമുക്ക് ആവശ്യമായി വരുന്ന സന്ദർഭങ്ങളാണിത് വാരാന്ത്യ അവധി ദിനങ്ങളായ നാളെയും മറ്റന്നാളും (വെള്ളി, ശനി) അവധിയുള്ള ചില സുഹൃത്തുക്കൾ റിയാദിൽ മുഴുവനായും കൂടെ കാണാതായെന്ന് പറയുന്ന ഹ്യൂണ്ടായ് ആക്‌സന്റ് വാഹനം നിരത്തിൽ എവിടേയെങ്കിലും നിർത്തിയിട്ടുണ്ടോ തുടങ്ങിയ തിരച്ചിലുകൾക്ക് ഒരുങ്ങുകയാണ് തീർച്ചയായും നിങ്ങളോരുത്തരും ഈ സഹോദരനു വേണ്ടി നിങ്ങൾക്കാവുന്നതും നിങ്ങളുടെ പരിസരം കൂടി സർച്ച് ചെയ്ത് സഹകരിക്കണമെന്ന് അപേക്ഷിക്കുകയാണ് കൂടുതൽ പേരിലേക്ക് എത്തിച്ച് തിരച്ചിൽ വിപുലമാക്കുന്നതിനും പൊലീസിന്റെ സഹായ സഹകരണത്തിനും മറ്റും സാമൂഹിക പ്രവർത്തകൻ Latheef Thechy യുടെ നേതൃത്വത്തിൽ വാട്‌സാപ്പ് കൂട്ടായ്മകളും സംഘങ്ങളും സജീവമായി പ്രവർത്തിക്കുന്നുണ്ട്
സമീഹിനെ കണ്ടെത്തും വരേ ഈ വിവരങ്ങൾ പരമാവധി ഷെയർ ചെയ്ത് സമീഹിന്റെ തിരിച്ചു വരവ് ആഗ്രഹിക്കുന്ന അദ്ദേഹത്തിന്റെ ഉറ്റവരേയും സുഹൃത്തുക്കളേയും സഹായിക്കണമെന്ന് അപേക്ഷിക്കുകയാണ് ..
സമീഹിന്റേയും വാഹനത്തിന്റേയും ഫോട്ടോകളും വിവരങ്ങളും കൂടെ ചേർക്കുന്നു ...
വല്ല വിവരവും ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുമെന്ന് പ്രതീക്ഷയോടെ ... 0532984229, 0532402413, 0500120890