- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിറ്റ്‌ലർ മാധവൻകുട്ടിയും വി എസ് അച്യുതാനന്ദനും തമ്മിൽ എന്താണു ബന്ധം? പ്രതിപക്ഷ നേതാവിനെ സോഷ്യൽ മീഡിയ ഹിറ്റാക്കിയതിങ്ങനെ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ മെഗാതാരം മമ്മൂട്ടിയുടെ ഹിറ്റ്‌ലർ എന്ന സൂപ്പർ ഹിറ്റ് സിനിമ കണ്ടിട്ടുണ്ടോ എന്ന് അറിയില്ല. എന്നാൽ, സോഷ്യൽ മീഡിയയിലെ കലാകാരന്മാർ അച്യുതാന്ദനെ ഹിറ്റ്‌ലർ മാധവൻകുട്ടിയാക്കി മാറ്റിയിരിക്കുകയാണ്. ഗവർണറെ കാണാൻ വനിതാ എംഎൽഎമാർക്കൊപ്പം വി എസ് പോകുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ മെഗാതാരം മമ്മൂട്ടിയുടെ ഹിറ്റ്‌ലർ എന്ന സൂപ്പർ ഹിറ്റ് സിനിമ കണ്ടിട്ടുണ്ടോ എന്ന് അറിയില്ല. എന്നാൽ, സോഷ്യൽ മീഡിയയിലെ കലാകാരന്മാർ അച്യുതാന്ദനെ ഹിറ്റ്‌ലർ മാധവൻകുട്ടിയാക്കി മാറ്റിയിരിക്കുകയാണ്.
ഗവർണറെ കാണാൻ വനിതാ എംഎൽഎമാർക്കൊപ്പം വി എസ് പോകുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എൽഡിഎഫിലെ ആറ് വനിതാ എംഎൽഎമാർക്കൊപ്പം വി എസ് നടന്നുപോകുന്ന ചിത്രമാണ് ഹിറ്റ്‌ലർ സിനിമയിലെ രംഗത്തിനൊപ്പം ചേർത്ത് ഫേസ്‌ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിക്കുന്നത്.
ബജറ്റ് ദിനത്തിൽ സഭയിൽ നടന്ന സംഭവങ്ങളിൽ യുഡിഎഫിനെതിരെ പരാതി പറയാനാണ് വനിതാ എംഎൽഎമാർക്കൊപ്പം വി എസ് പോയത്. വനിത എംഎൽമാർക്കൊപ്പം ഒരു മുതിർന്ന ജ്യേഷ്ഠനെ പോലെ വി എസ് അച്യുതാനന്ദൻ മുണ്ടിന്റെ കോന്തല ഇടതുകൈയിൽ പിടിച്ചുകൊണ്ട് നടക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്.
സിദ്ദിഖ്-മമ്മൂട്ടി ടീമിന്റെ സൂപ്പർഹിറ്റ് സിനിമയായ 'ഹിറ്റ്‌ലറി'ൽ മമ്മൂട്ടി സഹോദരിമാർക്കൊപ്പം നടന്നുപോകുന്ന ചിത്രമാണ് ഇതിനൊപ്പം പ്രചരിക്കുന്നത്. ഇപ്പോൾ ഫേസ്‌ബുക്കിലും വാട്‌സ്ആപ്പിലും ആഘോഷങ്ങളുടെ ഭാഗമാണ് ഈ ചിത്രം. സിനിമയിലെ ഹിറ്റ്‌ലർ മാധവൻകുട്ടിയെപ്പോലെ വി എസിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.