തിരുവനന്തപുരം: ഫേസ്‌ബുക്കും വാ്ട്ട്‌സാപ്പും പോലെ യുവാക്കൾക്ക് ഹരമായി മാറിയിരിക്കുകയാണ് ടിക്ക് ടോക്ക് ബ്രോഡ്കാസ്റ്റിങ് ആപ്പുകൾ. ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്തുചാടി പാട്ടുപാടുന്ന അപകടം പിടിച്ച വീഡിയോകൾ വൈറലായതോടെ കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എല്ലാം പുറംലോകത്തിന്റെ അംഗീകാരം തേടിയുള്ള പരിശ്രമങ്ങളാണ്. ലൈക്കുകളായും ഷെയറുകളായും അത് ഒഴുകിയാൽ ഒത്തിരി സന്തോഷം. ഭർത്താവ് ഉപേക്ഷിച്ച് പോയെന്ന് കുഞ്ഞിനെ ഒക്കത്തെടുത്ത് കണ്ണീരോടെ പറഞ്ഞ യുവതിയുടെ വിഡിയോ നിരവധിപ്പേരാണ് കണ്ടത്. വിരഹ വീഡിയോ മിനുട്ടുകൾക്കുള്ളിലാണ് വൈറലായത്. യുവതിയുടെ കണ്ണീര് പലരും അപ്പാടെ കണ്ണടച്ച് വിശ്വസിക്കുകയും ചെയ്തു. എന്നാൽ, കുറെ കഴിഞ്ഞപ്പോൾ മനസാക്ഷിക്കുത്ത് തോന്നിയതുകൊണ്ടോ എന്തോ കുഞ്ഞിനെയും ഒക്കത്തിരുത്തി യുവതി വീണ്ടും പ്രത്യക്ഷപ്പെട്ടു. താൻ പറഞ്ഞതെല്ലാം പൊളിയാണെന്നും ഭർത്താവ് തങ്ങളെ ഉപേക്ഷിച്ചുപോയിട്ടില്ലെന്നും അവർ തുറന്നു പറഞ്ഞു. ഏതായാലും സോഷ്യൽ മീഡിയ വീഡിയോ അത്ര തമാശയായി കണക്കാക്കുന്നില്ല എന്നാണ് പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.

രണ്ടു വീഡിയോകളിലും യുവതി പറയുന്നത് ഇങ്ങനെ:

'ഞാൻ ചത്തുപോയിട്ടൊന്നും ഇല്ലാട്ടോ..ഏട്ടാ കേൾക്കുന്നുണ്ടോ..എന്നെയും ഈ ഇത്തിരിയില്ലാത്ത പൊടിക്കുഞ്ഞിനെയും ഉപേക്ഷിച്ച് പോയിട്ട് ഒന്നുതിരിഞ്ഞ് നോക്കാത്തത് എന്താ? ഞാൻ ചത്തുപോയിട്ടൊന്നുമില്ല. ഞാൻ നല്ല അന്തസ്സായി കുഞ്ഞിനെയും കൊണ്ട് ജീവിക്കും. എപ്പോഴെങ്കിലും തിരിച്ചുവരണമെന്ന് തോന്നിയാൽ വരാം. അത്രയ്ക്ക് ഇഷ്ടായതുകൊണ്ടാ ഞാൻ പറയുന്നെ. എനിക്ക് വേണ്ടിയല്ല..നമ്മുടെ മോന് വേണ്ടി വരണം. ദേ ഈ വാവച്ചിയുടെ മുഖത്തേക്ക് നോക്കിയേ..അപ്പോ വരാൻ തോന്നുന്നില്ല? വന്നേക്കണെ ഏട്ടാ...ആരുമില്ലാത്തോണ്ടാ..' ഇങ്ങനെയാണ ്കുഞ്ഞിനെയും ഒക്കത്തെടുത്തുകൊണ്ടുള്ള യുവതിയുടെ ടിക് ടോക് വീഡിയോ.

പിന്നീട് യുവതിയുടെ വിശദീകരണം ഇങ്ങനെ: ടഞാൻ ടിക്ക് ടോക് ചെയ്ത് വീഡിയോയ്ക്ക് എന്റെ റിയൽ ലൈഫുമായി ബന്ധമൊന്നുമില്ല. ജസ്റ്റ് ആക്ടിങ് മാത്രമാണ്. ഒരുപാട് പേര് വീഡിയോ കണ്ട് റിയലാണോ അതോ ആക്റ്റിങ് ആണോ എന്ന് ചോദിച്ച് കമന്റിട്ടു. ഒത്തിരിപ്പര് ചോദിച്ച്ു വീഡിയോ റിയൽ ആണോയെന്ന്. അതിൽ ഞാൻ കുഞ്ഞിനെ കൂടി ഉൾക്കൊള്ളിച്ചു. ജസ്റ്റ് ഒരു ഒറിജിനാലിറ്റിക്ക് വേണ്ടി ചെയ്തതായിരുന്നു. പക്ഷേ എല്ലാവരും വളരെ സീരിയസ് ആയിട്ടാണ് എടുത്തത്. ഒത്തിരിപ്പേർ ആശ്വസിച്ചു. ലാസ്റ്റ് എനിക്ക് തന്നെ സങ്കടം തോന്നി. ചിലർ ചോദിച്ചുലൈക്കും കമന്റും വാരിക്കൂട്ടാൻ വേണ്ടിയാണോയെന്ന്. അതിന് വേണ്ടിയല്ല. കുഞ്ഞിനെ കൂടി ഉൾക്കൊള്ളിച്ച് വീഡിയോ ചെയ്യണമെന്ന് ആഗ്രഹം കൊണ്ട് ചെയ്തതാണ്. എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ച് പോയിട്ടില്ല. വിവാഹം കഴിഞ്ഞിട്ട് ഒന്നരവർഷമായി'