- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമലിനെതിരായ ഫാസിസ്റ്റ് ആക്രമണത്തിൽ മോഹൻലാലും മമ്മൂട്ടിയും പ്രതികരിക്കാൻ കൂട്ടാകാതിരുന്നപ്പോൾ അലൻസിയറെന്ന നാടകനടന്റെ ഒറ്റയാൾ പ്രതിഷേധത്തിനു സോഷ്യൽമീഡിയയിൽ അഭിനന്ദനപ്രവാഹം; വേട്ടയാടപ്പെടുന്നവർക്കുവേണ്ടി പ്രതികരിക്കാനെത്തിയ അലൻസിയർ കംപ്ലീറ്റ് ആക്ടർ, യഥാർത്ഥ കലാകാരൻ, ധൈര്യശാലി
തിരുവനന്തപുരം: സാംസ്‌കാരിക നായകന്മാരോടുള്ള സംഘപരിവാർ ഭീഷണിക്കെതിരെ ഒറ്റയാൽ പ്രതിഷേധം സംഘടിപ്പിച്ച നടൻ അലൻസിയർ ലേ ലോപ്പസിന് സോഷ്യൽ മീഡിയയിലടക്കം അഭിനന്ദനപ്രവാഹം. സംവിധായകൻ കമലിനോട് പാക്കിസ്ഥാനിൽ പോകാൻ ആവശ്യപ്പെടുമ്പോഴും മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള ചലച്ചിത്ര താരനിര പ്രതികരിക്കാൻ തയാറാകാത്ത പശ്ചാത്തലത്തിലാണ് കാസർകോഡ് സിനിമാ ചിത്രീകരണത്തിനെത്തിയ അലൻസിയർ തന്റെ മാദ്ധ്യമമായ നാടകത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത്. ജനിച്ച നാട്ടിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണ് കാസർഗോഡ് പുതിയ ബസ്സ്റ്റാൻഡിലെ തന്റെ പ്രതിഷേധമെന്ന് അലൻസിയർ പറഞ്ഞത്. ബസിലും റോഡിലുമായിരുന്നു അലൻസിയറിന്റെ പ്രതിഷേധം.വരൂ, നമുക്ക് പോകാം അമേരിക്കയിലേക്ക് പോകാമെന്നു പറഞ്ഞുകൊണ്ടാണ് അലൻസിയർ തന്റെ തെരുവുനാടകം ആരംഭിച്ചത്. ഒറ്റമുണ്ടുടുത്ത് ഷർട്ടില്ലാതെ നിന്ന അലൻസിയർ ബസിൽ കയറി കണ്ടക്ടറോട് അമേരിക്കയിലേക്ക് ഒരു ടിക്കറ്റ് ആവശ്യപ്പെട്ടു. ഇവിടെ ആരും സുരക്ഷിതരല്ല. സുരക്ഷിതരാണെന്നാണ് നമ്മുടെ ധാരണ. അതാണ് അടുത്തകാലത്തായി കേന്ദ്ര ഭര
തിരുവനന്തപുരം: സാംസ്‌കാരിക നായകന്മാരോടുള്ള സംഘപരിവാർ ഭീഷണിക്കെതിരെ ഒറ്റയാൽ പ്രതിഷേധം സംഘടിപ്പിച്ച നടൻ അലൻസിയർ ലേ ലോപ്പസിന് സോഷ്യൽ മീഡിയയിലടക്കം അഭിനന്ദനപ്രവാഹം. സംവിധായകൻ കമലിനോട് പാക്കിസ്ഥാനിൽ പോകാൻ ആവശ്യപ്പെടുമ്പോഴും മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള ചലച്ചിത്ര താരനിര പ്രതികരിക്കാൻ തയാറാകാത്ത പശ്ചാത്തലത്തിലാണ് കാസർകോഡ് സിനിമാ ചിത്രീകരണത്തിനെത്തിയ അലൻസിയർ തന്റെ മാദ്ധ്യമമായ നാടകത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
ജനിച്ച നാട്ടിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണ് കാസർഗോഡ് പുതിയ ബസ്സ്റ്റാൻഡിലെ തന്റെ പ്രതിഷേധമെന്ന് അലൻസിയർ പറഞ്ഞത്. ബസിലും റോഡിലുമായിരുന്നു അലൻസിയറിന്റെ പ്രതിഷേധം.വരൂ, നമുക്ക് പോകാം അമേരിക്കയിലേക്ക് പോകാമെന്നു പറഞ്ഞുകൊണ്ടാണ് അലൻസിയർ തന്റെ തെരുവുനാടകം ആരംഭിച്ചത്. ഒറ്റമുണ്ടുടുത്ത് ഷർട്ടില്ലാതെ നിന്ന അലൻസിയർ ബസിൽ കയറി കണ്ടക്ടറോട് അമേരിക്കയിലേക്ക് ഒരു ടിക്കറ്റ് ആവശ്യപ്പെട്ടു. ഇവിടെ ആരും സുരക്ഷിതരല്ല. സുരക്ഷിതരാണെന്നാണ് നമ്മുടെ ധാരണ. അതാണ് അടുത്തകാലത്തായി കേന്ദ്ര ഭരണാധികാരികളിൽ നിന്ന് കേട്ടുകൊണ്ടിരിക്കുന്ന പ്രസ്താവനകൾ നൽകുന്ന സൂചന. നമ്മൾ നിശബ്ദരായാൽ രാജ്യം അപകടാവസ്ഥയിലേക്ക് നീങ്ങുന്ന നാൾ വിദൂരമല്ല- അലൻസിയർ കൂട്ടിച്ചേർത്തു.
അലൻസിയർ നടത്തിയ ഒറ്റയാൾ പ്രകടനം ഉയർത്തിക്കാട്ടി, എവിടെപ്പോയി സൂപ്പർതാരങ്ങളെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നത്. തങ്ങൾക്ക് ഒപ്പമുള്ള ഒരാൾക്ക് നേരെ ഫാസിസ്റ്റ് ഭീഷണിയും വർഗ്ഗീയ ആക്രമണവും തുടരുമ്പോൾ മലയാളത്തിലെ സൂപ്പർതാരങ്ങളും മെഗാതാരങ്ങളും യുവതാരങ്ങളും നിശബ്ദത പാലിക്കുന്നതിലെ നീതികേടാണ് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാകുന്നത്. കമലിനെതിരെയുള്ള ബിജെപി പ്രതിഷേധവും കോലം കത്തിക്കലും കമാലുദ്ദീൻ വിളിയും ശ്രദ്ധയിൽപ്പെട്ടോ എന്ന ചോദ്യത്തിന് എല്ലാവരുടെയും ജീവിതത്തിൽ ഓരോ കാര്യങ്ങൾ സംഭവിക്കണമെന്നുണ്ട് അതായിരിക്കും കമലിനും ഉണ്ടായത് എന്ന ഒഴുക്കൻ മറുപടിയാണ് മോഹൻലാലിൽ നിന്നുണ്ടായത്. മറ്റൊരു സൂപ്പർതാരമായ മമ്മൂട്ടിയാകട്ടെ ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടുമില്ല.
പട്ടാളക്കാരോടുള്ള അനുഭാവവും, രാജ്യസ്‌നേഹ വിചാരവും, ജെഎൻയുവിലെ രാഷ്ട്രീയവും, ട്രാഫിക് ബ്ലോക്കും തുടങ്ങിയ സമകാലിക രാഷ്ട്രീയവിഷയങ്ങളിൽ ബ്ലോഗ് എഴുതാറുള്ള മോഹൻലാൽ കമലിനെതിരെ കോലം കത്തിക്കലും പ്രതിഷേധവും ഫാസിസ്റ്റ് ഭീഷണിയും ഉയർന്ന ഡിസംബറിൽ വിദേശയാത്രയിലായതിനാൽ ബ്ലോഗ് എഴുതിയിരുന്നില്ല. നിലവിളക്ക് കത്തിക്കുന്നതിൽ നിന്ന് വിട്ടുനിന്ന മുസ്ലിംലീഗ് മന്ത്രിക്കെതിരെ പരസ്യവിമർശനം ഉയർത്തുകയും, ജൈവകാർഷിക രീതിയെക്കുറിച്ച് പൊതുവേദികളിൽ വാചാലനാവുകയും ചെയ്യുന്ന മമ്മൂട്ടിയും സഹപ്രവർത്തകന് നേരെയുണ്ടായ ഫാസിസ്റ്റ് പരാമർശങ്ങളിൽ മൗനം ദീക്ഷിക്കുകയാണ്.
കേവലം സിനിമയിൽ അഭിനയിക്കുന്നു, കോടികൾ പ്രതിഫലം വാങ്ങുന്നു എന്നതുകൊണ്ട് മാത്രം നല്ല കലാകാരൻ ആവുന്നില്ല ആരും..സമൂഹത്തോട് ചേർന്ന് നിൽക്കുമ്പോഴും സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങൾക്ക് നേരെ ആർജ്ജവത്തോടെ പ്രതികരിക്കുമ്പോഴുമാണ് കലാകാരൻ എന്ന വാക്ക് അർത്ഥപൂർണ്ണമാകുന്നത്...നന്ദി അലൻസിയർ ഈ ആർജ്ജവത്തിനും..പ്രതികരണത്തിനുമെന്ന് ഡോ.ബിജു തന്റെ ഫേസ്‌ബുക് പേജിൽ കുറിച്ചു.
നിരവധി ഹിറ്റ് സിനിമകളിൽ ആ സംവിധായകന്റെ കീഴിൽ അഭിനയിച്ച മെഗാ സ്റ്റാറുകളും സൂപ്പർ സ്റ്റാറുകളും വാക്ക് കൊണ്ട് പോലും ഒരു പിന്തുണ നല്കാതിരുന്നപ്പോൾ കമലിനും അതുപോലെ വേട്ടയാടപ്പെടുന്ന മനുഷ്യർക്കും വേണ്ടി വേറിട്ട ശബ്ദമുയർത്താൻ സിനിമാ രംഗത്ത് നിന്ന് ഒരാളെത്തി എന്നത് ചെറിയ കാര്യമല്ലെന്ന് പ്രമുഖ ബ്ലോഗർ ബഷീർ വള്ളിക്കുന്ന് എഴുതുന്നു.
അമിതാബ് ബച്ചനും മോഹൻലാലിനുമൊന്നും ധൈര്യമാണ് അലൻസിയർ കാട്ടുന്നതെന്ന് എസ് ആർ പ്രവീൺ. ബേബിച്ചേട്ടൻ സൂപ്പർമാത്രമല്ല സൂപ്പർസ്റ്റാർ ആണെന്ന് ജിപി രാമചന്ദ്രൻ എഴുതുന്നു. സല്യൂട്ട് അലൻസിയർ, നിങ്ങളാണ് കംപ്ലീറ്റ് ആക്ടറും മെഗാ സ്റ്റാറുമെന്ന് വിഷ്ണു വേണുഗോപാലിന്റെ പോസ്്റ്റ്.
മുൻനിര സംവിധാകരിൽ നിരവധി പേർ കമലിനെതിരായ നീക്കത്തിൽ പ്രതിരോധവുമായി രംഗത്തുവന്നിരുന്നു. ആഷിക് അബുവും ബി ഉണ്ണിക്കൃഷ്ണനും കെ ആർ മോഹനനനും, സിബി മലയിലും ലാൽ ജോസും തുടങ്ങിയവർ പല വേദികളിലായി കമലിന് ഐക്യദാർഡ്യം അറിയിച്ചിരുന്നു.