- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വള്ളി അണ്ടർവെയറുമായി ഇവിടെ എത്തിയ നിങ്ങൾക്ക് കോടീശ്വരനാകാൻ എവിടുന്ന് പണം? ലോട്ടറി അടിച്ചതായോ സ്ത്രീധനം കിട്ടിയതായോ അറിവില്ല; ആൻണി ജോൺ എംഎൽഎയ്ക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ട സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം പി.എൻ.ബാലകൃഷ്ണനെ പൊളിച്ചടുക്കി സൈബർ സഖാക്കൾ
കോതമംഗലം: സി പി എം എറണാകുളം ജില്ലാകമ്മറ്റിയംഗം പി എൻ ബാലകൃഷ്ണന്റെ ഫേസ്‌ബുക്ക് പ്രതികരണത്തിനെതിരെ വാദപ്രതിവാദം മുറുകി.തന്തയ്ക്കുവിളിയും മറയില്ലാതെ അസഭ്യം വിളമ്പിയുമുള്ള കമന്റുകൾ പെരുകി.പാർട്ടിക്ക് നാണക്കേടായെന്ന് പരക്കെ വിമർശനം ഉയർന്നു. നേതൃത്വത്തിന്റെ തണുപ്പൻ സമീപനത്തിൽ അണികളിലും മുറുമുറുപ്പ് ശക്തമാണ്. റോഡിന് ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് ആന്റണി ജോൺ എംഎൽഎയ്ക്ക് അഭിവാദ്യം അർപ്പിച്ച് സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോർഡിന്റെ ചിത്രം പാർട്ടി ബ്ലോക്ക് പഞ്ചായത്തംഗം ഒ.ഇ.അബ്ബാസ് പോസ്റ്റുചെയ്തതാണ് ബാലകൃഷ്ണനെ ചൊടിപ്പിച്ചത്.എംഎൽഎയുടെ വീട്ടിൽ നിന്നാണോ സർക്കാരിന്റെതല്ലേ എന്നായിരുന്നു അബ്ബാസിന്റെ പോസ്റ്റിന് പിന്നാലെ ബാലകൃഷ്ണന്റെ ആദ്യപ്രതികരണം.ഇതിനെതിരെ കമന്റുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ സർക്കാരിന്റെ ഫണ്ട് നമ്മുടെ നികുതിപ്പണമാണ് ഇതെങ്ങനെ എം എൽ എയുടേതാവും, വൃത്തികെട്ട പണി നിർത്തിക്കൂടെ ,പടം വയ്ക്കണമെങ്കിൽ തറവാട്ടിൽ നിന്നും കൊണ്ടുവരണം എന്നിങ്ങനെയായി ഇദ്ദേഹത്തിന്റെ പ്രതികരണങ്ങൾ. അബ്ബാസിന്റെ പോസ്റ്റിനെതിരെ വാള
കോതമംഗലം: സി പി എം എറണാകുളം ജില്ലാകമ്മറ്റിയംഗം പി എൻ ബാലകൃഷ്ണന്റെ ഫേസ്‌ബുക്ക് പ്രതികരണത്തിനെതിരെ വാദപ്രതിവാദം മുറുകി.തന്തയ്ക്കുവിളിയും മറയില്ലാതെ അസഭ്യം വിളമ്പിയുമുള്ള കമന്റുകൾ പെരുകി.പാർട്ടിക്ക് നാണക്കേടായെന്ന് പരക്കെ വിമർശനം ഉയർന്നു. നേതൃത്വത്തിന്റെ തണുപ്പൻ സമീപനത്തിൽ അണികളിലും മുറുമുറുപ്പ് ശക്തമാണ്.
റോഡിന് ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് ആന്റണി ജോൺ എംഎൽഎയ്ക്ക് അഭിവാദ്യം അർപ്പിച്ച് സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോർഡിന്റെ ചിത്രം പാർട്ടി ബ്ലോക്ക് പഞ്ചായത്തംഗം ഒ.ഇ.അബ്ബാസ് പോസ്റ്റുചെയ്തതാണ് ബാലകൃഷ്ണനെ ചൊടിപ്പിച്ചത്.എംഎൽഎയുടെ വീട്ടിൽ നിന്നാണോ സർക്കാരിന്റെതല്ലേ എന്നായിരുന്നു അബ്ബാസിന്റെ പോസ്റ്റിന് പിന്നാലെ ബാലകൃഷ്ണന്റെ ആദ്യപ്രതികരണം.ഇതിനെതിരെ കമന്റുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ സർക്കാരിന്റെ ഫണ്ട് നമ്മുടെ നികുതിപ്പണമാണ് ഇതെങ്ങനെ എം എൽ എയുടേതാവും, വൃത്തികെട്ട പണി നിർത്തിക്കൂടെ ,പടം വയ്ക്കണമെങ്കിൽ തറവാട്ടിൽ നിന്നും കൊണ്ടുവരണം എന്നിങ്ങനെയായി ഇദ്ദേഹത്തിന്റെ പ്രതികരണങ്ങൾ.
അബ്ബാസിന്റെ പോസ്റ്റിനെതിരെ വാളെടുത്ത ബാലകൃഷ്ണനെ വിമർശിച്ച് കമന്റിടുന്നവരുടെ എണ്ണം കൂടിവരികയാണ്.ഇതുവരെ 350 -തോളം കമന്റുകൾ പ്രത്യക്ഷപ്പെട്ടതിൽ കൂടുതലും പിഎൻബി എന്ന് പാർട്ടി വൃത്തങ്ങളിൽ അറിയപ്പെടുന്ന ഇദ്ദേഹത്തിനെതിരാണ്.വ്യക്തിപരമായും അല്ലാതെയുമുള്ള ആരോപണങ്ങളും ഉപദേശങ്ങളുമൊക്കെ ഇതിൽ ഉൾപ്പെടുന്നു.സമയം 7 മണിയാകുന്നു,മൂത്ത സഖാവ് ചാർജ്ജാവും, പുതിയ ഡയലോഗിനായി കാത്തിരിക്കു എന്ന് കമന്റടിച്ച റഫീക്ക് മുളബേലിനെ തന്തയ്ക്ക് വിളിച്ചാണ് ബാലകൃണൻ കലിതീർത്തത്.'വാപ്പാടെ കാര്യമാണോ'എന്നായിരുന്നു റഫീക്കിന്റെ കമന്റിനടിയിൽ പിഎൻബിയുടെ പ്രതികരണം.
മേഖലയിലെ പാർട്ടിയുടെ മുതിർന്ന പ്രവർത്തകരിൽ ഒരാളായിട്ടാണ് ബാലകൃഷ്ണനെ പാർട്ടിനേതൃത്വം കാണുന്നത്.രണ്ടു വട്ടം കവളങ്ങാട് ഏരിയ സെക്രട്ടറിയായിരുന്നു.യുവാക്കളാണ് കുറിക്കു കൊള്ളുന്ന കമന്റുകളുമായി വാദപ്രതിവാദം കൊഴുപ്പിക്കുന്നത്.പി എൻ ബി യുടെ കമന്റിന് ലഭിക്കുന്ന ലൈക്കുകളുടെ എണ്ണവും പരിമിതമാണ്.ചില കമന്റുകളിൽ പച്ചതെറി വിളിയുമുണ്ട്.ഏര്യസെക്രട്ടറിയായിരുന്നപ്പോൾ അവിഹിത ഇടപെടലുകൾ നടത്തി സമ്പന്നനായി എന്ന ആരോപണവും കമന്റുകളിൽ കാണുന്നുണ്ട്.
കുട്ടമ്പുഴയിൽ നിന്നും കേവലം വള്ളി അണ്ടർവയറുമായി പല്ലാരിമംഗലത്ത് എത്തിയപ്പോൾ ഇവിടുത്തെ സഖാക്കൾ ജനകീയ നേതാവാക്കി.എന്നാൽ മുതലാളിമാരെ കൂട്ടുപിടിച്ച് നിങ്ങൾ കോടീശ്വരനായി. പണം നിങ്ങൾക്കവിടുന്ന് കിട്ടി.ലോട്ടറി അടിച്ചതായോ സ്ത്രീധനം കിട്ടിയതായോ നാട്ടുകാർക്കറിയില്ല, കഴിവുള്ളവർ നാടിന് വേണ്ടി എന്തെങ്കിലും ചെയ്താൽ കുരുപൊട്ടിയിട്ട് കാര്യമില്ല. സനൂപ് കെ എം കമന്റ് ചെയ്തത് ഇങ്ങിനെയാണ്.പി എൻ ബി ക്ക് എതിരായി ഇടുന്ന കമന്റിന് വൻതോതിൽ ലൈക്കും ലഭിക്കുന്നുണ്ട്.
ഒരു കാലത്ത് വി എസ് ഗ്രൂപ്പിന്റെ കവളങ്ങാട് ഏരിയയിലെ പ്രധാന നേതാവായിട്ടാണ് പി.എൻ.ബി അറിയപ്പെട്ടിരുന്നത്. പിന്നീട് സ്ഥാനമാനങ്ങൾക്ക് വേണ്ടി ഔദ്യോഗിക പക്ഷത്തേക്ക് ചേക്കേറുകയാണുണ്ടായതെന്നും ചില അണികൾ ഓർമ്മിപ്പിക്കുന്നു.ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരുന്ന കാലത്തു സ്വന്തം കുടുംബത്തിൽ് പെട്ടവർക്ക് സഹകരണ സംഘത്തിൽ ജോലി നൽകിയതും,ബിജെപി പ്രവർത്തകന്റെ ഭാര്യക്ക് ജോലി നൽകിയതും എല്ലാം അണികൾ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
കൂടാതെ പല്ലാരിമംഗലം പഞ്ചായത്തിൽ ആദ്യമായി പാർട്ടിക്ക് ഭരണം കിട്ടിയപ്പോൾ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവരെ ഒഴിവാക്കി മൂന്നു പേർക്ക് മാറി മാറി പ്രസിഡന്റ് സ്ഥാനം നൽകിയത് കൈക്കൂലിവാങ്ങിയാണെന്നും ചിലർ കമന്റുകളിൽ ചൂണ്ടിക്കാണിക്കുന്നു ഒരു കാലത്ത് എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ വിഭാഗീയത ഉണ്ടായിരുന്ന ഏരിയ കമ്മിറ്റി കവളങ്ങാട് ആയിരുന്നു.
സ്വാർത്ഥ താല്പര്യത്തിനു വേണ്ടി പി എൻ ബി വിഭാഗീയത വളർത്തുക ആയിരുന്നെന്നും മറ്റുമുള്ള ആരോപണങ്ങളും കമന്റുകളിൽ ഉൾപ്പെടുന്നു.പൊതുവെ ഒരു സംഘപരിവാർ നിലപാടാണ് അദ്ദേഹത്തിനെന്നും അതുകൊണ്ട് തന്നെ പാർട്ടിയിൽ നിന്നും പുറത്തു പോകാൻ ഒരു കാരണം ഉണ്ടാക്കുകയാണെന്നും മറ്റും ചൂട്ടിക്കാട്ടി കമന്റിട്ടവരും ഉണ്ട്.
പാർട്ടി വേദികൾ ഉണ്ടായിരിക്കെ പൊതു മാധ്യമത്തിൽ ഇങ്ങനൊരു കാര്യം പങ്കു വെച്ചതിനാണ് അണികൾക്ക് ഏറ്റവും അമർഷം ഉള്ളത്.എം എൽ എ ക്കെതിരെ ഇങ്ങനെയൊരു ആക്ഷേപം ഉണ്ടെങ്കിൽ അത് ജില്ലാ കമ്മിറ്റി അംഗം എന്ന നിലയിൽ ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്യുകയാണ് വേണ്ടിയിരുന്നതെന്നും അണികൾ ചൂണ്ടിക്കാണിക്കുന്നു.സിപിഎം പരിസ്ഥിതി സ്‌നേഹികളാണെന്നും അതുകൊണ്ട് തന്നെ ഫ്‌ളക്‌സ് രാഷ്ട്രീയം ശരിയല്ലെന്നും ഉള്ള വാദത്തിന് ഇതുവരെ ഇറക്കിയിട്ടുള്ള നിരവധി ഫ്‌ളെക്‌സിന്റെ ചിത്രങ്ങൾ ഇട്ടാണ് അണികൾ ചോദ്യം ചെയ്തത്.വ്യക്തി പൂജ എന്ന ആരോപണമുയർത്തി പ്രതിരോധിക്കാൻ ചില അനുകൂലികൾ നടത്തിയ നീക്കം പാർട്ടി പരിപാടികളിൽ പി എൻ ബി യുടെ ചിത്രമുള്ള ഫ്‌ളെക്‌സ് വെച്ചത് ചൂട്ടിക്കാട്ടി എതിർവിഭാഗം പൊളിച്ചു.
വ്യക്തി പൂജ എന്ന് പറയുമ്പോൾ തന്നെ ഇപ്പോഴത്തെ സർക്കാരിനെ ഇടതുപക്ഷ സർക്കാർ എന്ന് പറയാതെ പിണറായി സർക്കാർ എന്ന് വിശേഷിപ്പിക്കുന്നതിലെ വിരോധാഭാസവും അണികൾ പ്രതികരണത്തിലൂടെ ചൂണ്ടിക്കാണിക്കുന്നു.സംസ്ഥാനത്തു നടന്ന എല്ലാ സമ്മേളനങ്ങളിലും ജീവിച്ചിരിക്കുന്നതും മരണപ്പെട്ടിട്ടുള്ളതുമായ നേതാക്കളുടെ ചിത്രം വെച്ചതും ചൂണ്ടിക്കാണിക്കുന്നു.
പാർട്ടിക്ക് പൊതു സമൂഹത്തിൽ അവമതിപ്പുണ്ടാകുന്നു എന്ന കാരണത്താൽ ഇട്ട പോസ്റ്റുകൾ ചില അണികൾ ഡിലീറ്റ് ചെയ്യാനും തയ്യറാകുന്നുണ്ട് .അതെ സമയം കമന്റ് പിൻവലിക്കാൻ പല അണികളും ആവശ്യപ്പെട്ടിട്ടും പി എൻ ബി തയ്യറായിട്ടില്ല എന്ന പ്രചാരണവും ശക്തിപ്പെട്ടിട്ടുണ്ട്.ഫ്‌ളെക്‌സിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത ഒ.ഇ അബ്ബാസ് ഒരു വാക്ക് ഇതുവരെ പ്രതികരിക്കാനോ പോസ്റ്റ് നീക്കം ചെയ്യാനോ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.