- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിറന്നാൾ ആഘോഷം ഇസ്ലാം വിരുദ്ധം; ഹിജാബ് ഇല്ലാത്ത നിങ്ങളുടെ ഭാര്യയെ കാണുന്നത് അതിലും വിഷമം: മകളുടെ രണ്ടാം പിറന്നാൾ ആഘോഷത്തിന്റെ ഫോട്ടോ ഫേസ്ബുക്കിൽ ഷെയർ ചെയ്ത മുഹമ്മദ് ഷമിക്ക് നേരെ വീണ്ടും സൈബർ ആക്രമണം
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നേരെ വീണ്ടും സോഷ്യൽ മീഡിയയിലൂടെ മതമൗലികവാദികളുടെ ആക്രമണം. മകൾ ആയിറയുടെ രണ്ടാം പിറന്നാളാഘോഷത്തിന്റെ സമയത്ത് ഭാര്യയോടൊപ്പമെടുത്ത ചിത്രമാണ് ഇത്തവണ വർഗീയവാദികളെ ചൊടിപ്പിച്ചത്.ഈ ചിത്രം ഷമി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. അതിനു താഴെയാണ് വിമർശകർ രോഷം പ്രകടിപ്പിച്ചത്. ഹിജാബ് ധരിക്കാത്ത ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ മതത്തിന് നിരക്കാത്ത കാര്യമാണ് ചെയ്തിരിക്കുന്നതെന്നും ഹിജാബില്ലാതെ താങ്കളുടെ ഭാര്യയെ കാണേണ്ടി വന്നതിൽ സങ്കടമുണ്ടെന്നുമാണ് ഒരാളുടെ പോസ്റ്റ്. താങ്കൾ മുസ്ലിമാണെന്ന് കരുതുന്നില്ലെന്നും ഇസ്ലാം മതവിശ്വാസികൾ ഇത്തരത്തിൽ പിറന്നാൾ ആഘോഷിക്കില്ലെന്നും ചിത്രത്തിന് താഴെ കമന്റുകളുണ്ട്. അതേസമയം ഷമിയുടെ ആരാധകർ അദ്ദേഹത്തിന് പിന്തുണയുമായെത്തി. ഇത്തരത്തിലുള്ള ചിന്താഗതി ഇനി എന്നു മാറാനാണെന്നും കുഴിയിൽ നിന്ന് ഇതുപോലെയുള്ള പ്രാണികൾ പുറത്തേക്ക് ഇഴഞ്ഞു വരുന്നതു കാണുമ്പോൾ സങ്കടമുണ്ടെന്നും ആരാധകർ പറയുന്നു.കഴിഞ്ഞ ദിവസം കാത്ജു നഗറിൽ വെച്ച് ഷമിയെ മൂന്നു യുവാക്കൾ ആക്രമിക്ക
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നേരെ വീണ്ടും സോഷ്യൽ മീഡിയയിലൂടെ മതമൗലികവാദികളുടെ ആക്രമണം. മകൾ ആയിറയുടെ രണ്ടാം പിറന്നാളാഘോഷത്തിന്റെ സമയത്ത് ഭാര്യയോടൊപ്പമെടുത്ത ചിത്രമാണ് ഇത്തവണ വർഗീയവാദികളെ ചൊടിപ്പിച്ചത്.ഈ ചിത്രം ഷമി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. അതിനു താഴെയാണ് വിമർശകർ രോഷം പ്രകടിപ്പിച്ചത്.
ഹിജാബ് ധരിക്കാത്ത ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ മതത്തിന് നിരക്കാത്ത കാര്യമാണ് ചെയ്തിരിക്കുന്നതെന്നും ഹിജാബില്ലാതെ താങ്കളുടെ ഭാര്യയെ കാണേണ്ടി വന്നതിൽ സങ്കടമുണ്ടെന്നുമാണ് ഒരാളുടെ പോസ്റ്റ്. താങ്കൾ മുസ്ലിമാണെന്ന് കരുതുന്നില്ലെന്നും ഇസ്ലാം മതവിശ്വാസികൾ ഇത്തരത്തിൽ പിറന്നാൾ ആഘോഷിക്കില്ലെന്നും ചിത്രത്തിന് താഴെ കമന്റുകളുണ്ട്.
അതേസമയം ഷമിയുടെ ആരാധകർ അദ്ദേഹത്തിന് പിന്തുണയുമായെത്തി. ഇത്തരത്തിലുള്ള ചിന്താഗതി ഇനി എന്നു മാറാനാണെന്നും കുഴിയിൽ നിന്ന് ഇതുപോലെയുള്ള പ്രാണികൾ പുറത്തേക്ക് ഇഴഞ്ഞു വരുന്നതു കാണുമ്പോൾ സങ്കടമുണ്ടെന്നും ആരാധകർ പറയുന്നു.
കഴിഞ്ഞ ദിവസം കാത്ജു നഗറിൽ വെച്ച് ഷമിയെ മൂന്നു യുവാക്കൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് ജാദവ്പുർ പൊലീസ് ആ യുവാക്കളെ അറസ്റ്റ് ചെയ്തു.
സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ നേരത്തെയും ഇരയായിട്ടുണ്ട്. ഭാര്യയുടെ വസ്ത്രധാരണത്തിന്റെ പേരിലാണ് ഷമിക്ക് ഏറെ ആക്രമണം നേരിടേണ്ടി വന്നത്. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ആഘോഷ സമയത്തും ഇത്തരത്തിൽ കമന്റുകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.
ഒരു മുസ്ലിമാണെന്ന കാര്യം ഷമിയും ഭാര്യയും മറക്കരുതെന്നും ഭാര്യ ഹിജാബ് ധരിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടത് ഷമിയാണെന്നും കമന്റുകൾ അന്ന് വന്നിരുന്നു. എന്നാൽ ഇതിനെതിരെ ഷമി തന്നെ രംഗത്തെത്തിയിരുന്നു. മകളും ഭാര്യയും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് തനിക്ക് നല്ലതു പോലെ അറിയാമെന്നുമായിരുന്നു മുഹമ്മദ് ഷമിയുടെ മറുപടി. തങ്ങൾ എത്ര നന്നായാണ് പെരുമാറുന്നതെന്ന് വിമർശകർ സ്വയം പരിശോധിക്കണമെന്നും ഷമി മറുപടി നൽകിയിരുന്നു
പാശ്ചാത്യരീതിയിലുള്ള വസ്ത്രം ധരിച്ച് ഭാര്യയോടും കുട്ടിയോടുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണ് ഷമി അതിന് മറുപടി നൽകിയത്. വ്യായാമത്തിന്റെ ഭാഗമായി സുര്യനമസ്‌കാരം ചെയ്തതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത മുൻ ഇന്ത്യൻ മധ്യനിര ബാറ്റ്സ്മാൻ മുഹമ്മദ് കൈഫിനും മുമ്പ് മതവാദികളുടെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നു.
ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയാണ് ഏറ്റവും കൂടുതൽ തവണ സദാചാരവാദികളുടെ ആക്രമണത്തിനിരയായിട്ടുള്ളത്. വസ്ത്രധാരണത്തിന്റെ പേരിൽ സാനിയ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. കോർട്ടിൽ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നുവെന്നായിരുന്നു പരാതി. ലക്‌നൗവിലെ ഒരു ഇമാം ഇതിന്റെ പേരിൽ സാനിയക്കെതിരെ ഫത്വാ പുറപ്പെടുവിക്കുക പോലുമുണ്ടായി.