തിരുവനന്തപുരം: ലക്ഷ്മി നായർ വിഷയത്തിൽ {{മാധ്യമം}} ദിനപ്പത്രത്തിന്റെ കാരിക്കേച്ചറാണു സോഷ്യൽ മീഡിയയിൽ ഇന്നത്തെ ചർച്ചാവിഷയം. പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട ലക്ഷ്മി നായരെ 'കുതിരയാക്കി തളച്ച' {{മാധ്യമ}}ത്തിന്റെ നടപടിക്കെതിരെ കടുത്ത വിമർശനമാണുയരുന്നത്.

തളച്ചു എന്ന തലക്കെട്ടിൽ ഒന്നാം പേജിലെ പ്രധാന വാർത്തയിലാണ് ലക്ഷ്മി നായരെ കുറ്റിയിൽ തളച്ച നിലയിൽ കുതിരയായി ചിത്രീകരിച്ചിരിക്കുന്നത്. തളച്ചു എന്ന തലക്കെട്ടും കുതിരയാക്കിയുള്ള ചിത്രവും ഉയർത്തുന്ന സ്ത്രീവിരുദ്ധത മുൻനിർത്തി പത്രത്തിനെതിരെ വിമർശനമുയർത്തുകയാണ് നവമാദ്ധ്യമങ്ങൾ.

ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള പത്രമായ {{മാധ്യമ}}ത്തിന്റെ സ്ത്രീവിരുദ്ധ നിലപാടിന് മികച്ച ഉദാഹരണമാണ് ഈ ചിത്രവും തലക്കെട്ടുമെന്ന വാദം ഉയർന്നു കഴിഞ്ഞു. സ്ത്രീ എന്നാൽ തളയ്ക്കപ്പെടേണ്ടതാണ് എന്ന ചിന്ത വച്ചു പുലർത്തുന്നവരുടെ പത്രത്തിൽ നിന്ന് വേറൊന്നും പ്രതീക്ഷിക്കാൻ ഇല്ലെന്നാണു സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.