- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോംസ് കോളേജിനെ ന്യായീകരിച്ച വൈസ് പ്രിൻസിപ്പൽ ചാനൽ ചർച്ചയിൽ നിന്നു മടങ്ങിയതു 'സെൽഫ് ഗോള'ടിച്ച്; വെറും 51 കുട്ടികളെ പരീക്ഷ എഴുതിച്ചു വിജയശതമാനം പെരുപ്പിച്ചു കാട്ടിയും ഗേൾസ് ഹോസ്റ്റലിന്റെ വാർഡൻ സ്ഥാനത്തു ടോം ജോസഫിനെ ഉറപ്പിച്ചുവച്ചും വാദമുയർത്തിയ ജോബി ജോസഫിനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ
കോഴിക്കോട്: ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥിയുടെ മരണം സൃഷ്ടിച്ച വിവാദം തുടരുന്നതിനിടെ ചാനൽ ചർച്ചയിൽ ടോംസ് കോളേജിനെ ന്യായീകരിച്ചു പങ്കെടുത്ത വൈസ് പ്രിൻസിപ്പലിനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ. പാമ്പാടി നെഹ്രു കോളേജ് വിദ്യാർത്ഥിയായ ജിഷ്ണു പ്രണോയ് മരിച്ച സംഭവം വിവാദമായതിനു പിന്നാലെയാണു ടോംസ് കോളേജിനെതിരെയും വിദ്യാർത്ഥികൾ രൂക്ഷ വിമർശനം ഉയർത്തി രംഗത്തെത്തിയത്. ടോംസ് കോളേജ് ചെയർമാൻ ടോം ടി ജോസഫിനെതിരെ രൂക്ഷമായ വിമർശനമാണുയർന്നു വന്നത്. പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഉൾപ്പെടെ രാത്രിയിൽ ചെല്ലുമെന്ന പരാതിയും ഉയർന്നു. തുടർന്നു സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണു കോളേജിനെതിരെ ഉയർന്നു വന്നത്. ചാനലുകളിലും ഇക്കാര്യം ചർച്ചയായതോടെയാണു ചർച്ചയ്‌ക്കെത്തിയ ടോംസ് കോളേജ് വൈസ് പ്രിൻസിപ്പാൾ ജോബി ജോസഫ് കോളേജിനെയും ചെയർമാനെയും ന്യായീകരിച്ചത്. ഇതിനെ പൊളിച്ചടുക്കുകയായിരുന്നു സൈബർ ലോകം. രണ്ട് ദിവസം മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വന്ന് ഒന്നാന്തരം സെൽഫ് ഗോളും അടിച്ചാണ് ജോബി ജോസഫ് മടങ്ങിയത്! അവതാരകനായ വിനു വി ജോണിന്റെ ചോദ്യങ്ങൾക്കു
കോഴിക്കോട്: ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥിയുടെ മരണം സൃഷ്ടിച്ച വിവാദം തുടരുന്നതിനിടെ ചാനൽ ചർച്ചയിൽ ടോംസ് കോളേജിനെ ന്യായീകരിച്ചു പങ്കെടുത്ത വൈസ് പ്രിൻസിപ്പലിനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ. പാമ്പാടി നെഹ്രു കോളേജ് വിദ്യാർത്ഥിയായ ജിഷ്ണു പ്രണോയ് മരിച്ച സംഭവം വിവാദമായതിനു പിന്നാലെയാണു ടോംസ് കോളേജിനെതിരെയും വിദ്യാർത്ഥികൾ രൂക്ഷ വിമർശനം ഉയർത്തി രംഗത്തെത്തിയത്. ടോംസ് കോളേജ് ചെയർമാൻ ടോം ടി ജോസഫിനെതിരെ രൂക്ഷമായ വിമർശനമാണുയർന്നു വന്നത്. പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഉൾപ്പെടെ രാത്രിയിൽ ചെല്ലുമെന്ന പരാതിയും ഉയർന്നു.
തുടർന്നു സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണു കോളേജിനെതിരെ ഉയർന്നു വന്നത്. ചാനലുകളിലും ഇക്കാര്യം ചർച്ചയായതോടെയാണു ചർച്ചയ്‌ക്കെത്തിയ ടോംസ് കോളേജ് വൈസ് പ്രിൻസിപ്പാൾ ജോബി ജോസഫ് കോളേജിനെയും ചെയർമാനെയും ന്യായീകരിച്ചത്. ഇതിനെ പൊളിച്ചടുക്കുകയായിരുന്നു സൈബർ ലോകം.
രണ്ട് ദിവസം മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വന്ന് ഒന്നാന്തരം സെൽഫ് ഗോളും അടിച്ചാണ് ജോബി ജോസഫ് മടങ്ങിയത്! അവതാരകനായ വിനു വി ജോണിന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ഉയർത്തി കാട്ടിയത്.
- KTU ൽ അഫിലേറ്റ് ചെയ്ത 153 സ്വാശ്രയ കോളേജുകളുടെ കൂട്ടത്തിൽ ടോംസ് കോളേജ് 2ാം സ്ഥാനത്താണ്. ഈ റിസൽട്ടിൽ അസൂയ ഉള്ളവരാണ് ഇപ്പോൾ വിവാദങ്ങൾ ഉണ്ടാക്കിയത്.
- ടോംസ് കോളേജ് ഒര് ഫുള്ളി റസിഡൻഷ്യൽ കോളേജ് ആണ്. മാസത്തിൽ ഒരിക്കൽ മാത്രമേ കുട്ടികളെ വീട്ടിൽ വിടാറുള്ളൂ.
- ബോയ്‌സ് ഹോസ്റ്റലിന്റെയും ഗേൾസ് ഹോസ്റ്റലിന്റെയും വാർഡൻ ചെയർമാനായ ടോം.ടി.ജോസഫാണ്.
ഇത് ഓരോന്നായി എടുത്ത് പരിശോധിക്കാം...
- റിസൽട്ടിലെ അവകാശവാദം സാധൂകരിക്കുന്നതിനായി, വിജയശതമാനത്തിന്റെ അടിസ്ഥാനത്തിൽ കോളേജുകളെ rank ചെയ്ത ഒരു ചാർട്ട് ടോംസ് കോളേജ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. KTU തയ്യാറാക്കിയ ചാർട്ട് എന്ന രീതിയിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാൽ KTU ഒരിക്കലും അത്തരത്തിൽ കോളേജുകളെ rank ചെയ്തുള്ള ചാർട്ട് തയാറാക്കിയിരുന്നില്ല. ഇനി, ആ ചാർട്ട് പരിശോധിച്ചാൽ അതിലെ പൊള്ളത്തരം പിടികിട്ടും. ആകെ 51 കുട്ടികൾ പരീക്ഷ എഴുതിയതിൽ 38 പേർ വിജയിച്ചു. വിജയ ശതമാനം 74.51 %. മറ്റുള്ള കോളേജുകളിൽ നിന്ന് 200 മുതൽ 700 വരെ കുട്ടികൾ പരീക്ഷ എഴുതിയപ്പോഴാണ് ഇത്. ഒര് പക്ഷേ, ടോംസിൽ നിന്ന് 25 നുട്ടികളാണ് പരീക്ഷ എഴുതിയിരുന്നതെങ്കിൽ 90% റിസൽട്ടോടെ ഒന്നാം സ്ഥാനം കിട്ടിയേനെ!
- ഒരു കോളേജിന് ഫുള്ളി റസിഡൻഷ്യൽ കോളേജായി സ്വയം പ്രഖ്യാപിക്കാൻ കഴിയുമോ ? അവിടെ അഡ്‌മിഷൻ എടുക്കുന്നവർ നിർബന്ധമായും ഹോസ്റ്റലിൽ താമസിക്കണമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. KTU ഗൈഡ്‌ലൻസ് പ്രകാരം അത് സാധ്യമാണോ ?
- കോളേജ് ചെയർമാന് ഹോസ്റ്റലുകളുടെ വാർഡനാകാൻ കഴിയില്ല. AlCTE norms പ്രകാരം പ്രിൻസിപ്പാളിനാണ് ഹോസ്റ്റലുകളുടെ പരിപൂർണ്ണ ഉത്തരവാദിത്വം. പ്രിൻസിപ്പാളിന് വാർഡനായി ഏതെങ്കിലും teaching facultyയെ അല്ലെങ്കിൽ നേരിട്ട് മറ്റാരെയെങ്കിലും നിയമിക്കാം.ഇനി വാർഡനായി ഉടമയെ തന്നെ നിയമിക്കാൻ പ്രിൻസിപ്പാളിന് കഴിയുമോ എന്നറിയില്ല. അങ്ങനയാണങ്കിൽ തന്നെ, ഒര് പുരുഷനെ ലേഡീസ് ഹോസ്റ്റൽ വാർഡനായി നിയമിക്കുന്നത് നഗ്‌നമായ നിയമലംഘനമാണ്. സ്വയം റസിഡൻഷ്യൽ കോളേജ് എന്ന് അവകാശപ്പെടുന്ന ഒരു സ്ഥാപനത്തിന്റെ അവസ്ഥയാണ് ഇത്.
അടിയന്തരമായി KTU ന്റെയും സർക്കാരിന്റെയും ശ്രദ്ധ ഇത്തരം വിഷയങ്ങളിലും പതിയണമെന്നും ആവശ്യം ഉയരുന്നുണ്ട്.