- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയിൽവെ സ്റ്റേഷനിൽ ഇരുന്ന അവശയായ വയോധികനു വെള്ളവും ഭക്ഷണവും കൊടുത്തത് കാലടി സ്വദേശിനിയായ ബിടെക് വിദ്യാർത്ഥിനി; കാരുണ്യത്തിന്റെ ആ നിറകുടത്തെ സോഷ്യൽ മീഡിയ തന്നെ കണ്ടെത്തി; ലക്ഷ്മിപ്രിയ നൽകിയത് അമ്മ കൊടുത്തുവിട്ട പൊതിച്ചോറ്
കൊച്ചി: ട്രെയിൻ യാത്രയ്ക്കിടെ പ്രവാസി മലയാളി പകർത്തിയ ചിത്രത്തിലെ പെൺകുട്ടിയെ സോഷ്യൽ മീഡിയ കണ്ടെത്തി. ആലുവ റെയിൽവെ സ്റ്റേഷനിൽ അവശനായ വയോധികന് വെള്ളമൊഴിച്ചു കൊടുക്കുന്ന ഫോട്ടോയിലെ പെൺകുട്ടിയെയാണ് സോഷ്യൽ മീഡിയ കണ്ടെത്തിയത്. ബിടെക് വിദ്യാർത്ഥിനിയായ കാലടി ആഞ്ഞൂര് സ്വദേശി ലക്ഷ്മിപ്രിയ മോഹനാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ചിത്രത
കൊച്ചി: ട്രെയിൻ യാത്രയ്ക്കിടെ പ്രവാസി മലയാളി പകർത്തിയ ചിത്രത്തിലെ പെൺകുട്ടിയെ സോഷ്യൽ മീഡിയ കണ്ടെത്തി. ആലുവ റെയിൽവെ സ്റ്റേഷനിൽ അവശനായ വയോധികന് വെള്ളമൊഴിച്ചു കൊടുക്കുന്ന ഫോട്ടോയിലെ പെൺകുട്ടിയെയാണ് സോഷ്യൽ മീഡിയ കണ്ടെത്തിയത്.
ബിടെക് വിദ്യാർത്ഥിനിയായ കാലടി ആഞ്ഞൂര് സ്വദേശി ലക്ഷ്മിപ്രിയ മോഹനാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ചിത്രത്തിലെ പെൺകുട്ടി. ലക്ഷ്മിക്കു കഴിക്കാനായി വീട്ടിൽ നിന്നു കൊടുത്തയച്ച പൊതിച്ചോറും വെള്ളവുമാണ് റെയിൽവെ സ്റ്റേഷനിൽ അവശനിലയിൽ കണ്ട വയോധികന് നൽകിയത്.
അങ്കമാലിയിൽ നിന്നും ട്രെയിനിൽ മാവേലിക്കരയിലേക്ക് പോകുന്ന വഴിയാണ് ആലുവയിൽ വച്ച് പ്രവാസിയായ ദേവപ്രസാദ് വി കുറുപ്പ് ലക്ഷ്മിയുടെ ചിത്രം പകർത്തിയത്. കോളേജിലേക്കു പോകുംവഴി താൻ ചെയ്ത ഈ കാര്യം ചർച്ചയാകുമെന്ന് ലക്ഷ്മി ഒരിക്കലും കരുതിയിട്ടുണ്ടാകില്ല.
പൊലീസ് വകുപ്പിൽ നിന്നു ജൂനിയർ സൂപ്രണ്ടായി വിരമിച്ച കാലടി കാഞ്ഞൂര് പീച്ചനാട്ട് വീട്ടിൽ പി.വി. മോഹനന്റേയും മിനിയുടേയും മകളാണ് ലക്ഷ്മിപ്രിയ. കോഴിക്കോട് എൻ.ഐ.റ്റിയിലാണ് ലക്ഷ്മി പഠിക്കുന്നത്. സഹോദരൻ അനന്ത പി. മോഹൻ അഹമ്മദാബാദിൽ എൻ.ഐ.ടി ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിയാണ്.
ട്രെയിൻ യാത്രയ്ക്കിടെ കഴിക്കാൻ അമ്മ കൊടുത്തുവിട്ട പൊതിച്ചോറാണ് മറ്റൊരാളുടെ ഒരുനേരത്തെയെങ്കിലും വിശപ്പടക്കാൻ ലക്ഷ്മി ഉപയോഗിച്ചത്. അതേസമയം, വലിയ ചർച്ചയാകുന്നതുവരെ ഇക്കാര്യം ലക്ഷ്മി വീട്ടിൽപ്പോലും പറഞ്ഞിരുന്നില്ല. യാദൃച്ഛികമായി ഒരു ട്രെയിൻ യാത്രക്കാരൻ പകർത്തിയ ചിത്രമാണ് ലക്ഷ്മിയുടെ കാരുണ്യപ്രവർത്തനം സ്വന്തം വീട്ടിൽപ്പോലും അറിയാൻ ഇടയാക്കിയത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ ദേവിപ്രസാദ് അവിചാരിതമായാണ് ചിത്രമെടുത്തത്. ഈ ചിത്രത്തിന് പിന്നിലെ കഥയെ കുറിച്ച് ദേവപ്രസാദ് ഫേസ്‌ബുക്കിൽ കുറിച്ചതോടെയാണ് ചർച്ചാവിഷയമായത്.
കഴിഞ്ഞ മാസം 23ന് ദുബായിൽ നിന്നും നെടുമ്പാശ്ശേരിയിൽ വന്നിറങ്ങി സ്വന്തം നാടായ മാവേലിക്കരയിലേക്ക് ട്രെയിനിൽ സഞ്ചരിക്കുമ്പോഴാണ് ഈ ദൃശ്യം ദേവന്റെ ക്യാമറയിൽ പതിഞ്ഞത്. അങ്കമാലിയിൽ നിന്നു കയറി ആലുവ സ്റ്റെഷനിൽ നിർത്തിയപ്പോൾ ആണ് അപ്പുറത്തെ പ്ലാറ്റ്‌ഫോമിൽ ഈ കാഴ്‌ച്ച കണ്ടത്. ഹാൻഡ് ലഗേജ് ആയി കൊണ്ട് വന്നത് ക്യാമറ ബാഗ് ആയതുകൊണ്ട് പെട്ടെന്ന് തന്നെ ക്യാമറ എടുത്ത് ലെൻസ് ഫിറ്റ് ചെയ്തു ക്ലിക്ക് ചെയ്തുവെന്നു ദേവപ്രസാദ് പറയുന്നു. ഞാൻ ഇതുവരെ എടുത്തതിൽ ഏറ്റവും നല്ലത് എന്ന് തോന്നിയ ചിത്രമാണിതെന്ന ദേവപ്രസാദിന്റെ പ്രതികരണത്തിന് അനുയോജ്യമായ മറുപടിയാണ് ലക്ഷ്മിപ്രിയയെ കണ്ടെത്തിയതിലൂടെ സോഷ്യൽ മീഡിയ നൽകിയതും.