- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടിയിലെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഉമ്മൻ ചാണ്ടിയുടെ പ്രചാരകരായി സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ സജീവമായി; സംസ്ഥാനം മുഴുവൻ പാർട്ടി പ്രവർത്തകരെ കാണാനും എ ഗ്രൂപ്പിന്റെ ഭാഗമാക്കാനും നേരിട്ടിറങ്ങി അനുയായികളുടെ സ്വന്തം കുഞ്ഞൂഞ്ഞ്; കാശ്മീരിൽ കൊല്ലപ്പെട്ട ധീരജവാൻ രതീഷിന്റെ കുഞ്ഞിനെ ഉമ്മൻ ചാണ്ടി ലാളിക്കുന്ന ചിത്രങ്ങൾ വൈറലാക്കി സോഷ്യൽ മീഡിയയിലെ കോൺഗ്രസ് ഗ്രൂപ്പുകൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പടിപടിയായി പാർട്ടിയിലെ പിടി അയയുന്നതിനെതിരെ ശക്തമായ പിന്നാമ്പുറ നീക്കങ്ങളുമായി ഉമ്മൻ ചാണ്ടിയുടെ മുന്നേറ്റം. പ്രതിപക്ഷത്തിന്റെ പ്രകടനം ദയനീയമാണെന്ന തുറന്നുപറച്ചിലുമായി കെ മുരളീധരൻ രംഗത്തെത്തുകയും അതിനു പിന്നാലെ കോൺഗ്രസിൽ പരസ്യവാദങ്ങളിലൂടെ വിഴുപ്പലക്കലിന് തുടക്കമിടുകയും ചെയ്ത പുതിയ സംഭവ വികാസങ്ങൾക്കു പിന്നിൽ ഉമ്മൻ ചാണ്ടിയുടെ കരുനീക്കങ്ങളാണെന്ന പ്രചാരണം ശക്തമാകുന്നതിനിടെ എ ഗ്രൂപ്പിനെ കൂടുതൽ കരുത്തുറ്റ നീക്കങ്ങളുമായി ഉമ്മൻ ചാണ്ടി സംസ്ഥാനത്ത് അനൗദ്യോഗിക പര്യടനങ്ങൾ തുടങ്ങി. കെ. കരുണാകര യുഗം അവസാനിപ്പിച്ച് ആന്റണിയെ മുഖ്യമന്ത്രി കസേരയിലേക്ക് എത്തിക്കുകയും അതിന് പിന്നാലെ സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ആന്റണിയെ താഴെയിറക്കി മുഖ്യമന്ത്രി കസേര പിടിക്കുകയും ചെയ്ത രാഷ്ട്രീയ ചാണക്യ തന്ത്രം ഒരുവട്ടം കൂടി പയറ്റാനൊരുങ്ങുകയാണ് ഉമ്മൻ ചാണ്ടിയെന്നാണ് സൂചനകൾ. ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിലെ കോൺഗ്രസ് അനുകൂല പോരാളികളെയെല്ലാം കയ്യിലെടുത്തുള്ള തന്ത്രങ്ങളും സജീവമാക്കി.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പടിപടിയായി പാർട്ടിയിലെ പിടി അയയുന്നതിനെതിരെ ശക്തമായ പിന്നാമ്പുറ നീക്കങ്ങളുമായി ഉമ്മൻ ചാണ്ടിയുടെ മുന്നേറ്റം. പ്രതിപക്ഷത്തിന്റെ പ്രകടനം ദയനീയമാണെന്ന തുറന്നുപറച്ചിലുമായി കെ മുരളീധരൻ രംഗത്തെത്തുകയും അതിനു പിന്നാലെ കോൺഗ്രസിൽ പരസ്യവാദങ്ങളിലൂടെ വിഴുപ്പലക്കലിന് തുടക്കമിടുകയും ചെയ്ത പുതിയ സംഭവ വികാസങ്ങൾക്കു പിന്നിൽ ഉമ്മൻ ചാണ്ടിയുടെ കരുനീക്കങ്ങളാണെന്ന പ്രചാരണം ശക്തമാകുന്നതിനിടെ എ ഗ്രൂപ്പിനെ കൂടുതൽ കരുത്തുറ്റ നീക്കങ്ങളുമായി ഉമ്മൻ ചാണ്ടി സംസ്ഥാനത്ത് അനൗദ്യോഗിക പര്യടനങ്ങൾ തുടങ്ങി.
കെ. കരുണാകര യുഗം അവസാനിപ്പിച്ച് ആന്റണിയെ മുഖ്യമന്ത്രി കസേരയിലേക്ക് എത്തിക്കുകയും അതിന് പിന്നാലെ സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ആന്റണിയെ താഴെയിറക്കി മുഖ്യമന്ത്രി കസേര പിടിക്കുകയും ചെയ്ത രാഷ്ട്രീയ ചാണക്യ തന്ത്രം ഒരുവട്ടം കൂടി പയറ്റാനൊരുങ്ങുകയാണ് ഉമ്മൻ ചാണ്ടിയെന്നാണ് സൂചനകൾ. ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിലെ കോൺഗ്രസ് അനുകൂല പോരാളികളെയെല്ലാം കയ്യിലെടുത്തുള്ള തന്ത്രങ്ങളും സജീവമാക്കി.
പ്രതിപക്ഷ നേതാവു പോലുമല്ലാതെ, മുൻ മുഖ്യമന്ത്രിയെന്ന മേൽവിലാസത്തിൽ ഉമ്മൻ ചാണ്ടി വിവിധയിടങ്ങൾ സന്ദർശിക്കുമ്പോൾ അതിന് വാർത്താ പ്രാധാന്യം ലഭിക്കുന്നില്ലെന്നതു കൂടി മുന്നിൽ കണ്ടാണ് ഈ നടപടി. ഇതോടെ സോഷ്യൽ അനുകൂല ഗ്രൂപ്പുകളിൽ ഫേസ്‌ബുക്കിലും വാട്‌സാപ്പിലും ഉമ്മൻ ചാണ്ടി സംസ്ഥാനത്ത് പങ്കെടുക്കുന്ന പരിപാടികളുടെ വിശേഷങ്ങൾ ധാരാളമായി വന്നുതുടങ്ങി.
ശ്രീനഗറിൽ തീവ്രവാദികളുമായുള്ള പോരാട്ടത്തിൽ കൊല്ലപ്പെട്ട കണ്ണൂർ കൊടോളിപ്രം സ്വദേശി ധീര ജവാൻ രതീഷിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊടോളിപ്രത്തെ വീട്ടിലെത്തിയതിന്റെ വാർത്തയും രതീഷിന്റെ നാലുമാസം പ്രായമുള്ള കുഞ്ഞ് ഉമ്മൻ ചാണ്ടിയുടെ പോക്കറ്റിൽ കയ്യിടുന്നതിന്റെ കൗതുക ചിത്രവും ഇപ്പോൾ കോൺഗ്രസ് ഗ്രൂപ്പുകളിൽ വൈറലായിരിക്കുകയാണ്. കണ്ണൂരിൽ വിവിധ പരിപാടികളിൽ സംബന്ധിക്കാൻ എത്തിയപ്പോഴാണ് ഉമ്മൻ ചാണ്ടി രതീഷിന്റെ വീട് സന്ദർശിച്ചതും ബന്ധുക്കളെ ആശ്വസിപ്പിച്ചതും.
ഇത്തരത്തിൽ ഉമ്മൻ ചാണ്ടി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും താഴേത്തട്ടിലിറങ്ങി പ്രവർത്തനം സജീവമാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞതോടെ ആസന്നഭാവിയിൽ സംഘടനാ തിരഞ്ഞെടുപ്പ് നടന്നാൽ പാർട്ടിയിൽ പിടിമുറുക്കാൻ എ ഗ്രൂപ്പിന് കഴിയുമെന്ന പ്രതീക്ഷയിലാണ് അണികൾ. ഈ സന്ദേശവുമായാണ് ഉമ്മൻ ചാണ്ടി ഓരോ മേഖലയിലും എത്തുക. സംസ്ഥാനത്തുടനീളം ഓരോ ജില്ലയിലും ഇത്തരത്തിൽ എത്താനും ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് കേരളത്തിലെ ഏറ്റവും ജനകീയനായ കോൺഗ്രസ് നേതാവെന്ന പ്രതീതി നിലനിർത്താനുമാകും ഉമ്മൻ ചാണ്ടി ശ്രമിക്കുക. ഇതിന്റെ സന്ദേശങ്ങൾ പാർട്ടി വൃത്തങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നതിന് സോഷ്യൽ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കും.
ഇത്തരത്തിൽ പാർട്ടിയിൽ പിടിമുറുക്കുന്നതിന്റെ ഭാഗമായി താഴെ തട്ടിൽ വരെ ഗ്രൂപ്പ് പ്രവർത്തനം ഊർജ്ജിതമാക്കാനാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം. താഴെ തട്ടിൽ അണികളെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നതിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമാക്കാനാണ് എ ഗ്രൂപ്പ് മാനേജർമാരുടെ നിർദ്ദേശം. ബെന്നി ബെഹനാനും ഗ്രൂപ്പിന്റെ തലവന്മാരും നേരിട്ടു തന്നെ ഓപ്പറേഷന് രംഗത്തുണ്ട്. ഇനിയും ഗ്രൂപ്പിനെ ക്ഷീണിപ്പിക്കുന്ന വിധത്തിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണഅ ബെന്നിയുടെ നിലപാട്.
അതുകൊണ്ട് തന്നെ എ ഗ്രൂപ്പിലെ കേഡറുകളോട് ഉണർന്നു പ്രവർത്തിക്കാനുള്ള നിർദ്ദേശങ്ങൾ പോയിക്കഴിഞ്ഞു. എന്നാൽ, പാർട്ടിയിലും പാർലമെന്റ് തലത്തിലും ഉമ്മൻ ചാണ്ടിയോട് അടുപ്പമുള്ളവർക്ക് തീർത്തും സ്വാധീനമില്ലാത്ത അവസ്ഥയിലാണ്. അതുകൊണ്ട് താഴെ തട്ടില്ലുള്ള ഗ്രൂപ്പുകാർക്ക് താൽപ്പര്യം കുറവാണ്. എങ്കിലും ഉമ്മൻ ചാണ്ടിയോടുള്ള സ്‌നേഹം കൊണ്ട് പ്രവർത്തിക്കൂ എന്നാണ് ഗ്രൂപ്പു നേതാക്കൾ നിർദ്ദേശിച്ചിരിക്കുന്നത്.
എന്നാൽ, പഴയതു പോലെ പരസ്യമായ ഗ്രൂപ്പുകളി ഇപ്പോൾ സാധ്യമല്ലെന്ന ബോധ്യം ഉമ്മൻ ചാണ്ടിക്കുണ്ട്. അതുകൊണ്ട് തന്നെയാണ് പ്രവർത്തനങ്ങൾ പഴയതു പോലെ ഊർജ്ജിതമാക്കാൻ സാധിക്കാത്തതും. ഹൈക്കമാൻഡ് നേരിട്ട് കേരളത്തിലെ വിഷയങ്ങളിൽ ഇടപെടുന്നുണ്ട്. ഇതാണ് ഉമ്മൻ ചാണ്ടിക്ക് കൂടുതൽ തിരിച്ചടിയാകുന്നത്. രാഹുൽ ഗാന്ധിയുമായി സ്വരച്ചേർച്ച ഇല്ലായമയാണ് എ ഗ്രൂപ്പിന്റെ തകർച്ചയ്ക്ക് കാരണമായതും. എന്നാൽ നഷ്ടപ്രതാപം തിരിച്ചു പിടിക്കാൻ വേണ്ടിയുള്ള ശ്രമത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം കൂടി സമർത്ഥമായി ഉപയോഗിക്കാനാണ് എ ഗ്രൂപ്പുകാരുടെ നീക്കം. ഇതിനായി പ്രത്യേകം വാട്‌സ് ആപ്പ് ഗ്രൂപ്പുകളും രൂപം കൊടുത്തിട്ടുണ്ട്. ഉമ്മൻ ചാണ്ടി സാറിനെ ഇഷ്ടപ്പെടുന്നവർ ഗ്രൂപ്പിൽ അംഗമാകുക എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾ നടക്കുന്നത്.



