- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പച്ചക്കറി വിൽപ്പനക്കാരനായ മധ്യവയസ്ക്കനെ സഹായിക്കാൻ ഉന്തുവണ്ടി തള്ളുന്ന ആ പൊലീസുകാരൻ ഇവിടെയുണ്ട്! സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിലെ കാക്കി കുപ്പായക്കാരൻ കോട്ടയം ട്രാഫിക് സ്റ്റേഷനിലെ എഎസ്ഐ പ്രിൻസ്; പൊലീസ് കുപ്പായത്തിലെ നന്മമരത്തിന് ആശംസാ പ്രവാഹം
കോട്ടയം: പൊലീസ് എന്നാൽ ക്രൂരനും ദയയില്ലാത്തവനെന്നും പെട്ടെന്ന് സാധാരണക്കാരുടെ മനസ്സിലേക്കെത്താൻ കാരണം ചിലരുടെ ദുഷ് പ്രവൃത്തികൾ മൂലമാണ്. എന്നാൽ കാക്കിക്കുള്ളിൽ നന്മ നിറഞ്ഞവർ ഉണ്ട് എന്ന് തെളിയിക്കുന്ന നല്ല വാർത്തകളും പുറത്തു വരുന്നുണ്ട്. പൊതുജനങ്ങളോട് മര്യാദപൂർവ്വം പെരുമാറുന്ന ഒരു ട്രാഫിക് എഎസ്ഐയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു പൊലീസുകാരൻ ഉന്തുവണ്ടി തള്ളികൊടുക്കുന്ന ചിത്രം പ്രചരിച്ചിരുന്നു. ഇത് വൈറലാവുകയും ചെയ്തു. ചിത്രത്തെ പറ്റി മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരൻ കോട്ടയം ട്രാഫിക് സ്റ്റേഷനിലെ എഎസ്ഐ പ്രിൻസാണ് എന്ന് മനസ്സിലായത്. കോട്ടയം പുളിമൂട് ജംഗ്ഷനിൽ രാവിലെ എട്ടു മണിക്കാണ് പ്രിൻസ് ഡ്യൂട്ടിക്ക് എത്തുന്നത്. ഈ സമയം സെൻട്രൽ ജംഗ്ഷൻ വഴി തിരുനക്കര ക്ഷേത്രത്തിനടുത്തേക്ക് പോകാനായി എന്നും പച്ചക്കറി വിൽപ്പനക്കാരനായ മധ്യവയസ്‌ക്കൻ ഉന്തുവണ്ടിയുമായി എത്തും. പ്രിൻസ് ഡ്യൂട്ടിക്ക് നിൽക്കുന്ന സ്ഥലത്ത് ചെറിയൊരു കയറ്റമാണ്. ഒറ്റയ്ക്ക് വലിയൊരു ഉന്തുവണ്ടിയിൽ നിറയെ പച്ചക്
കോട്ടയം: പൊലീസ് എന്നാൽ ക്രൂരനും ദയയില്ലാത്തവനെന്നും പെട്ടെന്ന് സാധാരണക്കാരുടെ മനസ്സിലേക്കെത്താൻ കാരണം ചിലരുടെ ദുഷ് പ്രവൃത്തികൾ മൂലമാണ്. എന്നാൽ കാക്കിക്കുള്ളിൽ നന്മ നിറഞ്ഞവർ ഉണ്ട് എന്ന് തെളിയിക്കുന്ന നല്ല വാർത്തകളും പുറത്തു വരുന്നുണ്ട്. പൊതുജനങ്ങളോട് മര്യാദപൂർവ്വം പെരുമാറുന്ന ഒരു ട്രാഫിക് എഎസ്ഐയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു പൊലീസുകാരൻ ഉന്തുവണ്ടി തള്ളികൊടുക്കുന്ന ചിത്രം പ്രചരിച്ചിരുന്നു. ഇത് വൈറലാവുകയും ചെയ്തു. ചിത്രത്തെ പറ്റി മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരൻ കോട്ടയം ട്രാഫിക് സ്റ്റേഷനിലെ എഎസ്ഐ പ്രിൻസാണ് എന്ന് മനസ്സിലായത്.
കോട്ടയം പുളിമൂട് ജംഗ്ഷനിൽ രാവിലെ എട്ടു മണിക്കാണ് പ്രിൻസ് ഡ്യൂട്ടിക്ക് എത്തുന്നത്. ഈ സമയം സെൻട്രൽ ജംഗ്ഷൻ വഴി തിരുനക്കര ക്ഷേത്രത്തിനടുത്തേക്ക് പോകാനായി എന്നും പച്ചക്കറി വിൽപ്പനക്കാരനായ മധ്യവയസ്‌ക്കൻ ഉന്തുവണ്ടിയുമായി എത്തും. പ്രിൻസ് ഡ്യൂട്ടിക്ക് നിൽക്കുന്ന സ്ഥലത്ത് ചെറിയൊരു കയറ്റമാണ്. ഒറ്റയ്ക്ക് വലിയൊരു ഉന്തുവണ്ടിയിൽ നിറയെ പച്ചക്കറിയുമായെത്തുന്ന കച്ചവടക്കാരൻ ഈ കയറ്റം കയറാൻ നന്നേ പാടുപെടും. ഇത് ശ്രദ്ധയിൽ പെട്ട പ്രിൻസ് ഉന്തുവണ്ടിക്കാരനെ കയറ്റം കയറാൻ സഹായിച്ചു. പിന്നീട് ഇതൊരു നിത്യ സംഭവമായി മാറി. ഈ കാഴ്ച കണ്ട ദീപു വർഗ്ഗീസ് എന്നയാൾ ചിത്രം പകർത്തുകയും ആരതി റോബിൻ എന്ന ചൈൽഡ് ലൈൻ പ്രവർത്തക ഈ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയുമാണ് വൈറലായത്.
നിത്യവും കാണുമെങ്കിലും സംസാരിക്കുമെങ്കിലും പരസ്പരം പേര് പോലും ചോദിച്ചിട്ടില്ലെന്ന് എഎസ്ഐ പ്രിൻസ് മറുനാടൻ മലയാളിയോട് പറഞ്ഞു. സമീപത്തെ വ്യാപാരികൾക്ക് പ്രിൻസിനെ പറ്റി പറയാൻ നല്ലതു മാത്രം. ഇദ്ദേഹം ഡ്യൂട്ടിക്കെത്തിയാൽ ട്രാഫിക് ബ്ലോക്ക് കുറവാണെന്നും കാൽനടയാത്രക്കാർക്ക് സുഗമായി റോഡ് മുറിച്ച് കടക്കാൻ കഴിയുമെന്നും അവർ പറയുന്നു.പൊലീസുകാരൻ ഉന്തുവണ്ടി തള്ളികൊടുക്കുന്ന കാഴ്ച കോട്ടയം കാർക്ക് പുതുമയല്ലെങ്കിലും പുറത്തു നിന്നെത്തുന്നവർക്ക് വിസ്മയമാണ്.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും ട്രാഫിക്കിൽ വന്നിട്ട് 4 വർഷം ആകുന്നു. തിരിച്ച് വെസ്റ്റ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫറായിരിക്കുകയാണ് പ്രിൻസിന്. ആർപ്പൂക്കര സ്വദേശിയായ പ്രിൻസിന്റെ ഭാര്യ ത്രേസ്യാമ്മ എബ്രഹാം ജില്ലാ ആശുപത്രിയിലെ നേഴ്‌സാണ്. അലൻ ടോം പ്രിൻസ്, അയറിൻ മരിയ പ്രിൻസ് എന്നിവർ മക്കളാണ്.