- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ജു, നിങ്ങളോട് ബഹുമാനവും സ്‌നേഹവും കൂടുന്നു... അതിജീവനത്തിന്റെ, മാന്യതയുടെ മാതൃക... സ്ത്രീ എന്ന നിലയിൽ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു; മഞ്ജു വാര്യരുടെ ഫേസ്‌ബുക്ക് പേജിൽ വന്നു നിറയുന്ന സഹതാപം നിറഞ്ഞ കമന്റുകൾ ഇങ്ങനെ; ദിലീപിനും കാവ്യയ്ക്കും പരിഹാസവും
തിരുവനന്തപുരം: മഞ്ജു, നിങ്ങളോട് ബഹുമാനവും സ്‌നേഹവും കൂടുന്നു... അതിജീവനത്തിന്റെ, മാന്യതയുടെ മാതൃക... സ്ത്രീ എന്ന നിലയിൽ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു.- ദിലീപ് -കാവ്യ വിവാഹം കഴിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർക്ക് സഹതാപ തരംഗം ആഞ്ഞൊഴുകുകയാണ്. അത്തരത്തിൽ അവരുടെ ഫേസ്‌ബുക്ക് പേജിൽ കമന്റായി വന്ന ഒരു വാചകമാണ് ഇത്. മഞ്ജുവിന്റെ ഫേസ്‌ബുക്ക് പേജിൽ അവരെ പിന്തുണച്ചു കൊണ്ടും നൂറുകണക്കിന് ആളുകളാണ് കമന്റ് രേഖപ്പെടുത്തുന്നത്. മഞ്ജുവിനെ പിന്തുണയ്ക്കുമ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ കാവ്യയ്ക്കും ദിലീപിനും പരിഹാസ ശരങ്ങൾ തന്നെയാണ് നേരിടേണ്ടി വരുന്നതും. ദിലീപിനുള്ള സോഷ്യൽ മീഡിയ പിന്തുണയിൽ തന്നെ സാരമായ കുറവുണ്ട്. മറിച്ച് മഞ്ജുവിന്റെ കാര്യത്തിൽ ഇത് വളരെയേറെ കൂടുതലാണ് താനും. ദിലീപ്-കാവ്യ ഗോസിപ്പുകൾ ഉയർന്നു കേട്ടപ്പോഴും മഞ്ജുവിന്റെ പേര് ഇതിലേക്ക് ഉയർന്നു കേട്ടിരുന്നു. ഗോസിപ്പുകളെ ശരിവെക്കുന്ന വിധത്തിലാണ് ഇപ്പോൾ ഇരുവരും വിവാഹിതരായതും. എന്നാൽ, ഈ വിവാഹത്തോടെ ഗോസിപ്പുകൾക്ക് അവസാനമില്ല. പലവിധത്തിലാണ് ഇപ്പോൾ ഗോസിപ്പുകൾ

തിരുവനന്തപുരം: മഞ്ജു, നിങ്ങളോട് ബഹുമാനവും സ്‌നേഹവും കൂടുന്നു... അതിജീവനത്തിന്റെ, മാന്യതയുടെ മാതൃക... സ്ത്രീ എന്ന നിലയിൽ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു.- ദിലീപ് -കാവ്യ വിവാഹം കഴിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർക്ക് സഹതാപ തരംഗം ആഞ്ഞൊഴുകുകയാണ്. അത്തരത്തിൽ അവരുടെ ഫേസ്‌ബുക്ക് പേജിൽ കമന്റായി വന്ന ഒരു വാചകമാണ് ഇത്. മഞ്ജുവിന്റെ ഫേസ്‌ബുക്ക് പേജിൽ അവരെ പിന്തുണച്ചു കൊണ്ടും നൂറുകണക്കിന് ആളുകളാണ് കമന്റ് രേഖപ്പെടുത്തുന്നത്. മഞ്ജുവിനെ പിന്തുണയ്ക്കുമ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ കാവ്യയ്ക്കും ദിലീപിനും പരിഹാസ ശരങ്ങൾ തന്നെയാണ് നേരിടേണ്ടി വരുന്നതും.
ദിലീപിനുള്ള സോഷ്യൽ മീഡിയ പിന്തുണയിൽ തന്നെ സാരമായ കുറവുണ്ട്. മറിച്ച് മഞ്ജുവിന്റെ കാര്യത്തിൽ ഇത് വളരെയേറെ കൂടുതലാണ് താനും. ദിലീപ്-കാവ്യ ഗോസിപ്പുകൾ ഉയർന്നു കേട്ടപ്പോഴും മഞ്ജുവിന്റെ പേര് ഇതിലേക്ക് ഉയർന്നു കേട്ടിരുന്നു. ഗോസിപ്പുകളെ ശരിവെക്കുന്ന വിധത്തിലാണ് ഇപ്പോൾ ഇരുവരും വിവാഹിതരായതും. എന്നാൽ, ഈ വിവാഹത്തോടെ ഗോസിപ്പുകൾക്ക് അവസാനമില്ല. പലവിധത്തിലാണ് ഇപ്പോൾ ഗോസിപ്പുകൾ പരക്കുന്നത്.
മഞ്ജുവാണ് ശരി എന്ന വിധത്തിലാണ് ഫേസ്‌ബുക്കിലെ പൊതുവികാരം. മഞ്ജുവിന് പിന്തുണയാണെങ്കിൽ കാവ്യയ്ക്കും ദിലീപിനും സഭ്യമല്ലാത്ത ഭാഷയിലുള്ള വിമർശനങ്ങളും നേരിടേണ്ടി വരുന്നു. തന്റെ ജീവിതം തകരാൻ കാരണം കാവ്യ അല്ല എന്ന് വിവാഹത്തിന് തൊട്ടുമുമ്പ് ദിലീപ് വ്യക്തമാക്കിയിരുന്നു. മകൾ മീനാക്ഷിയും ദിലീപിന് പൂർണപിന്തുണ നൽകി. ഇതെല്ലാം വിമർശനങ്ങളുടെ ആക്കം കൂട്ടി. എന്തിന് ദിലീപിനും കാവ്യയ്ക്കും ആശംസകൾ നേർന്ന കുഞ്ചാക്കോയ്ക്ക് പോലും മഞ്ജു ആരാധകരുടെ ഭാഗത്തു നിന്നും കടുത്ത വിമർശനം കേൾക്കേണ്ടി വന്നു.
ദിലീപിന്റെ മകൾ മീനാക്ഷിയെയും പരിഹസിക്കുന്നവർ കുറവല്ല. വിവാഹ മോചനം നേടിയപ്പോഴോ അതിനു മുമ്പോ മഞ്ജു വാര്യർ എന്ന നടി ദിലീപിനേയോ കാവ്യയെയോ കുറിച്ച് പൊതുമധ്യത്തിൽ കുറ്റപ്പെടുത്തുന്ന രീതിയിൽ ഒരിക്കൽ പോലും സംസാരിച്ചിട്ടില്ല. അതൊക്കെ അവരുടെ മാന്യതയാണെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്. മഞ്ജുവിനും അവരുമായി ഏറ്റവും അടുത്തവർക്കല്ലാതെ മറ്റാർക്കും വിവാഹ മോചനത്തിന്റെ കാരണം അറിയില്ല. എന്തായാലും ഇപ്പോൾ മഞ്ജുവിന്റെ വ്യക്തിത്വത്തെ പ്രശംസകൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.
മഞ്ജു വാര്യർ ഇന്ന് ദിലീപിന്റെ ഭാര്യയല്ല. അവർ തമ്മിൽ നിയമമപരമായി ബന്ധമൊന്നുമില്ല. സ്വതന്ത്രയാണ് മഞ്ജു. ഒരാൾക്കൊപ്പം പതിനാലു വർഷം ജീവിച്ചിട്ട് ഇനി ഒറ്റയ്ക്കു മതി ജീവിതം എന്നു തീരുമാനിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. മഞ്!ജു അതാണ് ചെയ്തത്. അങ്ങനെയൊരു തീരുമാനം എടുത്തൊരാൾക്ക് വ്യക്തമായ ജീവിത കാഴ്ചപ്പാട് ഉണ്ടായിരിക്കും. വിവാഹ മോചന ശേഷമുള്ള മഞ്ജു വാര്യറുടെ ജീവിതം അതുതന്നെയാണു തെളിയിക്കുന്നത്.-ഫേസ്‌ബുക്കിൽ വന്ന ഒരു കമന്റ് ഇങ്ങനെയാണ്.

മഞ്ജുവിനെ അവരുടെ അഭിനയത്തിലൂടെയാണ് പ്രേക്ഷകർ ഇഷ്ടപ്പെട്ടു തുടങ്ങിയത്. പിന്നീട് ഇപ്പോൾ അവർ സമൂഹ കാര്യങ്ങളിൽ ഇടപെടുന്ന രീതികൊണ്ടും. ദിലീപിനെ വിവാഹം കഴിച്ച് സിനിമാ മേഖല വിട്ട ശേഷം തിരിച്ചെത്തുന്നത് പതിനാല് വർഷങ്ങൾക്കു ശേഷമാണ്. അന്നവർ ഒരു പെൺകുട്ടിയുടെ അമ്മയായി കഴിഞ്ഞിരുന്നു. മലയാളം കണ്ടിട്ടുള്ള ഏറ്റവും സുന്ദരിമാരായ നടിമാരിൽ ഒരാൾ മാത്രമല്ല മഞ്ജു. മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാറെന്ന വിശേഷണവും അവർക്കുണ്ടായിരുന്നു. സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളിലും ഇടപെടുന്ന വ്യക്തിയെന്ന നിലയിൽ കൂടിയാണ് ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തിൽ സോഷ്യൽ മീഡിയയുടെ പിന്തുണ മഞ്ജുവിന് യഥേഷ്ടം ഒഴുകുന്നതും.

