- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ മാതാവിന്റെ ഉമ്മ മരണപെട്ടിട്ട് നാല് വർഷത്തിൽ കൂടുതലായി; അവരെ സ്‌നേഹിച്ച് കൊതി തീർന്നില്ല, ഓരോ ഉമ്മമാരെ കാണുമ്പോളും എന്റെ ആ സ്‌നേഹനിധിയായ ഉമ്മയെ ഓർക്കും; ഒന്നേ ഞാൻ ചോദിക്കുന്നുള്ളൂ.. തരാമോ എനിക്കീ അമ്മയെ; ഞാൻ പെന്നുപോലെ നോക്കി കൊള്ളാം എന്റെ മരണം വരെ: വൽസല ടീച്ചറിന്റെ അനാഥത്വ വാർത്ത മറുനാടൻ പുറത്തുവിട്ടതോടെ കരുണയുടെ നീരൊഴുക്കുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം:'ഒന്നേ ഞാൻ ചോദിക്കുന്നുള്ളൂ.. എനിക്ക് തരാമോ ഈ അമ്മയെ.. എന്റെ മാതാവിന്റെ ഉമ്മ മരണപെട്ടിട്ട് നാല് വർഷത്തിൽ കൂടുതലായ് അവരെ സ്‌നേഹിച്ച് കെതി തീർന്നില്ല ഓരോ ഉമ്മമാരെ കാണുമ്പോളും എന്റെ ആ സ്‌നേഹനിധിയായ ഉമ്മാമയെ ഓർക്കും. തരാമോ എനിക്കീ അമ്മയെ പെന്നുപോലെ നോക്കി കൊള്ളാം എന്റെ മരണം വരെ. ഞാൻ സൗദിയിലാണ് അനുവാദമുണ്ടെങ്കിൽ അവിടെ വന്ന് എന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാം''- മറുനാടൻ മലയാളി ഇന്നലെ പുറത്തുവിട്ട വത്സല ടീച്ചറുടെ വാർത്തയറിഞ്ഞ് ഷാഫി യാമിൻ എന്നയാൾ രേഖപ്പെടുത്തിയ കമന്റാണ് മേൽപ്പറഞ്ഞത്. സമാനമായ വിധത്തിൽ കരുണയോടെ നിരവധി പേരാണ് വൽസല ടീച്ചറുടെകഥയറിഞ്ഞ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. തിരുവനന്തപുരത്തെ തെരുവിൽ അലഞ്ഞ അദ്ധ്യാപികയെ കുറിച്ച് വിദ്യയെന്ന സാമൂഹ്യപ്രവർത്തക ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ് വാർത്തയാക്കിയത് മറുനാടൻ മലയാളിയായിരുന്നു. ഈ വാർത്തയെ തുടർന്ന് വത്സല ടീച്ചർ സുരക്ഷിതമായ കരങ്ങളിൽ എത്തുകയും ചെയ്തു. മലപ്പുറത്തെ ഇസ്ലാഹിയ പബ്ലിക് സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു വത്സല ടീച്ചർ. നിവധി ശ
തിരുവനന്തപുരം:'ഒന്നേ ഞാൻ ചോദിക്കുന്നുള്ളൂ.. എനിക്ക് തരാമോ ഈ അമ്മയെ.. എന്റെ മാതാവിന്റെ ഉമ്മ മരണപെട്ടിട്ട് നാല് വർഷത്തിൽ കൂടുതലായ് അവരെ സ്‌നേഹിച്ച് കെതി തീർന്നില്ല ഓരോ ഉമ്മമാരെ കാണുമ്പോളും എന്റെ ആ സ്‌നേഹനിധിയായ ഉമ്മാമയെ ഓർക്കും. തരാമോ എനിക്കീ അമ്മയെ പെന്നുപോലെ നോക്കി കൊള്ളാം എന്റെ മരണം വരെ. ഞാൻ സൗദിയിലാണ് അനുവാദമുണ്ടെങ്കിൽ അവിടെ വന്ന് എന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാം''- മറുനാടൻ മലയാളി ഇന്നലെ പുറത്തുവിട്ട വത്സല ടീച്ചറുടെ വാർത്തയറിഞ്ഞ് ഷാഫി യാമിൻ എന്നയാൾ രേഖപ്പെടുത്തിയ കമന്റാണ് മേൽപ്പറഞ്ഞത്. സമാനമായ വിധത്തിൽ കരുണയോടെ നിരവധി പേരാണ് വൽസല ടീച്ചറുടെകഥയറിഞ്ഞ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. തിരുവനന്തപുരത്തെ തെരുവിൽ അലഞ്ഞ അദ്ധ്യാപികയെ കുറിച്ച് വിദ്യയെന്ന സാമൂഹ്യപ്രവർത്തക ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ് വാർത്തയാക്കിയത് മറുനാടൻ മലയാളിയായിരുന്നു. ഈ വാർത്തയെ തുടർന്ന് വത്സല ടീച്ചർ സുരക്ഷിതമായ കരങ്ങളിൽ എത്തുകയും ചെയ്തു.
മലപ്പുറത്തെ ഇസ്ലാഹിയ പബ്ലിക് സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു വത്സല ടീച്ചർ. നിവധി ശിക്ഷ്യഗണങ്ങൾ ഉണ്ടായിരുന്ന അദ്ധ്യാപിക. അവരാണ് തെരുവിൽ അലയുകയാണെന്ന വിവരം മറുനാടൻ വാർത്തയോടെ പുറത്തുവന്നത്. തമ്പാനൂർ പൊലീസിന്റെ ഇടപെടലോടെ ടീച്ചറെ ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിന് സമീപത്തു നിന്നും കണ്ടെത്തുകയും പിന്നീട് സബ് കലക്ടർ ദിവ്യ എസ് അയ്യർ അടക്കമുള്ളവർ ഇടപെട്ട് ഇവരെ കല്ലടിമുഖത്തുള്ള കോർപറേഷൻ വക വയോധിക സദനത്തിൽ എത്തിക്കുകയായിരുന്നു. ഇന്നലെ രാവിലെ മറുനാടൻ ഈ വാർത്ത പുറത്തുവിട്ടത് മുതൽ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദന പ്രവാഹമായിരുന്നു.
ഇന്ത്യക്ക് അകത്തു നിന്നും പുറത്തു നിന്നും നിരവധി പേർ മറുനാടൻ ഓഫീസിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. കൂടാതെ മലയാളം സൈബർ ലോകത്തും ഇന്നലെ ഏറ്റവും അധികം പേർ വായിക്കപ്പെട്ട വാർത്തകളിൽ ഒന്നു കൂടിയായിരുന്നു വൽസല ടീച്ചർ സുരക്ഷിത കരങ്ങളിൽ എത്തിയ സംഭവം. മറുനാടന്റെ ഫേസ്‌ബുക്ക് പേജിൽ ടീച്ചറെ കണ്ടെത്തിയ വീഡിയോ വാർത്ത പതിനായിരക്കണക്കിന് പേരാണ് ഷെയർ ചെയ്തത്. മറുനാടൻ ഫേസ്‌ബുക്ക് പേജിൽ നിന്നു മാത്രം ഇതിനോടകം 7800നടുത്ത് പേർ വാർത്ത ഷെയർ ചെയ്തു. കൂടാതെ മറ്റ് ഗ്രൂപ്പുകളിൽ നിന്നും വാർത്ത കൈമറിഞ്ഞ് പോകുകയായിരുന്നു. സൈബർ ലോകത്ത് വൈറലായ വാർത്തയായി ഇത് മാറുകയായിരുന്നു.
നിരാലംബയായ ഈ അദ്ധ്യാപികയ്ക്ക് സഹായം എത്തിക്കുന്ന വിധത്തിൽ വാർത്ത നൽകിയ മറുനാടനെ അഭിനന്ദിച്ചു കൊണ്ടാണ് സബ് കലക്ടർ ദിവ്യ എസ് അയ്യരും തമ്പാനൂർ എസ്‌ഐ സമ്പത്തും പ്രതികരിച്ചത്. മറുനാടൻ മുൻകൈയെടുത്ത ഈ വാർത്ത ശ്രദ്ധേയമായെന്നും അദ്ദേഹം പറയുകയുണ്ടായി. ടീച്ചറുടെ കഥ ലോകത്തെ അറിയിച്ച വിദ്യയ്ക്കും അവർക്ക് സഹായം എത്തിച്ച ദിവ്യ എസ് അയ്യരെയും നിരവധി പേർ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തി. മറുനാടൻ വാർത്തയുടെ ഫേസ്‌ബുക്ക് പേജിൽ നൂറ് കണക്കിന് പേരിലാണ് മറുനാടനെ ശ്ലാഖിച്ചു കൊണ്ട് രംഗത്തെത്തിയത്.
വൽസല ടീച്ചർക്ക് സഹായം വാഗ്ദാനം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്. ടീച്ചറെ അമ്മയോ പോലെ കരുതി സഹായിക്കാം എന്ന വാഗ്ദാനവുമായി ഷാഫിയെ പോലെ പലരും അഭിപ്രായപ്പെട്ടു. അത്രയ്ക്ക് ഹൃദയത്തിൽ തട്ടുന്നതായി ടീച്ചറുടെ അനുഭവങ്ങളെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. തമ്പാനൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ ഒരു സുഹൃത്തിനേയും കാത്ത് നില്ക്കുന്നതിനിടെയാണ് വിദ്യ വൽസല ടീച്ചറെ കണ്ടുമുട്ടുന്നത്. മുഷിഞ്ഞ വസ്ത്രത്തിൽ ഭ്രാന്തിയെന്നുറപ്പിക്കാവുന്ന രൂപത്തോടെയായിരുന്നു അവർ. തുണിക്കഷണങ്ങളും വെള്ള കുപ്പികളും കുത്തിനിറച്ച ഏതാനും കവറുകൾ താഴെ. അടുത്തു നിന്ന മരത്തിൽ നിന്നും കൊമ്പുകൾ പതിയെ താഴ്‌ത്തി ഒരില പോലും മുറിഞ്ഞു വീഴാത്ത സൂക്ഷ്മതയോടെ അതിൽ നിൽക്കുന്ന ചെറിയകായ പറിച്ചു കഴിക്കുന്നുതു കണ്ടാണ് വിദ്യ ഇടപെട്ടതും ഭക്ഷണം വാങ്ങി നൽകിയതും. ഇങ്ങനെ തിരക്കിയപ്പോഴാണ് തിരുവനന്തപുരത്തെ തിരക്കേറിയ തമ്പാനൂരിൽ ഭിക്ഷ യാചിക്കുന്നത് മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്‌കൂളിലെ ഗണിതാധ്യാപികയായിരുന്ന വൽസ എന്നു പേരുള്ള ടീച്ചറാണെന്ന വിവരം അറിഞ്ഞത്.
ഇതേക്കുറുച്ച വിദ്യയുടെ പോസ്റ്റ് മറുനാടൻ വാർത്തയാക്കിയതോടെയാണ് ടീച്ചറെ തേടി സഹായം എത്തിയത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും പരിസരത്തും പൊലീസ് വൽസല ടീച്ചറെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് ഇവർ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ പരിസരത്തുണ്ടെന്ന് മനസ്സിലായത്. തമ്പാനൂർ പൊലീസ് സ്റ്റേഷനിലെ നാലോളം പൊലീസുകാരും വനിതാ പൊലീസുകാപുമുൾപ്പടെ ഇവിടേക്ക് പോയി. ലോറൻസ് എന്ന പൊലീസുദ്യോഗസ്ഥൻ ടീച്ചറെ അന്വേഷിച്ച് തമ്പാനൂർ മുതൽ നടന്നാണ് ക്ഷേത്രത്തിലെത്തിയത്. അവിടെ അമ്പലത്തിന് പുറത്ത് ടീച്ചർ ഉണ്ടായിരുന്നു. കാര്യം പറഞ്ഞ് കൂടെ വിളിച്ചപ്പോൾ ഞാൻ എന്റെ മകനെ കാത്തിരിക്കുകയാണെന്നായിരുന്നു അവർ നൽകിയ മറുപടി.
വാഹനത്തിൽ കയറാൻ പൊലീസുകാർ വീണ്ടും നിർബന്ധിച്ചപ്പോൾ ശീവേലി കഴിയട്ടെ എന്നായി മറുപടി. പിന്നെ വനിതാ പൊലീസുദ്യോഗസ്ഥരേയും കൂട്ടി വൽസല ടീച്ചറെ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പൊലീസ് സ്‌റ്റേഷനിലേക്കാണഅ ദിവ്യ എസ് അയ്യർ എത്തിയതും അവിടെ നിന്നും വയോധിക കേന്ദ്രത്തിൽ എത്തിച്ചതും. ബന്ധുക്കളും മറ്റും വന്നാലും ഈ അമ്മയുടെ വാക്കുകൾ പൂർണമായും കേട്ട ശേഷം മാത്രമെ അവരോടൊപ്പം വിടണമെന്നോ വേണ്ടെയെന്നോ തീരുമാനിക്കുകയുള്ളു. സോഷ്യൽ മീഡിയയിലൂടെ ഈ വിവരം ലോകത്തെ അറിയിച്ച വിദ്യക്ക് ഒരു വലിയ സല്യൂട്ട് നൽകുന്നുവെന്നും ഇത്തരം മാനുഷിക പ്രവർത്തികളാണ് നാം എല്ലാവരും കൈമുതലാക്കേണ്ടതെന്നും ദിവ്യ എസ് അയ്യർ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു.