- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് പഴയ ചെന്നിത്തലയല്ല! ട്രോളി ട്രോളി അവസാനം രമേശേട്ടനോട് ഞങ്ങൾക്ക് ആരാധനയാണ്; ബ്രൂവറി ചാലഞ്ചിൽ സർക്കാരിനെ വിറപ്പിച്ച ചെന്നിത്തലയ്ക്ക് അഭിനന്ദന പ്രവാഹം; ഇപ്പോഴാണ് യഥാർഥ പ്രതിപക്ഷ നേതാവായതെന്നും സോഷ്യൽ മീഡിയ; പേരുദോഷങ്ങൾ മാറ്റി കൂടുതൽ ശക്തനായി ചെന്നിത്തല; അഭിനന്ദിച്ചുള്ള ട്രോളുകൾ കാണാം
തിരുവനന്തപുരം: ബ്രൂവറികൾ അനുവദിച്ച സർക്കാർ നടപടിയിൽ വിവാദമുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഇന്ന് സർക്കാർ ഉത്തരവ് റദ്ദാക്കിയപ്പോൾ സോഷ്യൽ മീഡിയയിൽ താരമായതും ചെന്നിത്തല തന്നെയാണ്. ഈ സർക്കാർ അധികാരമേറ്റതിന് ശേഷം ആദ്യമായിട്ടാണ് പ്രതിപക്ഷം ഒരു വിഷയത്തിൽ ഇടപെട്ട് സർക്കാരിനെ കൊണ്ട് നിലപാട് തിരുത്തിക്കുന്നത്. സർക്കാർ അധികാരമേറ്റത് മുതൽ പ്രതിപക്ഷവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കാര്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്നും സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നില്ല എന്നും. അവസരങ്ങൾ പാഴാക്കി കേരളത്തിൽ ബിജെപിയെ വളർത്തുന്നതിനും സിപിഎമ്മിനെ അജയ്യരാക്കി മാറ്റുന്നതും കോൺഗ്രസിന്റെ കഴിവില്ലായ്മയാണ് എന്ന് കോൺഗ്രസ് അണികൾ പോലും പരസ്യമായി പറഞ്ഞും രംഗത്ത് വന്നിരുന്നു.പിണറായി സർക്കാരിന്റെ മേൽ അപ്രതീക്ഷിതമായി ബ്രൂവറി വിവാദം വന്ന് പതിച്ചത്. ഏയ് സംഗതി നിസ്സാരം അഴിമതിയൊന്നുമില്ല, എല്ലാം സുതാര്യം എന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും, മുഖ്യമന്ത്രിയും ഒഴുക്കൻ മട്ടിൽ തള്ളിക്കളഞ്ഞ
തിരുവനന്തപുരം: ബ്രൂവറികൾ അനുവദിച്ച സർക്കാർ നടപടിയിൽ വിവാദമുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഇന്ന് സർക്കാർ ഉത്തരവ് റദ്ദാക്കിയപ്പോൾ സോഷ്യൽ മീഡിയയിൽ താരമായതും ചെന്നിത്തല തന്നെയാണ്. ഈ സർക്കാർ അധികാരമേറ്റതിന് ശേഷം ആദ്യമായിട്ടാണ് പ്രതിപക്ഷം ഒരു വിഷയത്തിൽ ഇടപെട്ട് സർക്കാരിനെ കൊണ്ട് നിലപാട് തിരുത്തിക്കുന്നത്. സർക്കാർ അധികാരമേറ്റത് മുതൽ പ്രതിപക്ഷവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കാര്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്നും സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നില്ല എന്നും.
അവസരങ്ങൾ പാഴാക്കി കേരളത്തിൽ ബിജെപിയെ വളർത്തുന്നതിനും സിപിഎമ്മിനെ അജയ്യരാക്കി മാറ്റുന്നതും കോൺഗ്രസിന്റെ കഴിവില്ലായ്മയാണ് എന്ന് കോൺഗ്രസ് അണികൾ പോലും പരസ്യമായി പറഞ്ഞും രംഗത്ത് വന്നിരുന്നു.
പിണറായി സർക്കാരിന്റെ മേൽ അപ്രതീക്ഷിതമായി ബ്രൂവറി വിവാദം വന്ന് പതിച്ചത്. ഏയ് സംഗതി നിസ്സാരം അഴിമതിയൊന്നുമില്ല, എല്ലാം സുതാര്യം എന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും, മുഖ്യമന്ത്രിയും ഒഴുക്കൻ മട്ടിൽ തള്ളിക്കളഞ്ഞെങ്കിലും പിടിവിടാതെ ഉടുമ്പിനെ പോലെ ഉറച്ചുനിന്നു പ്രതിപക്ഷ നേതാവ്. ചുറുചുറുക്കോടെ വാർത്താസമ്മേളനം. ചാട്ടുളി പോലെ 10 ചോദ്യങ്ങൾ. ചെന്നിത്തല് സ്‌കോർ ചെയ്തല്ലോയെന്ന് സോഷ്യൽ മീഡിയയിൽ പിറുപിറുപ്പ്.
പതിയെ പതിയെ മടിയോടെ ആ ചലഞ്ച് ഏറ്റെടുത്തെങ്കിലും എക്സൈസ് മന്ത്രിക്ക് അത്ര ഉറപ്പ് പോരായിരുന്നു. 48 മണിക്കൂർ കഴിഞ്ഞിട്ടും തന്റെ ചോദ്യങ്ങൾക്ക് മറുപടി കിട്ടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വാശി പിടിച്ചു. ചോദ്യങ്ങൾ ഇങ്ങനെ:
1.1999ൽ നിർത്തിയ ബ്രൂവറി , ഡിസ്റ്റിലറിലൈസൻസിന് ആര് അനുവാദം നൽകി?
2. ഏത് അബ്കാരി നയമനുസരിച്ചാണ് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചത്?
3. ഏത് മന്ത്രിസഭാ യോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്?
4. നയം മാറ്റിയപ്പോൾ എൽ.ഡി.എഫ് ഏകോപന സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നോ?
5. ബ്രൂവറി അനുവദിച്ച സ്ഥലങ്ങളിൽ ജലലഭ്യത, പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടോ?
6. അനുമതി വിവരം നാലുപേർ മാത്രം എങ്ങനെ അറിഞ്ഞു?
7.അടിസ്ഥാന സൗകര്യങ്ങളുടെ വിശദാംശം അപേക്ഷയിലുണ്ടോ?
8. ശ്രീചക്രാ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിന് തൃശൂർ ജില്ലയിൽ എവിടെയാണ് അനുമതി നൽകിയത്?
9.ശ്രീചക്രാ ഡിസ്റ്റിലറീസ് നൽകിയ അപേക്ഷയിൽ എക്സൈസ് കമ്മീഷണർക്ക് ശുപാർശ കിട്ടിയിരുന്നോ?
10. വി എസ് സർക്കാറിന്റെ കാലത്ത് അപേക്ഷകൾ നിരസിച്ചതിന്റെ കാരണം വ്യക്തമാക്കാമോ?
ഒന്നൊഴികെ എല്ലാറ്റിനും മറുപടി പറഞ്ഞെന്ന് ടി.പി.രാമകൃഷ്ണൻ ആണയിട്ടെങ്കിലും അത് വേണ്ടത്ര ജനത്തിന് ബോധ്യമായില്ല. കിൻഫ്രയിൽ 10 ഏക്കർ ഭൂമി സ്വകാര്യ കമ്പനിക്ക് നൽകിയതും സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ മകന്റെ ഇടപടലും അദ്ദേഹത്തിന്റെ അയോഗ്യതാ വിവാദവും ഒക്കെ വാർത്തകളെ ചൂടുപിടിപ്പിച്ചു. കോലിയക്കോടിന്റെ മകന്റെ യോഗ്യതാവിവാദം വീണ്ടും ബന്ധുനിയമനക്കേസിലെ തിരിമറികളും ശ്രദ്ധയിൽ കൊണ്ടുവന്നു. ഇതോടെ ചെന്നിത്തലയ്ക്ക് അഭിനന്ദന പ്രവാഹം കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകൾ കാണാം