- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിന്നമ്മയ്ക്ക് മുഖ്യമന്ത്രിയാകണമെന്ന് പറഞ്ഞയുടനെ രാജി വച്ച് കുനിഞ്ഞ് കുമ്പിട്ട് കസേര ഒഴിഞ്ഞ് കൊടുക്കുമെന്ന് കരുതിയോ? കാവൽ മുഖ്യനിൽ നിന്നും സ്ഥിരം കാവലാളാകാൻ ഉറച്ച പനീർ സെൽവ്വം ഡാ! നട്ടെല്ലില്ലാത്തവനെന്ന് പറഞ്ഞ് കളിയാക്കിയ സോഷ്യൽ മീഡിയയെ കൊണ്ട് പുകഴ്ത്തി പറയിപ്പിച്ച് ഒപിഎസ് കബാലി ഡാ!
ചെന്നൈ:രാജിവെയ്ക്കാനായി അധികാരമേൾക്കുന്ന മുഖ്യമന്ത്രി എന്നാണ് പനീർ സെൽവത്തെ ട്രോളന്മാർ ഇന്നലെവരെ വിശേഷിപ്പിച്ചിരുന്നത്. നവമാദ്ധ്യമങ്ങളുടെ പൊങ്കാലയ്ക്ക് തന്റെ വിധേയത്വം കൊണ്ട് ഇരയായയാളാണ് ഓപിഎസ്.നവമാദ്ധ്യമങ്ങളിൽ എന്നും പരിഹാസ കഥാപാത്രമായിരുന്നു ഒ പനീർശെൽവം. 'നട്ടെല്ലിത്താവൻ' എന്നാണ് തെളിഞ്ഞും ഒളിഞ്ഞും ആളുകൾ വിമർശിച്ചിരുന്നത്. ചൊവ്വാഴ്‌ച്ച അർധരാത്രിയോ ഒപിഎസിനുമേലുള്ള പഴികൾ നവമാദ്ധ്യമ ലോകം അവസാനിപ്പിച്ചു. ഇപ്പോൾ ഒപിഎസ് ആണ് നവമാദ്ധ്യമങ്ങളുടെ തൈലവർ. ചിന്നമ്മയ്‌ക്കെതിരെ പടപൊരുതാനുറച്ച് തന്നെയാണ് നിൽപ്പെന്നും ഒപിഎസ് വ്യക്തമാക്കിക്കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയതിനെ നവമാദ്ധ്യമ ലോകം പുകഴ്‌ത്തുകയാണ്. സോഷ്യൽ മീഡിയയിൽ ഇൾ ശരിക്കും കബാലി ഡാ ഇഫക്റ്റിൽ നിറഞ്ഞ് നിൽക്കുകയാണ് ഒപിഎസ്. കോളീവുഡ് സിനിമകളിലെ നാടകീയ രംഗങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ കഴിഞ്ഞ ദിവസം രാത്രി ധ്യാനം നടത്തി ചിന്നമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച ഒപിഎസിന് അ
ചെന്നൈ:രാജിവെയ്ക്കാനായി അധികാരമേൾക്കുന്ന മുഖ്യമന്ത്രി എന്നാണ് പനീർ സെൽവത്തെ ട്രോളന്മാർ ഇന്നലെവരെ വിശേഷിപ്പിച്ചിരുന്നത്. നവമാദ്ധ്യമങ്ങളുടെ പൊങ്കാലയ്ക്ക് തന്റെ വിധേയത്വം കൊണ്ട് ഇരയായയാളാണ് ഓപിഎസ്.നവമാദ്ധ്യമങ്ങളിൽ എന്നും പരിഹാസ കഥാപാത്രമായിരുന്നു ഒ പനീർശെൽവം. 'നട്ടെല്ലിത്താവൻ' എന്നാണ് തെളിഞ്ഞും ഒളിഞ്ഞും ആളുകൾ വിമർശിച്ചിരുന്നത്. ചൊവ്വാഴ്‌ച്ച അർധരാത്രിയോ ഒപിഎസിനുമേലുള്ള പഴികൾ നവമാദ്ധ്യമ ലോകം അവസാനിപ്പിച്ചു. ഇപ്പോൾ ഒപിഎസ് ആണ് നവമാദ്ധ്യമങ്ങളുടെ തൈലവർ. ചിന്നമ്മയ്‌ക്കെതിരെ പടപൊരുതാനുറച്ച് തന്നെയാണ് നിൽപ്പെന്നും ഒപിഎസ് വ്യക്തമാക്കിക്കഴിഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയതിനെ നവമാദ്ധ്യമ ലോകം പുകഴ്‌ത്തുകയാണ്. സോഷ്യൽ മീഡിയയിൽ ഇൾ ശരിക്കും കബാലി ഡാ ഇഫക്റ്റിൽ നിറഞ്ഞ് നിൽക്കുകയാണ് ഒപിഎസ്. കോളീവുഡ് സിനിമകളിലെ നാടകീയ രംഗങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ കഴിഞ്ഞ ദിവസം രാത്രി ധ്യാനം നടത്തി ചിന്നമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച ഒപിഎസിന് അഭിനന്ദന പ്രവാഹം ഇപ്പോഴും തുടരുകയാണ്.
66കാരനായ ഒപിഎസിനെ തലൈവറെന്നും നായകനെന്നുമാണ് പലരും വിശേഷിപ്പിക്കുന്നത്. ഇത് മൂന്നാം തവണയാണ് പനീർസെൽവം തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതും രാജിവെക്കുന്നതും. തലൈവിയുടെ അസാന്നിധ്യത്തിൽ കാവൽ മുഖ്യമന്ത്രിയായിരുന്ന ഒപിഎസ്‌സിനോട് തമിഴകത്തിന്റെ സ്ഥിരം കാവലനാകണമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആവശ്യം ഒപിഎസിനെ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ നായക കഥാപാത്രങ്ങളിലും ചിലർ എത്തിച്ചിരിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് പനീർശെൽവം തുടരണമെന്ന് ആവശ്യപ്പെട്ട് ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്. ഒപിഎസ് എന്ന ഹാഷ്ടാഗും ഒപിഎസ് വീണ്ടും മുഖ്യമന്ത്രിയാകണം എന്നർത്ഥം വരുന്ന ഹാഷ്ടാഗും വൈറലായി. സോഷ്യൽ മീഡിയയിൽ ഒപിഎസ് അനുകൂലികൾ കൂട്ടത്തോടെ കയറിയപ്പോൾ പനീർശെൽവം ട്വിറ്ററിൽ ട്രെൻഡിങ്ങുമായി.
പനീർ സെൽവത്തെ പിന്തുണയ്ച്ചുള്ള ട്രോളുകളും ട്വീറ്റുകളും