- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂസ് റൂമിലെ കാപട്യങ്ങൾക്ക് മറുപടി രക്തസാക്ഷികളുടെ പിന്മുറക്കാർ ഞങ്ങൾ ചോദിക്കുക തന്നെ ചെയ്യും; അന്നു നിഷ്പക്ഷ മാധ്യമ ധർമ്മത്തെ പറ്റി ചാരിത്ര്യ പ്രസംഗം നടത്തരുത് മാപ്പ് കിട്ടില്ല: പിതൃശൂന്യർ എന്ന് വീണ ജോർജ് അടക്കമുള്ള ഇന്ത്യ വിഷൻ മാധ്യമപ്രവർത്തകരെ കോടിയേരി വിശേഷിപ്പിച്ച പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
തിരുവനന്തപുരം: വീണ ജോർജ് രണ്ടാം പിണറായി മന്ത്രിസഭയിൽ അംഗമാകുമ്പോൾ ഒരുകാലത്ത് അവർക്കൊപ്പം ഇന്ത്യാവിഷനിൽ ജോലി ചെയ്തിരുന്നവർക്കെല്ലാം നൊസ്റ്റാൾജിയയാണ്. പലരും വീണയ്ക്ക് ഒപ്പമുള്ള അക്കാലം ഓർമിപ്പിച്ച് പോസ്റ്റുകളിടുന്നു. പഴയകാല സഹപ്രവർത്തകയ്ക്ക് ആശംസകൾ നേർന്ന് മിക്കവരുമെത്തി. അതിനിടെ ഇന്ത്യാ വിഷനിൽ മാധ്യമപ്രവർത്തകയായിരുന്ന കാലത്ത് വീണാ ജോർജിനെതിരായി കോടിയേരി ബാലകൃഷ്ണൻ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
ഇന്ത്യാവിഷനിൽ വന്ന വാർത്ത സംബന്ധിച്ച വിയോജന കുറിപ്പിൽ വീണാ ജോർജിനെ പിതൃശൂന്യർ എന്നാണ് കോടിയേരി ബാലകൃഷ്ണൻ അഭിസംബോധന ചെയ്യുന്നത്. അന്ന് ഇന്ത്യാവിഷനിലുണ്ടായിരുന്ന എംപി ബഷീർ, സനീഷ് ഇളയിടത്ത് എന്നിവരുടെ ചിത്രങ്ങൾ സഹിതമാണ് കുറിപ്പ്.
പോസ്റ്റിൽ കോടിയേരി പറയുന്നത് ഇങ്ങനെ: നിങ്ങൾ തുടച്ചുമാറ്റാൻ ശ്രമിക്കുന്നതെന്തെന്നു ഇപ്പോൾ വ്യക്തമായി. തൊപ്പിയിലെ ചിഹ്നങ്ങൾ നിങ്ങള്ക്ക് മായ്ക്കാൻ കഴിയും, പക്ഷെ ഞങ്ങളുടെ കൊടി ചുവന്നതു രക്തം കൊണ്ടാണ് രക്തത്തിൽ അലിഞ്ഞു ചേർന്നത് കമ്യൂണിസവും ഓർത്താൽ നന്ന്.. ന്യൂസ് റൂമിലെ കാപട്യങ്ങൾക്ക് മറുപടി രക്തസാക്ഷികളുടെ പിന്മുറക്കാർ ഞങ്ങൾ ചോദിക്കുക തന്നെ ചെയ്യും, അന്നു നിഷ്പക്ഷ മാധ്യമ ധർമ്മത്തെ പറ്റി ചാരിത്ര്യ പ്രസംഗം നടത്തരുത് മാപ്പ് കിട്ടില്ല.
2012 ജൂലൈ 29ന് പോസ്റ്റ് ചെയ്ത കുറിപ്പ് വീണാ ജോർജ് സിപിഐഎം മന്ത്രിയായതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയത്. കോൺഗ്രസ് അനുഭാവികളാണ് പോസ്റ്റിന് താഴെ കമന്റ് രേഖപ്പെടുത്തുന്നവരിൽ മിക്കവരും.
മറുനാടന് മലയാളി ബ്യൂറോ