മൂഹമാധ്യമ ഉപയോഗത്തെ സംബന്ധിച്ച പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ സാമൂഹ്യമാധ്യമത്തിൽ കർശന പെരുമാറ്റച്ചാട്ടം നിലവിൽ വരുന്നു. സമൂഹമാധ്യമങ്ങൾ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കിൽ ലഭിക്കുന്ന ശിക്ഷ അഞ്ചു വർഷം വരെ തടവും ആറു കോടിയോളം രൂപ പിഴയും ലഭിക്കുന്ന തരത്തിലാണ് നിയമം നടപ്പിലാക്കിയിരിക്കുന്നത്.

ആക്ഷേപഹാസ്യത്തിന് ഉപയോഗിക്കുന്ന ട്രോളുകൾക്കു നിരോധനം ഏർപ്പെടുത്തിയതിനു പുറമേ പൊതു ഉത്തരവുകളെയും മതമൂല്യങ്ങളെയും പരിഹസിക്കുന്ന രീതിയിൽ അഭിപ്രായം പ്രകടിപ്പിക്കുക, മതമൂല്യങ്ങളെ അപമാനിക്കുക, തെറ്റിദ്ധാരണയുണ്ടാക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുക, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുക, നിരോധിത സൈറ്റുകൾ സന്ദർശിക്കുക തുടങ്ങി കർശന നിയമങ്ങളാണ് സൗദി ഭരണകൂടം സമൂഹമാധ്യമങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് നടപ്പാക്കിയത്. ട്രോളുകൾ ഫോർവേഡ് ചെയ്യുന്നതും ശിക്ഷാർഹമാണ്.

രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യംകൂടി പരിഗണിച്ചാണു പുതിയ നടപടി. പൊതുജനത്തിനു പ്രയാസമുണ്ടാക്കുന്ന എല്ലാതരം സമൂഹമാധ്യമ ഇടപെടലുകളും അധികൃതരുടെ നിരീക്ഷണത്തിലാകും.