- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിലും തിരുവനന്തപുരത്തും അവകാശ കമ്മിറ്റിക്കാർ രംഗത്ത്; സോഷ്യൽ മീഡിയ വിപ്ലവത്തിന്റെ കൂമ്പൊടിക്കാൻ പാർട്ടിക്കാർ വേഷം കെട്ടി ഇറക്കി വിട്ടിരിക്കുന്നവർ പണി തുടങ്ങി; ശ്രീജിത്ത് സമരത്തെ കാത്തിരിക്കുന്നത് കെജ്രിവാളിനും പെമ്പിളൈ ഒരുമൈക്കും പറ്റിയതൊക്കെ തന്നെ; നിങ്ങളെ കൊലയോടെ മുടിക്കാൻ ഇതാ അവരെത്തിക്കഴിഞ്ഞു: ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ്
തിരുവനന്തപുരം: വ്യവസ്ഥാപിത സ്ഥാപനങ്ങൾ ഏറ്റവും അധികം ഭയക്കുന്നത് ആരുടെയും നേതൃത്വം ഇല്ലാതെ ഉയർന്നു വരുന്ന ജനശബ്ദത്തെയാണ്. ജനകീയ മുന്നേറ്റങ്ങളെ ഏറ്റവും അധികം ഭയക്കുന്നത് രാഷ്ട്രീയക്കാരും വ്യവസായികളും മാധ്യമങ്ങളുമാണ്. ഈ മൂന്നു കൂട്ടരും ചേർന്നു കെട്ടിയെഴുന്നള്ളിക്കുന്ന അർത്ഥസത്യങ്ങളും നുണകളും അവർക്ക് താൽപ്പര്യമുള്ള രീതിയിൽ നാട്ടുകാർക്ക് നൽകാൻ തടസമാകുന്നത് ഇത്തരം ജനകീയ മുന്നേങ്ങൾ മൂലമാണ്. ആദ്യം അവഗണിക്കുക, ഒരു നിവർത്തിയും ഇല്ലാതെ വരുമ്പോൾ പിന്തുണച്ചു പണി കൊടുക്കുക, പിന്നാലെ കള്ളക്കഥകൾ ചമച്ചു വീര്യം കെടുത്തുക എന്നത് ഇവരുടെ രീതിയാണ്. അതിനിടയിൽ വ്യവസ്ഥാപിത പാർട്ടികളെയും മതങ്ങളുടെയും ആളുകൾ ഇവിടെ നുഴഞ്ഞു കയറി കഴിഞ്ഞിരിക്കും. പെൺപിളൈ ഒരുമൈയുടെ സമരത്തിൽ ആയിരുന്നു ഇത് ആദ്യം കണ്ടത്. ഡൽഹിയിൽ ആരംഭിച്ച കെജ്രിവാൾ വിപ്ലവത്തിന്റെ തിരിച്ചടിയാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ഉദാഹരണം. ്അത്തരം ഒരു അപകടം ശ്രീജിത്തിനുവേണ്ടി തെരുവിൽ ഇറങ്ങിയവരെയും കാത്തിരിക്കുന്നു. അല്ല അവരവിടെ എത്തിക്കഴിഞ്ഞു. ശ്രീജിത്തിന്റെ സമരം വിജ
തിരുവനന്തപുരം: വ്യവസ്ഥാപിത സ്ഥാപനങ്ങൾ ഏറ്റവും അധികം ഭയക്കുന്നത് ആരുടെയും നേതൃത്വം ഇല്ലാതെ ഉയർന്നു വരുന്ന ജനശബ്ദത്തെയാണ്. ജനകീയ മുന്നേറ്റങ്ങളെ ഏറ്റവും അധികം ഭയക്കുന്നത് രാഷ്ട്രീയക്കാരും വ്യവസായികളും മാധ്യമങ്ങളുമാണ്. ഈ മൂന്നു കൂട്ടരും ചേർന്നു കെട്ടിയെഴുന്നള്ളിക്കുന്ന അർത്ഥസത്യങ്ങളും നുണകളും അവർക്ക് താൽപ്പര്യമുള്ള രീതിയിൽ നാട്ടുകാർക്ക് നൽകാൻ തടസമാകുന്നത് ഇത്തരം ജനകീയ മുന്നേങ്ങൾ മൂലമാണ്.
ആദ്യം അവഗണിക്കുക, ഒരു നിവർത്തിയും ഇല്ലാതെ വരുമ്പോൾ പിന്തുണച്ചു പണി കൊടുക്കുക, പിന്നാലെ കള്ളക്കഥകൾ ചമച്ചു വീര്യം കെടുത്തുക എന്നത് ഇവരുടെ രീതിയാണ്. അതിനിടയിൽ വ്യവസ്ഥാപിത പാർട്ടികളെയും മതങ്ങളുടെയും ആളുകൾ ഇവിടെ നുഴഞ്ഞു കയറി കഴിഞ്ഞിരിക്കും. പെൺപിളൈ ഒരുമൈയുടെ സമരത്തിൽ ആയിരുന്നു ഇത് ആദ്യം കണ്ടത്. ഡൽഹിയിൽ ആരംഭിച്ച കെജ്രിവാൾ വിപ്ലവത്തിന്റെ തിരിച്ചടിയാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ഉദാഹരണം.
്അത്തരം ഒരു അപകടം ശ്രീജിത്തിനുവേണ്ടി തെരുവിൽ ഇറങ്ങിയവരെയും കാത്തിരിക്കുന്നു. അല്ല അവരവിടെ എത്തിക്കഴിഞ്ഞു. ശ്രീജിത്തിന്റെ സമരം വിജയിച്ചു എന്നുറപ്പായപ്പോൾ ഞങ്ങളാണ് സമരം ചെയ്തത്, ഞങ്ങളാണ് വിജയിപ്പിച്ചത് എന്നു പറഞ്ഞു അനേകം പേരാണ് രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലെ പല ഗ്രൂപ്പുകളും അവകാശവാദം ഉയർത്തുന്നുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തും രണ്ട് ഗ്രൂപ്പുകാർ പത്രസമ്മേളനം നടത്തി തുടർപ്രവർത്തനങ്ങളുടെ മാർഗരേഖ പ്രഖ്യാപിച്ചു.
ആ പത്രസമ്മേളനം നടത്തിയവരോടും സമരക്കാർക്കിടയിൽ ഉണ്ടായിരുന്നില്ല എന്നു പറയുന്നില്ല. എന്നാൽ ഇവരുടെ സംഘടിതമായ ഇടപെടൽ മൂലം ആയിരുന്നില്ല പ്രത്യുത അനേകായിരം സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ നിശബ്ദമായ നിലവിളി മൂലം ആയിരുന്നു ഇതൊരു വലിയ ആരവമായി മുഴങ്ങിയത്. ഇത്തരം മതിൽകെട്ടുകൾ കെട്ടിയൊന്നും ആർക്കും ഒരു ജനകീയ വിപ്ലവം ഉണ്ടാക്കാനോ അതിനെ തടയാനോ സാധിക്കില്ല. ഇത്തരം കമ്മിറ്റികളും ഭാരവാഹികളും സോഷ്യൽ മീഡിയ വിപ്ലവത്തിന്റെ സ്വഭാവികമായ ഒഴുക്കിന് തടസമാവുകയെ ചെയ്യു.
ആ കെണി തിരിച്ചറിഞ്ഞു യുക്തിസഹമായി നേരിടുകയും ഈ വിപ്ലവത്തിന്റെ അഗ്നി കെടാതെ സൂക്ഷിക്കാനുള്ള ഏക മാർഗം. പേരറിയാത്ത അനേകം പേരുടെ പരിശ്രമത്തെ ഏതെങ്കിലും പേരിന്റെ മതിൽകെട്ടിൽ തളച്ചാൽ അത് ചരിത്രത്തോട് കാട്ടുന്ന അനീതിയായിരിക്കുമെന്ന് തീർച്ച. സോഷ്യൽ മീഡിയയിലെ ആരവം മതിൽകെട്ടുകൾ ഇല്ലാതെ മുമ്പോട്ട് പോവട്ടെ.