- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാമലീല പരാജയത്തിൽ നിന്നും വമ്പൻ പരാജയത്തിലേക്ക് സിനിമ കാണാൻ പോകുന്നതിനും ക്വട്ടേഷൻ'; ഓൺലൈൻ പോർട്ടലിലെ വാർത്ത ഷെയർ ചെയ്ത് ഭാഗ്യലക്ഷ്മി; ദിലീപിന്റെ സിനിമയിൽ ഡബ്ബ് ചെയ്ത ശേഷമുള്ള മലക്കംമറിച്ചിൽ ബെസ്റ്റ്നിലപാടെന്ന് സോഷ്യൽ മീഡിയ
അവൾക്കൊപ്പം പ്രചാരണത്തിൽ ഉറച്ചുനിൽക്കുമ്പോഴും, രാമലീലയെ സിനിമയെന്ന നിലയിൽ എതിർക്കേണ്ടതില്ലെന്ന നിലപാടാണ് നടിയും, ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ആദ്യം സ്വീകരിച്ചത. ചാനൽ ചർച്ചകളിൽ ദിലീപ് നായകനായ രാമലീലയെ ഇകഴ്‌ത്തി കാട്ടിയില്ലെങ്കിലും ആരാധകർ സിനിമയെ കൊട്ടിഘോഷിക്കുന്നതിനെ വിമർശിച്ചിരുന്നു. എന്നാൽ രാമലീലയ്‌ക്കെതിരായ ഒരു ഓൺലൈൻ വാർത്ത ഷെയർ ചെയ്തതതോടെ ഭാഗ്യലക്ഷ്മിയുടെ നിലപാട് ചോദ്യം ചെയ്യപ്പെടുകയാണ്. രാമലീല പരാജയത്തിൽ നിന്നും വമ്പൻ പരാജയത്തിലേക്ക്, സിനിമ കാണാൻ പോകുന്നതിനും ക്വട്ടേഷൻ' എന്ന തലക്കെട്ടിൽ ഓൺലൈൻ പോർട്ടലിൽ വന്ന വാർത്ത ഷെയർ ചെയ്തതോടെയാണ് ഭാഗ്യലക്ഷ്മിക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനങ്ങൾ പ്രത്യക്ഷപ്പെട്ടത്. രാമലീലയിൽ പ്രവർത്തിച്ച ഓരോരുത്തരും തന്റെ സഹപ്രവർത്തകരാണെന്നും അവർക്കു വേണ്ടി താൻ ആ സിനിമ കാണുമെന്നും അതു തന്റെ അഭിപ്രായമാണ്, അതിനുള്ള അവകാശം നിഷേധിക്കാൻ ആർക്കും അധികാരമില്ലെന്നും ഭാഗ്യലക്ഷ്മി നിലപാട് പറഞ്ഞിട്ടുള്ളതാണെന്നു സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെയുള്ളൊരാൾ
അവൾക്കൊപ്പം പ്രചാരണത്തിൽ ഉറച്ചുനിൽക്കുമ്പോഴും, രാമലീലയെ സിനിമയെന്ന നിലയിൽ എതിർക്കേണ്ടതില്ലെന്ന നിലപാടാണ് നടിയും, ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ആദ്യം സ്വീകരിച്ചത. ചാനൽ ചർച്ചകളിൽ ദിലീപ് നായകനായ രാമലീലയെ ഇകഴ്‌ത്തി കാട്ടിയില്ലെങ്കിലും ആരാധകർ സിനിമയെ കൊട്ടിഘോഷിക്കുന്നതിനെ വിമർശിച്ചിരുന്നു. എന്നാൽ രാമലീലയ്‌ക്കെതിരായ ഒരു ഓൺലൈൻ വാർത്ത ഷെയർ ചെയ്തതതോടെ ഭാഗ്യലക്ഷ്മിയുടെ നിലപാട് ചോദ്യം ചെയ്യപ്പെടുകയാണ്.
രാമലീല പരാജയത്തിൽ നിന്നും വമ്പൻ പരാജയത്തിലേക്ക്, സിനിമ കാണാൻ പോകുന്നതിനും ക്വട്ടേഷൻ' എന്ന തലക്കെട്ടിൽ ഓൺലൈൻ പോർട്ടലിൽ വന്ന വാർത്ത ഷെയർ ചെയ്തതോടെയാണ് ഭാഗ്യലക്ഷ്മിക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനങ്ങൾ പ്രത്യക്ഷപ്പെട്ടത്.
രാമലീലയിൽ പ്രവർത്തിച്ച ഓരോരുത്തരും തന്റെ സഹപ്രവർത്തകരാണെന്നും അവർക്കു വേണ്ടി താൻ ആ സിനിമ കാണുമെന്നും അതു തന്റെ അഭിപ്രായമാണ്, അതിനുള്ള അവകാശം നിഷേധിക്കാൻ ആർക്കും അധികാരമില്ലെന്നും ഭാഗ്യലക്ഷ്മി നിലപാട് പറഞ്ഞിട്ടുള്ളതാണെന്നു സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെയുള്ളൊരാൾ ഇപ്പോൾ രാമലീലയ്‌ക്കെതിരായ പ്രചാരണത്തിനു കൂട്ടുനിൽക്കുന്നത് ഇരട്ടത്താപ്പ് അല്ലേയെന്നാണ് ചോദ്യം. ഒരു സമയത്ത് സിനിമയെ പിന്തുണയ്ക്കുകയും പിന്നീട് അതിനെ എതിർക്കുകയും ചെയ്യുന്ന ഭാഗ്യലക്ഷ്മിക്ക്, ഡബ്ബിംഗിനു പോയി കാശു വാങ്ങുകയും പോസ്റ്റിട്ട് ആക്റ്റിവിസ്റ്റ് ആകാനും ശ്രമിക്കുന്നത് സ്വയം നാണക്കേടുണ്ടാക്കാനെ ഉപകരിക്കൂ എന്നും ഉപദേശിക്കുന്നു.
രാമലീലയ്‌ക്കെതിരേ ആക്ഷേപം ഉന്നയിക്കുന്ന ഭാഗ്യലക്ഷ്മി ആ ചിത്രത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ആയി ജോലി ചെയ്തിരുന്നു. 'നടൻ കുറ്റാരോപിതനാണെന്നും അയാൾ കുറ്റവിമുക്തനാണെന്നു കോടതി പറയുംവരെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഞങ്ങളിൽ പലരും അവളോടൊപ്പം മാത്രമാണെന്നും ഒരു സ്ത്രീയെന്ന നിലയ്ക്ക് രാമലീല 'ഞാൻ' കാണരുത് എന്ന് തന്നെയാണ് എന്റെ അഭിപ്രായം' എന്നു ഭാഗ്യലക്ഷ്മി ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ രാമലീലയിൽ രാധിക ശരത്കുമാറിനു ശബ്ദം നൽകിയ ഭാഗ്യലക്ഷ്മിയോട്, ഡബ്ബിങ് ജോലികൾ പൂർത്തിയാക്കിയത് ദിലീപ് അറസ്റ്റിലായ ജൂലൈ 10 നു ശേഷമായിരുന്നില്ലേയെന്നുംനടി ആക്രമിക്കപ്പെട്ട് അഞ്ചു മാസത്തിനുശേഷം എന്നിട്ടും എന്തുകൊണ്ട് ആ സിനിമയുമായി സഹകരിക്കാൻ തയ്യാറായെന്നുമാണ് മറ്റൊരു ചോദ്യം. കുറ്റാരോപിതനായ ഒരു നടന്റെ സിനിമയായതുകൊണ്ട് ആ സിനിമ കാണില്ലെന്നു തീരുമാനിക്കുന്ന ഭാഗ്യലക്ഷ്മിക്ക് എന്തുകൊണ്ട് ആ സിനിമയുമായി സഹകരിക്കാൻ ബുദ്ധിമുട്ട് തോന്നിയില്ല?
ആ സിനിമയിൽ പ്രവർത്തിച്ച തന്റെ സഹപ്രവർത്തകർക്കു വേണ്ടി രാമലീല കാണുമെന്നു പ്രഖ്യാപിക്കുകയും പിന്നീട് ആ സിനിമയ്‌ക്കെതിരേ പ്രചാരണം നടത്തുകയും ചെയ്യുന്നതിലൂടെ ഭാഗ്യലക്ഷ്മിയുടെ സത്യസന്ധതയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ കൊടുത്ത് രാമലീല കാണാതിരിക്കാൻ ഒരു വ്യക്തിയെന്ന നിലയിൽ ഭാഗ്യലക്ഷ്മിക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ട്. തന്റെ അഭിപ്രായങ്ങൾ ആർജ്ജവത്തോടെ എവിടെയും അവതരിപ്പിക്കാറുമുണ്ട് ഭാഗ്യലക്ഷ്മി. എന്നാൽ ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്ന സിനിമയെ തന്റെ ആവശ്യങ്ങൾ കഴിയുന്നതുവരെ പിന്തുണയ്ക്കുകയും അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നതു തന്നെയാണ് ഭാഗ്യലക്ഷ്മിയോട് സോഷ്യൽ മീഡിയ പറയുന്നത്. ക്വട്ടേഷൻ കൊടുത്താണ് രാമലീലയ്ക്ക് ആളെ കയറ്റുന്നതെന്നു പറയുമ്പോൾ കുറ്റാരോപിതനായ നടനെ മാത്രമല്ല, ഭാഗ്യലക്ഷ്മി പറഞ്ഞതുപോലെ ആ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച തന്റെ എല്ലാ സഹപ്രവർത്തകരെക്കൂടിയാണ് ആക്ഷേപിക്കുന്നത്; സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു.
ഇത്തരമൊരു വിമർശനം ഉയർന്നതിനു പിന്നാലെ വിമർശനത്തിനു കാരണമായ പോസ്റ്റ് പേജിൽ നിന്നും നീക്കം ചെയ്തതും നിലപാടിലെ സ്ഥൈര്യക്കുറവിനെയാണ് സൂചിപ്പിക്കുന്നതെന്നും സോഷ്യൽ മീഡിയ വ്യാഖ്യാനിക്കുന്നു.