- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈരളി അറിഞ്ഞോ? നിങ്ങടെ ചെയർമാനെ കസ്റ്റംസുകാർ പൊക്കിയെന്ന്; അതും ഒരു ടിവി കടത്താൻ ശ്രമിച്ചതിന്; അയ്യോ, ദാരിദ്രം! 2004-ൽ മമ്മൂട്ടിയിൽ നിന്ന് കസ്റ്റംസ് ഡ്യൂട്ടി ഈടാക്കിയ വാർത്ത വീണ്ടും കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജനപ്രിയനായകൻ ദിലീപ് കസ്റ്റഡിയിൽ ആയതിനു പിന്നാലെ സൂപ്പർ താരങ്ങൾക്കെതിരായ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളുടെ കലിപ്പു തീരുന്നില്ല. ഏറ്റവും ഒടുവിലായി സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയായിരിക്കുന്നത് മെഗസ്റ്റാർ മമ്മൂട്ടിയാണ്. 'ഡ്യൂട്ടി അടയ്ക്കാതെ ടിവി കടത്താൻ ശ്രമിച്ച മമ്മൂട്ടിയെ പിടികൂടി' എന്ന തലക്കെട്ടോടു കൂടിയ പത്ര വാർത്തയാണ് ഇപ്പോൾ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. കസ്റ്റംസുകാരെ വെട്ടിച്ച് ആധുനിക ടിവി ദുബായിൽനിന്ന് കടത്തിക്കൊണ്ടു വരാൻ സൂപ്പർ താരം പത്മശ്രീ ഭരത് മമ്മൂട്ടി നടത്തിയ ശ്രമം ദയനീയമായി പൊളിഞ്ഞു എന്നാണ് ഈ വാർത്തിയിൽ പറയുന്നത്. ഇഎം ടിവിയുമായാണ് മമ്മൂട്ടിയും ഭാര്യും ദുബായിൽന്ന് എമിറേറ്റ് വിമാനത്തിൽ വന്നിറങ്ങിയത്. മൂന്നരലക്ഷം വിലയുള്ള ടിവി പഴയ മോഡലാണെന്നു പറഞ്ഞ് പതിനായിരം രൂപ ഡ്യൂട്ട് അടച്ചു പുറത്തിറങ്ങിയ മമ്മൂട്ടിയെ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പെട്ടി തുറന്നു പരിശോധിച്ചതോടെ അരലക്ഷം രൂപകൂടി ഡ്യ
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജനപ്രിയനായകൻ ദിലീപ് കസ്റ്റഡിയിൽ ആയതിനു പിന്നാലെ സൂപ്പർ താരങ്ങൾക്കെതിരായ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളുടെ കലിപ്പു തീരുന്നില്ല. ഏറ്റവും ഒടുവിലായി സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയായിരിക്കുന്നത് മെഗസ്റ്റാർ മമ്മൂട്ടിയാണ്.
'ഡ്യൂട്ടി അടയ്ക്കാതെ ടിവി കടത്താൻ ശ്രമിച്ച മമ്മൂട്ടിയെ പിടികൂടി' എന്ന തലക്കെട്ടോടു കൂടിയ പത്ര വാർത്തയാണ് ഇപ്പോൾ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
കസ്റ്റംസുകാരെ വെട്ടിച്ച് ആധുനിക ടിവി ദുബായിൽനിന്ന് കടത്തിക്കൊണ്ടു വരാൻ സൂപ്പർ താരം പത്മശ്രീ ഭരത് മമ്മൂട്ടി നടത്തിയ ശ്രമം ദയനീയമായി പൊളിഞ്ഞു എന്നാണ് ഈ വാർത്തിയിൽ പറയുന്നത്. ഇഎം ടിവിയുമായാണ് മമ്മൂട്ടിയും ഭാര്യും ദുബായിൽന്ന് എമിറേറ്റ് വിമാനത്തിൽ വന്നിറങ്ങിയത്.
മൂന്നരലക്ഷം വിലയുള്ള ടിവി പഴയ മോഡലാണെന്നു പറഞ്ഞ് പതിനായിരം രൂപ ഡ്യൂട്ട് അടച്ചു പുറത്തിറങ്ങിയ മമ്മൂട്ടിയെ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പെട്ടി തുറന്നു പരിശോധിച്ചതോടെ അരലക്ഷം രൂപകൂടി ഡ്യൂട്ടി അടയ്ക്കാൻ നിർദ്ദേശിച്ചു. അത്രയും പണം കൈയിൽ ഇല്ലാത്തതിനാൽ സുഹൃത്തുക്കൾ എത്തി പണം അടച്ചശേഷമാണ് മമ്മൂട്ടിയും ഭാര്യയും പുറത്തിറങ്ങിയതെന്നാണ് ഫേസ്‌ബുക്കിൽ പ്രചരിക്കുന്ന വാർത്തയിൽ പറയുന്നത്.
അതേസമയം പ്രചരിക്കുന്ന ഈ വാർത്ത ഏതു പത്രത്തിലാണ് അച്ചടിച്ചു വന്നതെന്നു വ്യക്തമല്ല. എന്നാൽ കമന്റ് ബോക്‌സിൽ ഇതിനു സമാനമായ വാർത്ത 2004-ൽ ഹിന്ദു ദിനപത്രത്തിൽ വന്നതിന്റെ സ്‌ക്രീൻഷോട്ടും ചിലർ ഷെയർ ചെയ്തിട്ടുണ്ട്.
മെഗാ സ്റ്റാറിന്റെ മെഗാ കള്ളത്തരം, ചാനലുകൾ മുക്കിയ വാർത്ത, ഇല്ലാത്തവർ ആണെങ്കിൽ മനസിലാക്കാം കഷ്ടംതന്നെ എന്ന തലക്കെട്ടോചെ സുദർശനം എന്ന സംഘപരിവാർ ഗ്രൂപ്പിലാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.