- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണം ആഘോഷിക്കാൻ സമയം കളയരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി പണിമുടക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്തത് എന്തുകൊണ്ട്? പിണറായി വിജയന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിനെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ
തിരുവനന്തപുരം : ഇടതു സംഘടനകൾ ആഹ്വാനം ചെയ്ത സെപ്റ്റംബർ രണ്ടിലെ ദേശീയ പണിമുടക്കിൽ അണിചേരണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്‌ബുക് പോസ്റ്റിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച. വിവാദത്തിൽ. മുഖ്യമന്ത്രി ഭരണഘടനാലംഘനം നടത്തിയെന്നാരോപിച്ചു ബിജെപി രംഗത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേരനാണ് ഈ വിഷയം ആദ്യം ഉയർത്തിക്കാട്ടിയത്. ഓണം ആഘോഷിക്കുന്നതിന് ജീവനക്കാർക്ക് നിബന്ധനകൾ ഏർപ്പെടുത്തുന്നു. എന്നാൽ പണിമുടക്കി ജനങ്ങളെ വയക്കാൻ ആവശ്യപ്പെടുന്നു. ഇതായിരുന്നു കുമ്മനം ഫെയ്‌സ് ബുക്കിലൂടെ ഉയർത്തിക്കാട്ടിയത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു. ഇതോടെയാണ് സോഷ്യൽ മീഡിയയും ഈ വിഷയത്തിൽ സജീവ ചർച്ച തുടങ്ങുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി പണിമുടക്കിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ടു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. സിപിഐ(എം) കേന്ദ്ര കമ്മിറ്റിയുടെ ഓൺലൈൻ പ്രചാരണ പരിപാടിയിൽ പങ്കുചേർന്ന് പണിമുടക്കിനോട് ആഭിമുഖ്യം രേഖ
തിരുവനന്തപുരം : ഇടതു സംഘടനകൾ ആഹ്വാനം ചെയ്ത സെപ്റ്റംബർ രണ്ടിലെ ദേശീയ പണിമുടക്കിൽ അണിചേരണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്‌ബുക് പോസ്റ്റിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച.
വിവാദത്തിൽ. മുഖ്യമന്ത്രി ഭരണഘടനാലംഘനം നടത്തിയെന്നാരോപിച്ചു ബിജെപി രംഗത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേരനാണ് ഈ വിഷയം ആദ്യം ഉയർത്തിക്കാട്ടിയത്. ഓണം ആഘോഷിക്കുന്നതിന് ജീവനക്കാർക്ക് നിബന്ധനകൾ ഏർപ്പെടുത്തുന്നു. എന്നാൽ പണിമുടക്കി ജനങ്ങളെ വയക്കാൻ ആവശ്യപ്പെടുന്നു. ഇതായിരുന്നു കുമ്മനം ഫെയ്‌സ് ബുക്കിലൂടെ ഉയർത്തിക്കാട്ടിയത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു. ഇതോടെയാണ് സോഷ്യൽ മീഡിയയും ഈ വിഷയത്തിൽ സജീവ ചർച്ച തുടങ്ങുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി പണിമുടക്കിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ടു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. സിപിഐ(എം) കേന്ദ്ര കമ്മിറ്റിയുടെ ഓൺലൈൻ പ്രചാരണ പരിപാടിയിൽ പങ്കുചേർന്ന് പണിമുടക്കിനോട് ആഭിമുഖ്യം രേഖപ്പെടുത്തണമെന്നാണു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ആയിരക്കണക്കിനുപേർ പോസ്റ്റിനോടു പ്രതികരിച്ചു. ഓണക്കാലത്തു ജോലി തടസ്സപ്പെടുന്നവിധം ആഘോഷങ്ങൾ നടത്തരുതെന്ന നിർദ്ദേശം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുന്നതിനു തൊട്ടുമുൻപാണു പണിമുടക്കിനു പിന്തുണ തേടി പോസ്റ്റിട്ടിരിക്കുന്നത്. രണ്ടു പോസ്റ്റുകളുടെയും വൈരുധ്യവും പ്രതികരണങ്ങളിൽ ഒട്ടേറെപ്പേർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേററ ഒരു മുഖ്യമന്ത്രി ചെയ്യാൻപാടുള്ള കാര്യമാണോ ഇത്?പൊതുപണിമുടക്കിന് പരസ്യമായ ആഹ്വാനവും അതിന്രെ പ്രചാരണവും. പണിമുടക്കു ദിവസം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കാനും ജോലി ചെയ്യാനുള്ള അവകാശം സംരക്ഷിക്കാനും രംഗത്തിറങ്ങേണ്ട പൊലീസിന്റെ മന്ത്രി തന്നെയാണ് ഇതു ചെയ്തിരിക്കുന്നത്. നിയമപരവും ധാർമ്മികവുമായ പ്രശ്‌നമാണിത്. ഇക്കാര്യത്തിൽ നിയമവൃത്തങ്ങൾ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.-ഇത്തരത്തിലുള്ള പ്രതികരണങ്ങളായിരുന്നു ഏറെയും.
സർക്കാർ ഓഫീസുകളുടെ പ്രവർത്തനം കൃത്യമായി നടക്കുക എന്നാൽ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ യഥാസമയം തീർപ്പുണ്ടാക്കുക എന്നാണർത്ഥം. അതിനു നാനാ തരത്തിലുള്ള ഇടപെടലും ജാഗ്രതയും വേണ്ടതുണ്ട്. ജോലി സമയത്ത് എല്ലാ ജീവനക്കാരും സീറ്റിൽ ഉണ്ടാവുക പ്രധാനമാണ്. സെക്രട്ടറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്തപ്പോൾ കൃത്യനിഷ്ഠയെക്കുറിച്ചും ഓരോ ഫയലിന്റെയും പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചിരുന്നു. ഉത്സവ കാലങ്ങളിൽ സർക്കാർ ഓഫീസുകളിൽ കച്ചവടക്കാർ എത്തുന്നത് പതിവാണ്. ജോലി സമയത്തിന്റെ നല്ലൊരു ഭാഗം അപഹരിക്കുന്നതാന് ഈ കച്ചവടം. അത് കർക്കശമായി നിയന്ത്രിക്കും. ഓണാഘോഷം എല്ലാ സർക്കാർ ഓഫീസുകളിലും നടക്കാറുണ്ട്. അത്തരം ആഘോഷങ്ങളും പൂക്കളമത്സരം പോലുള്ളവയും ഓഫീസ് സമയത്തു നടത്തുന്നത് ഉചിതമല്ല. അവധി ദിവസങ്ങളിലോ ഓഫീസ് സമയം അല്ലാത്തപ്പോഴോ ആഘോഷം നടത്തിയാൽ പ്രവൃത്തി സമയത്തെ ബാധിക്കില്ല. ഓണം എന്നല്ല, ഏതു ആഘോഷവും ഔദ്യോഗിക കൃത്യ നിർവഹണത്തെ ബാധിക്കാത്ത നിലയിലാണ് സർക്കാർ ഓഫീസുകളിൽ നടക്കേണ്ടത്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ ഉറപ്പാക്കും.' സാറെ അവധി ദിവസം തന്നെയാണൊ ഈ പണിമുടക്കും-ഇങ്ങനെയായിരുന്നു മറ്റൊരു പ്രതികരണം.
സിപിഐ(എം) സംഘടനാ നേതൃത്വത്തിലുള്ള സ. പിണറായി വിജയന് ഇത്തരം പോസ്റ്റുകളും ആഹ്വാനങ്ങളും നടത്താൻ വ്യക്തിപരമായ സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ ഇന്ന് ഒരു സംസ്ഥാനത്തിന്റെ ഭരണഘടന സ്ഥാനത്ത് ഇരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ഇത്തരം ആഹ്വാനങ്ങൾ പലതരം ചോദ്യങ്ങൾക്ക് മുന്നിൽ നിർത്തും. അത്തരം ചോദ്യങ്ങൾ ഒഴുവാക്കപ്പെടേണ്ടത് അല്ലേ?-ഇങ്ങനെ പിണറായി വിജയന്റെ പോസ്റ്റിനെ പലതരത്തിലാണ് വിലയിരുത്തുന്നത്. ഓണത്തിൽ പോസ്റ്റിൽ ചർച്ചകൾ മുഖ്യമന്ത്രിക്ക് അനുകൂലമായിരുന്നു. എന്നാൽ ഈ വിഷയം കൂടി അതിനൊപ്പം ചേർത്ത് വായിച്ച് ചർച്ച പുതിയ തലത്തിൽ എത്തുകയാണ്.