കൊച്ചി: സേവന നികുതി കുടിശിക വരുത്തിയതിന്റെ പേരിൽ റിപ്പോർട്ടർ ചാനൽ റെയ്ഡ് നടത്തിയ സെൻട്രൽ ഇന്റലിജൻ്‌സ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ കഴിയുമ്പോൾ തന്നെ എംഡി നികേഷ് കുമാർ പുറത്തിറങ്ങാനുള്ള ഒന്നര കോടി ഉണ്ടാക്കിയത് എങ്ങനെ? സോഷ്യൽ മീഡിയയിൽ രണ്ട് ദിവസമായി പടർന്നു പിടിക്കുന്ന പ്രധാന ചോദ്യമാണ് ഇത്. തന്റെ അറസ്റ്റ് സംബന്ധിച്ച് വിശദീകരണ കുറിപ്പ് നികേഷ് പുറത്തിറക്കിയതോടെ ആ ചർച്ച കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

നവമാദ്ധ്യമങ്ങളിലൂടെ അറസ്റ്റ് വാർത്ത പുറത്ത് വന്നതോടെ തന്നെ അറിയാവുന്നവർ കടം വാങ്ങിയും സ്വർണം പണയം വച്ചും പണം കണ്ടെത്തിയെന്ന നികേഷ് കുമാറിന്റെ തന്നെ പ്രസ്താവനയാണ് വിവാദത്തിന് കാരണമായത്. ഒട്ടേറെ പേരുടെ പേരുകൾ ഇതുമായി പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും കോട്ടയത്തെ പ്രമുഖ മതസംഘാടകനായ തങ്കു ബ്രദറും വിവാദ ബാറുടമ ബിജു രമേശുമാണ് പണം നൽകിയതെന്ന ആരോപണങ്ങൾ പടരുന്നുണ്ട്. തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കോട്ടയത്തെ ജോബി ജോർജ് എന്ന പ്രവാസി വ്യവസായിയും പണം നൽകിയതായി പറയപ്പെടുന്നു. ഈ സൂചനകൾ എല്ലാം വച്ച് നികേഷിനെ കൂട്ട വിചാരണ ചെയ്യുകയാണ് സോഷ്യൽ മീഡിയ.

'അറസ്റ്റ് വാർത്ത അങ്ങനെ സംഭവിക്കുന്നതിന് മുമ്പ് തന്നെ നവമാദ്ധ്യങ്ങളിൽ വന്നിരുന്നു. അതുകൊണ്ട് ഗുണമുണ്ടായി. എന്റെ അക്കൗണ്ടിലേക്ക് സുഹൃത്തുക്കൾ ആരും പറയാതെ പണം അയച്ച് തുടങ്ങിയിരുന്നു. എന്നെ അറിയുന്നവർ സ്വർണം പണയം വച്ചും കടം വാങ്ങിയും സഹായിച്ചു. കോടതി കേസ് പരിഗണിക്കുമ്പോഴേക്കും ഒരു കോടി ഇരുപത് ലക്ഷം രൂപ അക്കൗണ്ടിലെത്തി.' കൂടെപ്പഠിക്കുന്ന പെൺകുട്ടികളുടെ കമ്മൽ ഊരി പണയം വച്ച് മാഗസിൻ ഇറക്കിയ കോളേജ് യൂണിയൻ എഡിറ്റർമാരുടെ കഥയ്ക്കും ചക്കയിട്ട് തിന്ന് വാർത്ത റിപ്പോർട്ട് ചെയ്ത ഇന്ത്യാവിഷൻ ജേണലിസ്റ്റുകളുടെ കഥക്കും ഒരു അനുബന്ധമായി ചരിത്രകാരന്മാർ ഇത് എഴുതിച്ചേർക്കുമായിരിക്കും. എന്തായാലും മുകളിലത്തെ വരികൾ വായിച്ച് കോട്ടയത്തെ വിവാദ നായകനായ പാസ്റ്റർ തങ്കു ബ്രദർ ഊറിയൂറി ചിരിച്ചിട്ടുണ്ടാകും... സ്‌തോത്രം കർത്താവേ... സ്‌തോത്രം... എന്നിങ്ങനെയുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാകുന്നത്. ബാർ മുതലാളി ബിജു രമേശും ഊറിയൂറി ചിരിക്കുന്നുണ്ടെന്ന് തിരുവനന്തപുരത്തു നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു... എങ്ങനെയാണ് കുറഞ്ഞസമയം കൊണ്ട് ഒരു കൂട്ടച്ചിരി ഉണ്ടാകുന്നതെന്ന് മനസിലായി വരികയാണെന്ന് ഫെയ്‌സ് ബുക്കിൽ കുറിക്കുന്നവരുമുണ്ട്.

നികേഷ് കുമാറിന്റെ അറസ്റ്റിനെതിരെ രംഗത്ത് വന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വിമർശിക്കുന്നവരുമുണ്ട്.
നികേഷ് കുമാറെന്ന മാദ്ധ്യമപ്രവർത്തകനെയല്ല, നികേഷ് കുമാറെന്ന ചാനൽ മുതലാളിയെയാണ് നികുതിവെട്ടിപ്പ് ആരോപിച്ച് അറസ്റ്റ് ചെയ്തത്. അതുകൊണ്ട് അത് ഫാസിസമോ, മാദ്ധ്യമസംസ്‌കാരത്തിനു നേരേയുള്ള കടന്നുകയറ്റമോ അല്ലെന്ന് പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ പ്രതികരിക്കുന്നു. സേവന നികുതി പരസ്യദാതാക്കളിൽ നിന്ന് പിരിച്ചെടുത്തത് കൃത്യമായി സർക്കാർ ഖജനാവിലേക്ക് തിരിച്ചടയ്ക്കാത്തത് ആണല്ലോ അറസ്റ്റിലേക്ക് നയിച്ച വിഷയം. പിരിച്ചെടുത്ത് നികുതി കൃത്യമായി അടയ്‌ക്കേണ്ടത് മറ്റേത് സംരംഭത്തേക്കാളും കണിശതയോടെ ചെയ്യേണ്ടത് മാദ്ധ്യമങ്ങൾ തന്നെ. റിപ്പോർട്ടറിൽ നിന്ന് റിപ്പോർട്ട് ആകുന്നത് എന്ന തലക്കെട്ടിൽ വി കെ ആദർശ് പറയുന്നു.

വെടികെട്ടുകാരന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കല്ലേ ..കൊള്ളാം ... പട്ടിയെ മനസിലായി .. ഇനി വെടികെട്ടുകാരൻ ആരാണന്നു മാത്രം പറഞ്ഞാൽ മതി ..എന്റെ നികേഷേ ഇതിലും ബല്യ പെരുന്നാളു വന്നിറ്റ് വാപ്പ പള്ളീൽ പോയിട്ടില്ല. കേന്ദ്രത്തിന്റെ പ്രതികാരമല്ലെ പറഞ്ഞു വരുന്നത്. മോദി ഇങ്ങനെ മീഡിയകളോട് പ്രതികാരം തീർക്കുകയാണെങ്കിൽ നാഷനൽ മീഡിയ ഒക്കെ എന്നേ പൂട്ടണ്ടതാ. പിന്നെയാണൊ ഈ ചീളു റിപ്പോർട്ടർ ചാനൽ..ഒന്നു പോടപ്പാ . എല്ലാ മാസവും ഇതേ പോലെ അറസ്റ്റ് നടന്നാൽ 6 മാസം കൊണ്ട് ചാനൽ ലാഭത്തിൽ ആകും . ഒപ്പം കേരളത്തിലെ ഉപയോഗിക്കാതെ ഇരിക്കുന്ന സ്വർണം വിപണിയിൽ എത്തുകയും ചെയ്യുമെന്നും വിമർശന രൂപേണ ചൂണ്ടിക്കാണിക്കുന്നു.

താങ്കളെ അറസ്റ്റ് ചെയ്ത് ജയിൽ അടയ്ക്കാൻ വേണ്ടിയുള്ള ശ്രമമായിരുന്നു എന്ന് താങ്കൾ പറയുമ്പോൾ അത് ആരുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്ന് കൂടി പറയണം. എങ്കിലേ ഞങ്ങൾക്ക് ബോധ്യമാകൂ എന്നും അഭിപ്രായമുയരുന്നു. ചാനലിലൂടെ സമൂഹത്തെ നന്നാക്കാൻ ശ്രമിച്ച താങ്കൾ നികുതിപ്പണം അടക്കാതിരുന്നത് വലിയ തെറ്റ് തന്നെയാണ്. കമ്മീഷണർ എന്തിന് താങ്കളോട് സംസാരിക്കണം? കുടിശ്ശിക വരുത്തിയ ഒരു വ്യക്തിയാണ് താങ്കൾ. പണം അടച്ചിട്ട് അതിന്റെ രസീത് ഉദ്യോഗസ്ഥരെ കാണിക്കുകയായിരുന്നു താങ്കൾ ചെയ്യേണ്ടിയിരുന്നത്. പണം ആരെങ്കിലും തന്നില്ലെങ്കിൽ അത് താങ്കളുടെ കച്ചവടത്തിന്റെ നഷ്ടത്തിലാണ് കൂട്ടേണ്ടത്. പരസ്യം നൽകിയവന് ബിൽ നൽകി അതിൽ സേവന നികുതി പിരിച്ചു എന്ന് കാണിച്ചിട്ടുണ്ടെങ്കിൽ അത് അടയ്ക്കാൻ താങ്കൾ ബാധ്യസ്ഥനാണ്. അതിൽ പണം കിട്ടിയോ ഇല്ലേ എന്നുള്ളത് വിഷയമല്ല. ആ പണം പിരിച്ചെടുക്കാൻ താങ്കൾക്ക് മറ്റ് മാർഗ്ഗങ്ങൾ നോക്കാമായിരുന്നു. എന്തായാലും അത്താഴ പട്ടിണിക്കാരല്ലല്ലോ ടി വി യിൽ പരസ്യം തരുന്നത്. നികുതിപ്പണം അടയ്ക്കാതെ സമൂഹത്തോടും സർക്കാരിനോടും ഉള്ള താങ്കളുടെ പ്രതിബദ്ധത എന്താണെന്ന് ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നു.

പക്ഷം പിടിച്ചു വാർത്ത! ഉണ്ടാക്കുക എന്നതാണ് ഈ ചാനലിണ്ടേ ലക്ഷ്യം തന്നെ ..ഈ ചാനലിണ്ടേ മൂലധന സ്രോതസ്സുകളെ പറ്റി പല സംശയങ്ങളും മാദ്ധ്യമങ്ങളിൽ വന്നതാണ് ..കല്യാൺ സില്ക്‌സ് നു മുന്നിലെ സമരത്തെ കാണാതെ പോകുന്നത് നട്ടെല്ല് വാഴപ്പിണ്ടി കൊണ്ട് ഉണ്ടാക്കിയതുകൊണ്ടാണോ ? ഒരു സുടാപ്പി കുഴലൂത്ത്കാരനായി അധപധിച്ച ഒരാളുടെ വിലാപമായെ ഇതിനെ കാണേണ്ടത് ഉള്ളു ..വിദ്യാരംഭ മെന്ന മഹനീയ കര്മത്തെ പോലും തങ്ങളുടെ വൃത്തികെട്ട ആ സുടപ്പി കുഴലൂത്ത് കരണ്ടേ കണ്ണ് കൊണ്ട് കണ്ട വ്യക്തിയാണ് തങ്ങള് ...കാശു കട്ടാൽ മാത്രം പോര ..അതിനെ ന്യായീകരിക്കുക ...ഈ കാശു എട്ടു തന്ന സുഹൃത്തുക്കള ആരെന്നു എല്ലാവര്ക്കും പകല പോലെ വ്യക്ത മാണ് നികേഷ് ജി എന്ന അഭിപ്രായവും ഉയരുന്നു.

വിമർശനങ്ങൾക്കിടയിൽ നികേഷിനെ പിന്തുണച്ചും പോസ്റ്റുകൾ എത്തുന്നു. എന്തുകൊണ്ട് നികേഷ് നികുതി അടച്ചില്ല എന്ന് വാർത്തയിൽ കൃത്യമായി പറയുന്നുണ്ട്.. കിട്ടാത്ത കാശിനു നികുതി അടക്കാൻ നികേഷ് ഇവിടത്തെ രാഷ്ട്രീയപാര്ട്ടിക്കാരെ പോലെ വേറെ വഴിയിൽ പണം ഉണ്ടാക്കുന്നില്ലല്ലോ..എന്നാലും ഇദ്ദേഹത്തെ ചീത്ത പറയാനും കുറ്റം പറയാനും കുറെ കമന്റ്‌സ്..

ബാർ കോഴ വിവാദത്തിൽ ഇടതു മുന്നണിക്ക് അനുകൂലമായി സർവ്വ നിഷ്പക്ഷതയും വിട്ട് റിപ്പോർട്ടർ നടത്തിയ റിപ്പോർട്ടുകളും ഇപ്പോൾ ചർച്ചയാകുന്നു. വനിതാ എംഎൽഎമാരെ മർദ്ധിച്ചു എന്ന ആരോപണം ആദ്യം ഉയർത്തുന്നത് നികേഷ് ആയിരുന്നു. ഫുട്‌ബോൾ കമന്ററി പോലെയുള്ള ആ റിപ്പോർട്ടുകൾ പരക്കെ വിമർശനം വരുത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ റിപ്പോർട്ടറെ സഹായിക്കാൻ ബാറുടമകൾ വാക്കു കൊടുത്തിരുന്നതായും അതിന്റെ ഭാഗമായിരുന്നു നികേഷ് തന്നെ തലസ്ഥാനത്തെത്തി നിയമസഭാ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതെന്നുമാണ് ആരോപണം. മാസങ്ങളോളം ശമ്പളം മുടങ്ങി കിടന്നിരുന്ന റിപ്പോർട്ടറിൽ ഈ നാളുകളിൽ കൃത്യമായി ശമ്പളം കൊടുത്തതാണ് അന്ന് ആരോപണം ഉയരാൻ കാരണം. സർക്കാരിനെ എങ്ങനേയും അട്ടിമറിച്ചു കുരുത്ത് തെളിയിക്കാൻ ബാറുടമകൾ നടത്തിയ നീക്കത്തിൽ നികേഷ് പക്ഷം ചേർന്നു എന്നാണ് ആരോപണം.