തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദ പ്രതിവാദങ്ങൾ വിതി വന്നത് മുതൽ സജീവമാണ്. ലക്ഷകണക്കിന് ഭക്തർ തെരുവിൽ സേവ് ശബരിമല ക്യാമ്പയിനുമായി മുന്നോട്ട് പോകുമ്പോൾ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ അനുകൂലിച്ചും സാമൂഹ്യമാധ്യമങ്ങളിൽ നിരവധിപേർ രംഗത്തുണ്ട്. കോൺഗ്രസ് ബിജെപി നേതാക്കൾ സംസ്ഥാന തലത്തിൽ ഇതിനെ എതിർക്കുമ്പോൾ ഇരു കക്ഷികളുടേയും ദേശീയ നേതൃത്വം സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയാണ്. കേരളത്തിൽ സർക്കാരിനെതിരെയുള്ള ആയുധമായി പ്രിഷേധങ്ങൾ വ്യാഖ്യാനിക്കപ്പെടുമ്പോൾ നേതാക്കൾക്കെതിരെ ട്രോളുകളും സാമൂഹ്യ മാധ്യമങ്ങളിൽ പെരുകുന്നുണ്ട്.

തെരുവിൽ സമരം ചെയ്യുന്ന ഭക്തരിൽ ഒരു വിഭാഗത്തിന്റെ അന്ധവിശ്വാസത്തേയും സോഷ്യൽ മീഡിയയിൽ കണക്കിന് പരിഹസിക്കുന്നുണ്ട് മറുവിഭാഗം.ആചാരങ്ങൾ മുറുക്കി പിടിക്കണമെന്നും 41 ദിവസത്തെ വ്രതമെടുക്കാൻ സ്ത്രീകൾക്ക് കഴിയുകയില്ലെന്ന് പറയുമ്പോൾ നമ്മുടെ നേതാക്കളിൽ എത്രപേർ കൃത്യമായി വൃതം നോക്കുന്നുവെന്ന ചോദ്യവും സജീവമാണ്. 41 ദിവസം വൃതമെടുത്തിട്ടും മുഖത്തെ താടി പോലും വളരാതെ മല കയറുന്ന ചെന്നിത്തലയെയും ബിജെപി മുരളീധരനെയും കണക്കിന് പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ.

ദൈവത്തോട് സങ്കടങ്ങൾ പറഞ്ഞ് രക്ഷിക്കണേ എന്ന് പ്രാർത്ഥിച്ചിരുന്നവർ ഇപ്പോൾ ദൈവത്തിനെ രക്ഷിക്കാൻ രംഗത്തിറങ്ങിയതിനേയും ട്രോളുന്നുണ്ട് സോഷ്യൽ മീഡിയ.അയ്യപ്പൻ പോലും സഹിക്കില്ല ഇവരുടെ ഈ സമരം എന്ന വാദവും ശക്തമാണ്. സ്ത്രീകൾ ആചാരങ്ങൾ അനുഷ്ടിക്കമം എന്ന പറയുമ്പോൾ അത് സ്ത്രീ വിരുദ്ധതയുടെ ഒരു ഭാഗമായി കാണുന്നവരും കുറവല്ല

രസകരമായ ചില ട്രോളുകൾ കാണാം