തിരുവനന്തപുരം: പൊങ്കാലയിട്ട് മലയാളികളെ തോൽപ്പിക്കാൻ എന്തായാലും ആർക്കും സാധിക്കുമെന്ന തോന്നുന്നില്ല. മലയാൡകളുടെ സൈബർ ആക്രമണത്തിൽ പാക്കിസ്ഥാൻ സൈനിക മേധാവി പോലും തോറ്റുപോയതാണ്. ഇപ്പോൾ ഇന്ത്യൻ സൈനികരെ പരിഹസിച്ചു പഠാണി സൈനികരെ ഉയർത്തിക്കൊണ്ടും അഭിപ്രായം രേഖപ്പെടുത്തിയ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിയാണ് മലയാൡകൾക്ക് ലഭിച്ചിരിക്കുന്ന പുതിയ ഇര.

പാക്കിസ്ഥാൻ സൈന്യത്തെ പറ്റി ഇന്ത്യൻ സേനക്കു ശരിക്കറിയില്ലെന്നും പഠാണികളാണ് അതിർത്തിയിൽ കാവൽ നിൽക്കുന്നതെന്നും അഫ്രീദി ഒരു ചർച്ചക്കിടെ പറഞ്ഞിരുന്നു. പാക്കിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. ഇന്ത്യ-പാക്ക് ആക്രമണമുണ്ടായാൽ ഇരുവർക്കും ദോഷം ചെയ്യുമെന്നും അഫ്രീദി പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ അഫ്രിദിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ പൊങ്കാല തുടങ്ങിയത്. എന്തായാലും മലയാളികൾക്ക് കൂടി ഇഷ്ടപ്പെട്ട താരമായതും കൊണ്ട് തെറിവിളിക്ക് പകരം പരിഹാസമാണ് അഫ്രിദിക്ക് കൂുടുതലും. ഇംഗ്ലീഷിലും ഹിന്ദിയിലും തെറിവിളികളും പെരുകുന്നുണ്ട്.

മലയാളികൾ ആഫ്രിദിയുടെ കമന്റ് ബോക്‌സ് നിറച്ചുള്ള കമന്റുകളിൽ ചിലവ ഇങ്ങനെയാണ്:

  • വേണ്ട വേണ്ട മോനു. പട്ടാണി എന്നൊക്കെ പറഞ്ഞു പേടിക്കാതെ. ആദ്യയും പോയി ഡക്ക് ആകാതെ കളിക്കാൻ പഠിക്ക്
  • ആയിരം പട്ടാണിക്കു ഒരു സർദാർ....11 പാക്കിസ്ഥാനിക്ക് ഒരു സച്ചിൻ ഇതൊക്കെയാ ചെക്കാ നമ്മുടെ കണക്കു. അത് ക്രിക്കറ്റായാലും യുദ്ധം ആയാലും. പോ പോയി തരത്തിൽ കളിക്ക്
  • യഥാർത്ഥത്തിൽ ഇന്ത്യയുടെ ഭൂപടം ഒന്ന് പഠിച്ചു നോക്കിയപ്പോളേ മനസ്സിലായത് ...ഈ വീരവാദം മുഴക്കുന്ന പാക്കിസ്ഥാന്റെ ഭൂപടം ശ്രദ്ധിച്ചത് ....കഷ്ടം ഇന്ത്യയുടെ കയ്യിൽ അമർന്നു കിടക്കുന്ന ഒരു ഗ്രമാം എന്ന് വിശേഷിപ്പിക്കാം ഈ പാക്കിസ്ഥാനെ അതും ഇന്ത്യയുടെ കക്ഷത്തിൽ !ആ കയ്യ് ഒന്ന് അമർത്തിയാൽ നിന്റെ അധോഗതി എന്ന് പറയാതെ വയ്യ .ചൊറിഞ്ഞാൽ ഞെക്കി കൊല്ലും ഞങ്ങൾ ഇന്ത്യക്കാർ സൂക്ഷിച്ചോ അഫ്രിദി ..പണി മേടിക്കരുത് !! ഞങ്ങളുടെ ചുണകുട്ടന്മാർ തോക്കുകൊണ്ട് തോണ്ടി വിടും.

നേരത്തെ പാക്കിസ്ഥാനിലെ കുട്ടികൾ പോലും രക്തസാക്ഷിത്വം വരിക്കാൻ തയ്യാറാണെന്ന് പറഞ്ഞ് ഇന്ത്യയ്‌ക്കെിരെ ആദ്യം വെടിപൊട്ടിച്ചത് മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദായിരുന്നു. ഇതിന് പിന്നാലെയാണ് അഫ്രിദി കമന്റ് രേഖപ്പെടുത്തിയത്. പാക്കിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നത്. രണ്ട് അയൽക്കാർ തമ്മിലടിച്ചാൽ അത് ഇരുവർക്കും ദോഷം മാത്രമേ നൽകുകയുള്ളൂ എന്ന് പറഞ്ഞ് അഫ്രീദി ദിവസങ്ങൾക്ക് മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോഴായിരുന്നു അഫ്രീദിയുടെ ഇന്ത്യ വിരുദ്ധത പുറത്ത് ചാടിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടർന്ന് പാക്കിസ്ഥാനുമായി മത്സരങ്ങൾക്കില്ലെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. പ്രമുഖ ടൂർണമെന്റുകളിൽ ഇന്ത്യയെയും പാക്കിസ്ഥാനെയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തരുതെന്നും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു.