- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിഷേലിന്റെ ഘാതകരെ കണ്ടെത്തണമെന്നാവിശ്യപ്പെട്ട് ഹാഷ് ടാഗ് പ്രതിഷേധവുമായി സൈബർ ലോകം; മാധ്യമങ്ങളും സാംസ്കാരിക നായകരും എവിടെയെന്ന് ചോദ്യമുയർത്തി സോഷ്യൽ മീഡിയ; അവളും നമ്മുടെ പെങ്ങളെന്ന് കുഞ്ചാക്കോ ബോബൻ; പൊലീസ് സ്റ്റേഷനുകൾ പിരിച്ച് വിടണമെന്ന് ചെന്നിത്തല; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കൊച്ചി: സി.എ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ മരണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയോയെന്ന് അന്വേഷിക്കുമെന്നും. ലാഘവത്വം കാട്ടിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിനിടെ, മരണവുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിലെടുത്തിരുന്നു. മിഷേലിനെ കഴിഞ്ഞ കുറച്ചുകാലമായി പിന്തുടർന്നിരുന്ന തലശേരി സ്വദേശിയേയും ചെന്നൈയിൽ വിദ്യാർത്ഥിയായ ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്.തലശേരി സ്വദേശിയെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലെടുത്തത്. ചെന്നൈ സ്വദേശിയെ ഇവിടേക്കു വിളിച്ചുവരുത്തിയാണ് കസ്റ്റഡിയിലെടുത്തത്. പരിചയക്കാരനായ ഇയാൾ മിഷേലിനെ ശല്യം ചെയ്തിരുന്നതായി സുഹൃത്തുക്കളുടെ മൊഴിയുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. മിഷേൽ മുങ്ങി മരിച്ചതാണെന്നാണു പോസ്റ്റ്‌മോർട്ടം റിപ
കൊച്ചി: സി.എ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ മരണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയോയെന്ന് അന്വേഷിക്കുമെന്നും. ലാഘവത്വം കാട്ടിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിനിടെ, മരണവുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിലെടുത്തിരുന്നു. മിഷേലിനെ കഴിഞ്ഞ കുറച്ചുകാലമായി പിന്തുടർന്നിരുന്ന തലശേരി സ്വദേശിയേയും ചെന്നൈയിൽ വിദ്യാർത്ഥിയായ ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്.തലശേരി സ്വദേശിയെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലെടുത്തത്. ചെന്നൈ സ്വദേശിയെ ഇവിടേക്കു വിളിച്ചുവരുത്തിയാണ് കസ്റ്റഡിയിലെടുത്തത്. പരിചയക്കാരനായ ഇയാൾ മിഷേലിനെ ശല്യം ചെയ്തിരുന്നതായി സുഹൃത്തുക്കളുടെ മൊഴിയുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്.
മിഷേൽ മുങ്ങി മരിച്ചതാണെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. ഇതിനിടെ മിഷേൽ ഷാജിയുടെ മരണത്തിന്റെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടും പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്നും ആവശ്യമുയർത്തി വിവിധ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.
കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകൾ ഇന്നു രാവിലെ 10ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രത്യേക അന്വേഷണസംഘം വേണമെന്നു എറണാകുളം എംഎൽഎ ഹൈബി ഈഡൻ ആവശ്യപ്പെട്ടിരുന്നു.
മിഷേലിന് നീതി ആവശ്യപ്പെട്ട് ടൊവിനോ, നിവിൻ പോളി, അജുവർഗീസ്, കുഞ്ചാക്കാ ബോബൻ തുടങ്ങിയ ചലച്ചിത്ര താരങ്ങളും രംഗത്തെത്തിയിരുന്നു.അവളും നമ്മുടെ പെങ്ങന്മാരിൽ ഒരാളാണ്. ഈ കഴിഞ്ഞ ഞായറാഴ്ച കലൂർ പള്ളിയിൽ പോയ പെൺകുട്ടിയെ പിന്നീട് കണ്ടതുകൊച്ചിക്കായലിൽ ജീവനറ്റ നിലയിൽ. അവൾക്കും വേണം നീതി. പോരാടാനുറച്ച് ഓരോ ആങ്ങളമാരും പെങ്ങന്മാരും മുന്നിട്ടിറങ്ങാൻ ആ ആത്മാവും ആഗ്രഹിക്കുന്നുണ്ട്. നീതി എല്ലാവർക്കും വേണം. ആ കുടുംബത്തിനൊപ്പം നീതിക്കായുള്ള പോരാട്ടത്തിൽ നമുക്കും അണിചേരാമെന്ന് ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിലെഴുതിയ കുറിപ്പിൽ കുഞ്ചാക്കോ പറയുന്നു.
മിഷേൽ ഷാജി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രഥാമികാന്വേഷണത്തിൽ പോലും പൊലീസ് പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പെൺകുട്ടിയെ കാൺമാനില്ലെന്ന പരാതി പോലും സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്നും അതിന് കെൽപ്പില്ലെങ്കിൽ എന്തിനാണ് പൊലീസ് സ്റ്റേഷൻ നടത്തിക്കൊണ്ട് പോകുന്നതെന്നും ചെന്നിത്തല ചോദിച്ചു.
പതിനെട്ടുകാരിയുടെ ജീവന് പുല്ല് വിലപോലും കൽപ്പിക്കാതെ ആത്മഹത്യയാണെന്ന സ്ഥിരം പല്ലവിയാണ് ഇവിടെയും പൊലീസ് സ്വീകരിച്ചതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. മരണം ദുരൂഹമാണെന്ന് ബന്ധുക്കളും നാട്ടുകാരും ആവർത്തിച്ച് പറഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും പോസ്റ്റ് മോർട്ടം റിപ്പോർട് കൈപ്പറ്റാൻ പോലും പൊലീസ് തയാറായിട്ടില്ല. സംഭവം നടന്ന് ഒരാഴ്ചയായിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ചെന്നിത്തല പറഞ്ഞുസ്ത്രീകൾക്ക് നേരെ വർധിച്ചു വരുന്ന അതിക്രമങ്ങൾക്ക് അറുതി വരുത്താൻ ജീവനില്ലാത്ത പ്രസ്താവനകൾക്ക് കഴിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.