തിരുവനന്തപുരം: കെ കരുണാകരന്റെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിച്ച ചാരക്കഥകൾ പോലെയാണോ മാവോയിസ്റ്റ് രൂപേഷിനെയും ഷൈനയെയും കുറിച്ച് പൊലീസ് പറയുന്ന കഥകൾ. അടുത്തകാലത്തായി കേന്ദ്രഫണ്ട് തട്ടുന്നതിനായാണ് മാവോയിസ്റ്റു കഥകൾ കേരളത്തിൽ പ്രചരിപ്പിച്ചതെന്ന കാര്യം വ്യക്തമായിരുന്നു. ഇങ്ങനെ മാദ്ധ്യമങ്ങളിലൂടെ ഊതിപെരുപ്പിച്ച കഥകൾക്കിടെയാണ് ഷൈനയും രൂപേഷും കേരള സമൂഹത്തിന് മുമ്പിൽ പേടിപ്പെടുത്തുന്ന സ്വപ്‌നമായി മാറിയത്. ഇന്നലെ രൂപേഷും ഷൈനയും അറസ്റ്റിലായത് മുതൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്ന ചില പ്തികരണങ്ങൾ ശ്രദ്ധേയമാണ്. രൂപേഷിനും ഷൈനയ്ക്കുമെതിരെ കേരളത്തിൽ 20തോളം കേസുണ്ടെന്നും മറ്റുമാണ് പൊലീസും വിശദീകരിക്കുന്നത്. എന്നാൽ, ഇവരെക്കുറിച്ചുള്ള കഥകൾ ഇനി ചാരക്കഥയെയും വെല്ലുന്നത് പോലെ പുറത്തുവരുമെന്നാണ് സാമൂഹ്യപ്രവർത്തകൻ ടിടി ശ്രീകുമാർ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്. ഫേസ്‌ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.

രൂപേഷ് ഷൈന അറസ്റ്റിനെ കുറിച്ച് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്:

ചാരക്കഥ പോലെ ഇനി രൂപേഷ്-ഷൈനി കഥകളിലേക്ക് മാദ്ധ്യമങ്ങളെ പൊലീസ് മാടി വിളിക്കുകയായി. പൊലീസിന്റെ കഥകൾ കിട്ടും മുൻപ് 45 ലക്കങ്ങൾക്കുള്ള വക എഴുതി വച്ചിട്ടുള്ളവർ ഉണ്ടോ എന്ന് സംശയിക്കാവുനതാണ്. ഇരുവരുടെയും പൊലീസിനോടുള്ള 'വെളിപ്പെടുത്തലുകൾ' എന്നപേരിൽ ഇറക്കാനുള്ളത് മുൻകഥകളിൽ നിന്ന് കോപ്പി അടിക്കാവുന്നതാണ്. ആരും പിടിക്കുകയുമില്ല. ആഭ്യന്തര മന്ത്രി പറയുന്നത് കേരളത്തിൽ രൂപേഷിന്റെ പേരിൽ 20 കേസ്സുകൾ ഉണ്ടെന്നാണ്. എന്നാൽ അവരെ എത്രയും പെട്ടെന്ന് കേരളത്തിലേക്ക് കൊണ്ട് വരികയും കോടതിയിൽ ഹാജരാക്കുകയും ചെയ്യണം.

ജനങ്ങളോട് നിങ്ങൾ ചെയ്തിട്ടുള്ള കുറ്റ കൃത്യങ്ങൾ അവർ ചെയ്തിട്ടുള്ള ഞാൻ യോജിക്കുന്നില്ലെങ്കിൽ പോലും രാഷ്ട്രീയ നിയമ നിഷേധത്തെക്കാൾ നിന്ദാർഹങ്ങളാണ് എന്ന് ഓർമ്മിക്കുന്നത് നന്ന്. വീണ്ടും ചോദിക്കുന്നു എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്ത രണ്ടു നേതാക്കളെയും പ്രവർത്തകരെയും നിങ്ങൾ കോടതിയിൽ ഹാജരാക്കാത്തത്?

സമാന അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ മറ്റു ചിലരും ഫേസ്‌ബുക്കിലുണ്ട്. ദി നിൽ എന്നയാൾ ഫേസ്‌ബുക്കിൽ ഇതേക്കുറിച്ച് എഴുതിയത് ഇങ്ങനെ:

കബനീ ദളത്തിലെ മാവോയിസ്റ്റ് നേതാക്കളെ അറസ്റ്റ് ചെയ്തതായി വാർത്തകൾ കാണുന്നു. ജനകീയ സമരങ്ങളെ പ്രതിരോധിക്കാനായി ഇറക്കുന്ന ഗുലാൻ പെരിശുകളെ ഇത്രപെട്ടെന്ന് കീഴടക്കിയാൽ ഭരണകൂടം ഇനിയേത് കാർഡിറക്കി കളി ജയിക്കും. മാവോയിസ്റ്റ് വേട്ടക്കായി കേന്ദ്രം കൊടുക്കുന്ന ഫണ്ട് കിട്ടാതെ കേരളത്തിലെ മാമന്മാർ എങ്ങിനെ പുട്ടടിക്കും.
കബനീ ദളത്തിന്റെ നേതൃത്വം കീഴടങ്ങിയതാകാൻ സാധ്യതയുണ്ടോ?
പോരാട്ടത്തിൽ തോറ്റവരെ വീണ്ടും കുത്തിനോവിക്കാനല്ല, അതെന്റെ രാഷ്ട്രീയവുമല്ല... മാവോയിസ്റ്റ് പാർട്ടിക്കാർ കവിതയാണു, മാനവികതയാണു, മാങ്ങാ തൊലിയാണ് എന്നൊക്കെ വിശ്വസിക്കാനുള്ള കാല്പനികതയുമില്ല. കേരള പൊലീസിന്റെ സ്‌റ്റോറികൾ വിശ്വസിക്കാത്തവന്റെ (തമിഴ് നാട് സിഐഡി വിജയന്റെ ! ) സംശയങ്ങൾ. അങ്ങിനെ കണ്ടാൽ മതി..

പൊലീസ് റിപ്പോർട്ടിനെ അതേപടി പകർത്തിയ മാദ്ധ്യമങ്ങളെ വിമർശിച്ചകൊണ്ടും ചിലർ രംഗത്തെത്തി. ഇതേക്കുറിച്ച് മുരളി വെട്ടത്ത് എഴുതിയത് ഇങ്ങനെയാണ്:

ഇന്ന് രാവിലെ മാതൃഭൂമി പത്രത്തിലെ മാവോ നേതാവ് രൂപേഷിനെയും ഭാര്യയെയും പിടികൂടി എന്നുള്ള വാർത്ത വായിച്ചു തരിച്ചു പോയ്.... സായുധ വിപ്ലവത്തിലൂടെ ഇന്ത്യയെ അട്ടി മറിച്ചു ഭരണം പിടിച്ചടക്കുക (ഇങ്ങോരുടെ ഒരു ഇന്റർവ്യൂ പണ്ട് മാതൃഭൂമിയിൽ വായിച്ചതും കേട്ടതും ഓർക്കുന്നു ) ഇപ്പോഴത്തെ അവസ്ഥയിൽ ഇന്ത്യയോ കേരളമോ പോകട്ടെ വാടാനപ്പിള്ളി പഞ്ചായത്തിലെ ഒരു വാർഡ് പോലും പ്ലാവില തൊപ്പിയും കൊട്ടതോക്കും ഉപയോഗിച്ച് ഇവർ പിടിച്ചെടുക്കുമെന്ന് തോന്നുന്നില്ല. അഭ്യമന്ത്രി പറഞ്ഞത് ഇത് ഭയങ്കരമായ ഒരു ബ്രേക്ക് ത്രൂ ആണെന്നും! ഇരുപതോളം കേസുകളാണ് കേരളത്തിൽ ഇവരുടെ പേരിൽ ഉള്ളതെന്നും മാതൃഭൂമി പറയുന്നു................വാർത്തകൾ ഒന്ന് വിശദമായി വായിച്ചപ്പോഴാണ് കേസുകൾ എന്തെന്ന് പിടി കിട്ടിയത്....................... നിലമ്പൂരിൽ ഒരു കോറി സമരം.............പാലക്കാട് കെ എഫ് സി യുടെ ഭക്ഷണ ശാല തകർക്കൽ... ചാലകുടി നില ജെലാറ്റിൻ.......തുടങ്ങി കീഴോട്ടു..............പലതിലും ഗൂഢാലോചന എന്നും! ഇതെല്ലം സത്യമെങ്കിൽ...എന്തട്ടിമറി..എന്ത് വിപ്ലവം..? ഇതൊക്കെ അല്ലെ ഇതു ഡിഫി ലോക്കൽ നേതാവിന്റെ പേരിലും ഉള്ളത്.. ചിലപ്പോൾ ഒന്ന് കൂടി ഉണ്ടാകും മന്ത്രിയെ കരിങ്കൊടി വീശി എന്നതിന്.............പാവം മാവോകൾ കാട്ടിൽ ഒളിച്ചിരിക്കുന്നതിനാൽ അത്‌നുള്ള സൗകര്യം പോലും ഇല്ലാത്തവർ.........എന്തായാലും നിയമം അതിന്റെ വഴിക്ക് പോകട്ടെ...പൊലീസും സർക്കാരും കഴിയുന്നതും പെട്ടെന്ന് അവരെ കോടതിയിൽ ഹാജരാക്കുമെന്നും മീൻ വയൽ അവർക്ക് രുചിയുള്ള ഭക്ഷണം പിശുക്കില്ലാതെ നൽകുമെന്നും കരുതുന്നു.... അറുപതുകളിലും എഴുപതുകളിലും സായുധ വിപ്ലവം നടത്തിയവരേ ഇന്ന് നാം കാണുമ്പോഴാണ് ഇതിന്റെ എല്ലാം ഹാസ്യം നമുക്ക് മനസിലാകുന്നത്.. സർക്കാർ പൊലീസ് പത്രം വിപ്ലവക്കാരികൾ.....അമ്പമ്പോ...