- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെറിബ്രൽ പാൾസിയും ഓട്ടിസവും ബാധിച്ച കുരുന്നുകൾ സമൂഹത്തിനു ഭാരമല്ല; അവഗണിക്കപ്പെടുന്ന ഈ കുട്ടികൾ മുഖ്യധാരയിൽ എത്തേണ്ടവർ; സോഷ്യൽ മീഡിയയിലൂടെ അവബോധം പകരാൻ ചുവടുവയ്പുമായി മൂന്നു യുവാക്കൾ
കോഴിക്കോട്: ഇന്നു സോഷ്യൽ മീഡിയയുടെ സ്വാധീനം ഏറെ വലുതാണ്. ദുരുപയോഗത്തിന്റെ സാധ്യതകളുള്ളതിനാൽ ചതിക്കുഴി എന്നും സൈബർ ലോകത്തിനു വിളിപ്പേരുണ്ട്. സോഷ്യൽ മീഡിയയിലെ ചതികൾക്ക് ഇരയായി ജീവിതം നശിച്ചവർ അനവധിയാണ്. എന്നാൽ, സോഷ്യൽ മീഡിയ എന്ന പ്ലാറ്റ്ഫോം സാമൂഹ്യ സേവനത്തിന് എങ്ങനെ ഉപയോഗപ്രദമാക്കാമെന്നതിന്റെ ഉദാഹരണമായി മാറുകയാണ് കോഴിക്കോട് ജില്ലയിലെ മൂന്ന് സ്പെഷ്യൽ ബിഎഡ് വിദ്യാർത്ഥികൾ. ഭിന്നശേഷിതരായ കുട്ടികൾക്ക് സഹായകമാകുന്ന ഫലപ്രദമായ നിർദ്ദേശങ്ങളും ചർച്ചകളും സംഘടിപ്പിക്കുന്നതിനായി ഫേസ്‌ബുക്ക് പേജ് എന്ന ആശയവുമായാണ് ഇവർ രംഗത്തെത്തിയിരിക്കുന്നത്. സാമൂഹ്യ സേവനത്തിനായി വ്യത്യസ്തമായ ഈ വഴി സ്വീകരിച്ചിരിക്കുന്നത് ആഷിക്ക് സി എസ്, അൻവർ ഖാലിദ്, അജേഷ് കുമാർ എന്നിവരാണ്. ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ വൈകല്യങ്ങളെ കുറിച്ചും ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്ന വിദ്യാർത്ഥികൾക്ക് നൽകേണ്ട പരിചരണങ്ങളെ കുറിച്ചും സമൂഹത്തിൽ അവബോധമുണ്ടാക്കുന്നതിന് എ3 സെപ്ഷ്യൽ എജ്യൂക്കേറ്റേഴ്സ് എന്ന ഫേസ്‌ബുക്ക് പേജ് തുടങ്ങിയിരിക
കോഴിക്കോട്: ഇന്നു സോഷ്യൽ മീഡിയയുടെ സ്വാധീനം ഏറെ വലുതാണ്. ദുരുപയോഗത്തിന്റെ സാധ്യതകളുള്ളതിനാൽ ചതിക്കുഴി എന്നും സൈബർ ലോകത്തിനു വിളിപ്പേരുണ്ട്. സോഷ്യൽ മീഡിയയിലെ ചതികൾക്ക് ഇരയായി ജീവിതം നശിച്ചവർ അനവധിയാണ്.
എന്നാൽ, സോഷ്യൽ മീഡിയ എന്ന പ്ലാറ്റ്ഫോം സാമൂഹ്യ സേവനത്തിന് എങ്ങനെ ഉപയോഗപ്രദമാക്കാമെന്നതിന്റെ ഉദാഹരണമായി മാറുകയാണ് കോഴിക്കോട് ജില്ലയിലെ മൂന്ന് സ്പെഷ്യൽ ബിഎഡ് വിദ്യാർത്ഥികൾ. ഭിന്നശേഷിതരായ കുട്ടികൾക്ക് സഹായകമാകുന്ന ഫലപ്രദമായ നിർദ്ദേശങ്ങളും ചർച്ചകളും സംഘടിപ്പിക്കുന്നതിനായി ഫേസ്‌ബുക്ക് പേജ് എന്ന ആശയവുമായാണ് ഇവർ രംഗത്തെത്തിയിരിക്കുന്നത്.
സാമൂഹ്യ സേവനത്തിനായി വ്യത്യസ്തമായ ഈ വഴി സ്വീകരിച്ചിരിക്കുന്നത് ആഷിക്ക് സി എസ്, അൻവർ ഖാലിദ്, അജേഷ് കുമാർ എന്നിവരാണ്. ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ വൈകല്യങ്ങളെ കുറിച്ചും ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്ന വിദ്യാർത്ഥികൾക്ക് നൽകേണ്ട പരിചരണങ്ങളെ കുറിച്ചും സമൂഹത്തിൽ അവബോധമുണ്ടാക്കുന്നതിന് എ3 സെപ്ഷ്യൽ എജ്യൂക്കേറ്റേഴ്സ് എന്ന ഫേസ്‌ബുക്ക് പേജ് തുടങ്ങിയിരിക്കുകയാണ് കോഴിക്കോട് റഹ്മാനിയ സ്‌കൂൾ ഫോർ മെന്റലി ഹാന്റികാപ്ഡ് ടീച്ചേർസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളായ ഇവർ.
പഠനവൈകല്യം ബാധിച്ച വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കുയർത്തി കൊണ്ടുവരുന്നതിനാവശ്യമായ നവീനമായ പരിശീലന രീതികളെ കുറിച്ചുള്ള ശാസ്ത്രീയമായ നിർദ്ദേശങ്ങളും സ്വീകരിക്കേണ്ട രീതികളും ഈ പേജിൽ അപ്ഡേറ്റ് ചെയ്യും. ഇതിലൂടെ ലഭ്യമാകുന്ന നിർദ്ദേശങ്ങൾ ഇത്തരം വൈകല്യങ്ങളുള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ഈ യുവാക്കൾ.
ഡൗൺ സിൺഡ്രോം, പഠന വൈകല്യം, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ അവസ്ഥയിലൂടെ കടന്നുപോകുന്ന കുട്ടികൾക്ക് ആവശ്യമായ പരിഗണന നമ്മുടെ സമൂഹത്തിൽ നിന്നും ലഭിക്കുന്നില്ല. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോവുന്നവരെ നമ്മൾ പലപ്പോഴും മാനസിക രോഗികളുടെ ഗണത്തിൽ പെടുത്തുകയും ചെയ്യും. ഇത്തരം അവസ്ഥകൾ കുട്ടികൾ ഉണ്ടാകുമ്പോൾ അതേ കുറിച്ച് കൃത്യമായ അറിവുകളില്ലാത്ത ആൾക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പലപ്പോഴും കുട്ടികളുടെ ഭാവിയെപ്പോലും ബാധിക്കുന്നതാണെന്നും വിദ്യാർത്ഥികൾ പറയുന്നു.
നിരവധി തെറ്റിദ്ധാരണകളാണ് കുട്ടികൾക്കുണ്ടാകുന്ന ഇത്തരം അവസ്ഥയെക്കുറിച്ച് നമ്മുടെ സമൂഹത്തിലുള്ളത്. അത്തരം തെറ്റായ പ്രചരണങ്ങൾ കുട്ടികളുടെ ഭാവി പോലും ആശങ്കയിലാക്കുന്നവയാണ്. കൃത്യമായ പരിശീലനത്തിലൂടെ ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരാൻ സാധിക്കുമെന്നതാണ് യാഥാർഥ്യം. ഇത്തരം വൈകല്യങ്ങളെ കുറിച്ചും ഇവയെ എങ്ങനെ നേരിടാമെന്നതിനെ കുറിച്ചും കുട്ടികൾക്കും രക്ഷിതാക്കൾക്കും അവബോധം പകർന്നു നൽകാൻ തങ്ങളുടെ ഫേസ്‌ബുക്ക് പേജ് സഹായകമാകുമെന്ന വിശ്വാസത്തിലാണ് ഈ വിദ്യാർത്ഥികൾ.