- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു രൂപയുടെ പരിപാടിക്ക് നിന്നെ ഏതെങ്കിലും ചാനലുകാർ വിളിച്ചിട്ടുണ്ടോ..? സന്തോഷ് പണ്ഡിറ്റിനെ കൂട്ടം ചേർന്ന് ആക്രമിച്ച മിമിക്രി താരങ്ങളെ പരിഹസിച്ച് ട്രോളർമാർ; പണ്ഡിറ്റിനു വേണ്ടി കൈയടിച്ച് സോഷ്യൽമീഡിയയും
ചാനൽ ഷോയിൽ സന്തോഷ് പണ്ഡിറ്റിനെ മിമിക്രിക്കാർ കൂട്ടം ചേർന്ന് കളിയാക്കുകയും കടന്നാക്രമിക്കുകയും ചെയ്തതിനെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. ഫ്‌ളവേഴ്‌സിൽ ശ്രീകണ്ഠൻ നായർ അവതാരകനായുള്ള സംവാദ പരിപാടിക്കിടെയാണ് പണ്ഡിറ്റിനെ മിമിക്രി കലാകാരൻ മാർ കൂട്ടം ചേർന്ന് ആക്ഷേപിച്ചത്. അതിനോട് ട്രോളിലൂടെ പകരം ചോദിക്കുകയാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം സന്തോഷ് പണ്ഡിറ്റിന് പിന്തുണയുമായി അജു വർഗീസ് രംഗത്തെത്തിയിരുന്നു. സന്തോഷ് പണ്ഡിറ്റിനെ കൂട്ടംകൂടി ആക്രമിച്ചത് ചീപ്പ് ആയിപ്പോയി, എന്തിനാണ് ആളുകൾ ഇങ്ങനെ പെരുമാറുന്നതെന്നും അജു വർഗീസ് പോസ്റ്റിട്ടത് നിരവധി പേരാണ് ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തത്. ഓണം റിലീസായി എത്തുന്ന നീലിമ നല്ല കുട്ടിയാണെന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് തുടങ്ങിയത്. തുടർന്ന് സന്തോഷ് പണ്ഡിറ്റിനെ ഒത്തുചേർന്ന് കളിയാക്കാൻ മറ്റു മിമിക്രി താരങ്ങൾ മത്സരിക്കുന്നതാണ് ഷോയിലുടനീളം കാണുന്നത്. താങ്കളുടെ വീട്ടിലെത്തി ഞങ്ങൾ പറയും ഇനിയൊരു സിനിമ സം
ചാനൽ ഷോയിൽ സന്തോഷ് പണ്ഡിറ്റിനെ മിമിക്രിക്കാർ കൂട്ടം ചേർന്ന് കളിയാക്കുകയും കടന്നാക്രമിക്കുകയും ചെയ്തതിനെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. ഫ്‌ളവേഴ്‌സിൽ ശ്രീകണ്ഠൻ നായർ അവതാരകനായുള്ള സംവാദ പരിപാടിക്കിടെയാണ് പണ്ഡിറ്റിനെ മിമിക്രി കലാകാരൻ മാർ കൂട്ടം ചേർന്ന് ആക്ഷേപിച്ചത്. അതിനോട് ട്രോളിലൂടെ പകരം ചോദിക്കുകയാണ് സോഷ്യൽ മീഡിയ.
കഴിഞ്ഞ ദിവസം സന്തോഷ് പണ്ഡിറ്റിന് പിന്തുണയുമായി അജു വർഗീസ് രംഗത്തെത്തിയിരുന്നു. സന്തോഷ് പണ്ഡിറ്റിനെ കൂട്ടംകൂടി ആക്രമിച്ചത് ചീപ്പ് ആയിപ്പോയി, എന്തിനാണ് ആളുകൾ ഇങ്ങനെ പെരുമാറുന്നതെന്നും അജു വർഗീസ് പോസ്റ്റിട്ടത് നിരവധി പേരാണ് ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തത്.
ഓണം റിലീസായി എത്തുന്ന നീലിമ നല്ല കുട്ടിയാണെന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് തുടങ്ങിയത്. തുടർന്ന് സന്തോഷ് പണ്ഡിറ്റിനെ ഒത്തുചേർന്ന് കളിയാക്കാൻ മറ്റു മിമിക്രി താരങ്ങൾ മത്സരിക്കുന്നതാണ് ഷോയിലുടനീളം കാണുന്നത്.
താങ്കളുടെ വീട്ടിലെത്തി ഞങ്ങൾ പറയും ഇനിയൊരു സിനിമ സംവിധാനം ചെയ്യല്ലെ എന്ന് ഒരു മിമിക്രിക്കാരൻ പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഷോ ചാനലിൽ വന്നതിനുശേഷം മിമിക്രി താരങ്ങൾക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഒരു പ്രേക്ഷകൻ ഇട്ട കുറിപ്പ് ഇങ്ങനെ എന്ത് കൗണ്ടർ ആണെങ്കിലും ഒരാളെ വിളിച്ചു വരുത്തി കൂട്ടം ചേർന്ന് ആക്രമിക്കുന്നത് ശരിയല്ല. മിമിക്രി കലാകാരന്മാരോടുണ്ടായിരുന്ന ഇഷ്ടവും ബഹുമാനവുമൊക്കെ ഇതോടെ പോയിക്കിട്ടി. ഒരാളെ നിങ്ങൾ പരിഹസിക്കുമ്പോൾ സ്വയം പരിഹാസ്യരാകുന്നത് നിങ്ങൾ തന്നെയാണെന്നും പ്രതിഷേധക്കാർ പറയുന്നു.
സന്തോഷ് പണ്ഡിറ്റിനെ ഏറ്റവും കൂടുതൽ ആക്രമിച്ച ഏലൂർ ജോർജിനേയും സോഷ്യൽമീഡിയയിൽ കാര്യമായി കൈകാര്യം ചെയ്തു. വർഷങ്ങളായി മിമിക്രി-സിനിമാ രംഗത്തുള്ള ഏലൂർ ജോർജിനെ ഒറ്റ ദിവസം കൊണ്ട് പ്രശസ്തനാക്കിയത് സന്തോഷ് പണ്ഡിറ്റാണെന്ന് ചിലർ പറഞ്ഞു. 20 വർഷമായി ഏലൂർ ചാൻസ് തെണ്ടി നടക്കുമ്പോൾ സ്വന്തം കഴിവുകൊണ്ട് അഞ്ച് സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്ത പണ്ഡിറ്റ് അല്ലേ താരമെന്നും സോഷ്യൽമീഡിയ ചോദിക്കുന്നു.
തനിക്ക് ക്ഷണം കിട്ടിയ പരിപാടികളിൽ താൻ ലക്ഷങ്ങൾ വാങ്ങി പങ്കെടുത്തിട്ടുണ്ടെന്നും ഒരു രൂപയുടെ പരിപാടിക്ക് നിന്നെ ഏതെങ്കിലും ചാനലുകാർ ഇത് വരെ വിളിച്ചിട്ടുണ്ടോ എന്നും ജോർജിനോട് പണ്ഡിറ്റ് ചോദിച്ചിരുന്നു. ഇതും സോഷ്യൽമീഡിയ നന്നായി ആഘോഷിച്ചു
കൂട്ടം ചേർന്ന് ആക്രമിക്കരുതെന്ന് പറഞ്ഞ പണ്ഡിറ്റിനോട് ജോർജ് പറഞ്ഞ ഡയലോഗും സോഷ്യൽമീഡിയയിൽ വിമർശനത്തിന് കാരണമായി. കൂട്ടം ചേർന്ന് ആക്രമിക്കുന്നവർ കാണാൻ വേണ്ടി എന്നിൽ ഔഷധഗുണമില്ല എന്ന പ്ലക്കാർഡ് പിടിക്കണമെന്നാണ് ജോർജ് പറഞ്ഞത്. ഇതും സോഷ്യൽമീഡിയയിൽ കണക്കറ്റ് പരിഹസിക്കപ്പെട്ടു.
സോഷ്യൽ മീഡിയയിൽ വൈറലായ ട്രോളുകൾ കാണാം...