- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലപ്പഴക്കത്തിൽ ഏത് ചിമ്മിനിയിലും കരിപിടിക്കും! മേയറുടെ ഭീഷണിക്ക് വഴങ്ങാത്ത മറുനാടന് പൂർണ്ണ പിന്തുണയുമായി സൈബർ ലോകം; കൈരളി ചാനലിന്റെ ചർച്ച; ഓൺലൈൻ മാദ്ധ്യമ സ്വാതന്ത്ര്യത്തിനായി ഐക്യദാർഢ്യം
തിരുവനന്തപുരം: മുഖം നോക്കാതെ വാർത്ത എഴുതുന്ന മറുനാടൻ മലയാളിയെയും അതിൽ കമന്റ് ഇടുന്ന വായനക്കാരനേയും ജയിലിൽ അടയ്ക്കുമെന്ന ഭീഷണി ഉയർത്തി കൊച്ചി മേയർ നടത്തിയ നീക്കത്തിന് കനത്ത തിരിച്ചടി. മറുനാടൻ മലയാളി വിളിച്ചു പറയുന്ന അപ്രിയ സത്യങ്ങളിൽ വിറളി പൂണ്ട് ചിലർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി കൊച്ചി മേയർ ടോണി ചമ്മണി നടത്തിയ അനധികൃത ഇടപെടൽ ത
തിരുവനന്തപുരം: മുഖം നോക്കാതെ വാർത്ത എഴുതുന്ന മറുനാടൻ മലയാളിയെയും അതിൽ കമന്റ് ഇടുന്ന വായനക്കാരനേയും ജയിലിൽ അടയ്ക്കുമെന്ന ഭീഷണി ഉയർത്തി കൊച്ചി മേയർ നടത്തിയ നീക്കത്തിന് കനത്ത തിരിച്ചടി. മറുനാടൻ മലയാളി വിളിച്ചു പറയുന്ന അപ്രിയ സത്യങ്ങളിൽ വിറളി പൂണ്ട് ചിലർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി കൊച്ചി മേയർ ടോണി ചമ്മണി നടത്തിയ അനധികൃത ഇടപെടൽ തിരിച്ചടിയായിരിക്കുകയാണ്. വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മറുനാടൻ മലയാളിക്കെതിരായ കേസെടുത്തതിനെ സംബന്ധിച്ചും വാർത്ത റിപ്പോർട്ട് ചെയ്ത ലേഖകനെയും അഭിപ്രായം രേഖപ്പെടുത്തിയ വായനക്കാരനെയും പിടികിട്ടാപ്പുള്ളിയാക്കിയതിനെ കുറിച്ചും നിലപാട് വ്യക്തമാക്കി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് സൈബർ ലോകം പിന്തുണയുമായി എത്തിയത്. മേയറെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടായിരുന്നു മറുനാടന്റെ മറുപടി.
മേയർ പ്രസ് റിലീസ് നൽകിയ ആദ്യ ദിവസം തന്നെ മറുനാടൻ നിലപാടിനെ പിന്തുണച്ച് ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്സ്‌പ്രസ്, തുടങ്ങിയ പത്രങ്ങൾ രംഗത്ത് വന്നിരുന്നു. തൊട്ടുപിന്നാലെ കേരളത്തിലെ പ്രമുഖ ഓൺലൈൻ ന്യൂസ് പോർട്ടലുകൾ ഒരുപോലെ അണി നിരന്നു. വൺ ഇന്ത്യ, ഡൂൾ ന്യൂസ്, സൗത്ത് ലൈവ് തുടങ്ങി ഒട്ടുമിക്ക പോർട്ടലുകളും മറുനാടന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മുഖ്യധാര പത്രങ്ങളുടെ ഓൺലൈൻ എഡിഷനിൽ ജോലി ചെയ്യുന്നവരും ഈ ഐക്യദാർഢ്യത്തിൽ പങ്കെടുത്തു.
തൊട്ടുപിന്നാലെ കൈരളി ചാനൽ ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ രംഗത്ത് വരികയായിരുന്നു, മറുനാടൻ മലയാളി എഡിറ്ററുടെ അഭിമുഖം സഹിതം പലതവണയാണ് കൈരളി ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്നലെ വൈകുന്നേരം ഏഴരയ്ക്ക് ഈ വിഷയത്തെക്കുറിച്ച് കൈരളി പീപ്പിൾ ചർച്ചയും നടത്തി. ബ്രേക്കിങ്ങ് നൗവിലാണ് ഈ വിഷയത്തെക്കുറിച്ച് വിശദമായ ചർച്ച നടന്നത്.
മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയ, പ്രമുഖ മാദ്ധ്യമ നിരൂപകരായ സെബാസ്റ്റ്യൻ പോൾ, ഭാസുരേന്ദ്രബാബു എന്നിവരാണ് ഈ ചർച്ചയ്ക്ക് നേതൃത്വം നൽകിയത്. ഷാജൻ സ്‌കറിയ പരിപാടിയിൽ തന്റെ നിലപാടുകൾ വിശദീകരിച്ചിരുന്നു. കൈരളി ചർച്ചയെത്തുടർന്ന് ഫേസ്‌ബുക്കിലും മറ്റും മറുനാടന് പിന്തുണയുമായി അനേകം ഹാഷ് ടാഗുകൾ പ്രത്യക്ഷപ്പെട്ടു. മറുനാടന്റെ നിലപാടുകളോട് വിയോജിപ്പുള്ളവർ അത് തുറന്ന് പറഞ്ഞുകൊണ്ട് തന്നെ ഓൺലൈനിൽ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിന് വേണ്ടി ഒരുമിച്ച് അണിനിരക്കുയായിരുന്നു. ഇവർ മറുനാടൻ മലയാളിക്ക് അകമഴിഞ്ഞ പിന്തുണ വാഗ്ദാനം ചെയ്തു.
ഫേസ്‌ബുക്കിൽ ഉടനീളം ഇപ്പോൾ മറുനാടൻ മലയാളിക്ക് പിന്തുണയർപ്പിച്ചുള്ള പോസ്റ്റുകൾ സജീവമാണ്. പ്രോട്ടക്റ്റ് ഓൺലൈൻ ഫ്രീ സ്പീച്ച് എന്ന ഹാഷ് ടാഗിൽ പല മാദ്ധ്യമപ്രവർത്തകരും മറുനാടന് ഐക്യദാർഢ്യ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. പത്രങ്ങളിൽ ഉൾപ്പെടെ കൊച്ചി മേയർ ടോണി ചമ്മണിക്കെതിരായ വാർത്ത വന്നിരുന്നെങ്കിലും ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരെ മാത്രമാണ് പൊലീസ് കേസ് ചുമത്തിയത്. ഇതിനെതിരെയും മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുമാണ് ഫേസ്‌ബുക്കിലെ പോസ്റ്റുകൾ.
അടുത്തിടെ മുഖ്യധാരാ മാദ്ധ്യമങ്ങൾ മറക്കുന്ന വാർത്തകൾ പുറത്തുകൊണ്ടുവന്നതിൽ ഓൺലൈൻ മാദ്ധ്യമങ്ങൾ വഹിച്ച പങ്ക് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ചിലർ പിന്തുണച്ചത്. ഒപ്പുമരം എന്ന പേരിലുള്ള ഫേസ്‌ബുക്ക് പേജും മറുനാടന് എല്ലാവിധ പിന്തുണയും അറിയിച്ചിട്ടുണ്ട്. മേയർ നടത്തിയ വിദേശയാത്രകളെ കുറിച്ച് റിപ്പോർട്ട് എഴുതിയതിന്റെ പേരിൽ മറുനാടന് നേരെ പൊലീസ് തിരിയുമ്പോൾ അത് കണ്ട് മിണ്ടാതിരിക്കുന്ന മുഖ്യധാരാ മാദ്ധ്യമങ്ങളുടെ മൗനം ആശങ്കപ്പെടുത്തുന്നതാണെന്ന് പ്രമുഖരായ മാദ്ധ്യമപ്രവർത്തകർ അഭിപ്രായപ്പെട്ടത്. കാലപ്പഴക്കത്തിൽ ഏത് ചിമ്മിനിയിലും കരിപിടിക്കുമെന്നായിരുന്നു ഡോ. സെബ്യാസ്റ്റിയൻ പോൾ ഇതേക്കുറിച്ച് പ്രതികരിച്ചത്.
പ്രമുഖ മാദ്ധ്യമങ്ങളെല്ലാം വാർത്ത വന്ന സാഹചര്യത്തിൽ മറുനാടൻ മലയാളി കൊച്ചി ലേഖകൻ ശ്രീജിത്തിനെയും ടോണി ചമ്മണിയുടെ വാർത്തയ്ക്കടിയിൽ നിരക്ഷരൻ എന്നു പേരിൽ കമന്റ് ഇട്ട മനോജിനെയും പൊലീസ് തിരയുന്നു എന്നും ഇവർക്കെതിരെയും കേസുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇവർ രണ്ടുപേരും ഇപ്പോഴും കൊച്ചിയിൽ തന്നെ ഉണ്ടെന്നതാണ് സത്യം. ഇവരുടെ നിരപരാധിത്തവും ടോണി ചമ്മണിക്കെതിരായി നൽകി എന്നു പറയുന്ന വാർത്തയുടെ സത്യവും ഉൾപെടുത്തി ഇന്നലെ മറുനാടൻ മലയാളിയിൽ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ലിങ്കാണ് ചുവടെ കൊടുത്തിരിക്കുന്നത്.
മറുനാടൻ മലയാളി വായനക്കാരുടെ പക്ഷത്തു നിന്നും അകമഴിഞ്ഞ പിന്തുണയാണ് മേയർ ടോണി ചമ്മണിയുടെ വിഷയത്തിൽ ലഭിച്ചത്. നിരവധി പേർ മറുനാടന്റെ പ്രതികരണ വാർത്തയിൽയുടെ കമന്റ് ബോക്‌സിൽ തന്നെ പിന്തുണ അറിയിച്ചപ്പോൾ ഓഫീസിലെ ഫോണിലും ലേഖകനെയും വിളിച്ച് പിന്തുണ അറിയിച്ചവരും നിരവധിയായിരുന്നു. ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും നിരവധി പേർ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചു.
കൊച്ചിൻ കോർപ്പറേഷന്റെ കീഴിൽ നടക്കുന്ന അനധികൃത നിർമ്മാണങ്ങളെ കുറിച്ച് തെളിവ് സഹിതം മറുനാടൻ മലയാളി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കോർപ്പറേഷൻ പരിധിയിലെ വൻകിടക്കാരുടെ കായൽ/ആറ്റുപുറമ്പോക്കു കയ്യേറ്റത്തിനെതിരെയും അതിൽ ചമ്മണി ഭരണം നടത്തുന്ന ഒത്തുകളിയെക്കുറിച്ചുമായിരുന്നു ഈ വാർത്തകൾ. വിവരാവകാശ രേഖകൾ സഹിതമാണ് ഇത്തരം വാർത്തകൾ മറുനാടൻ പ്രസിദ്ധീകരിച്ചത്. ഡിഎൽഎഫ് മുതൽ പത്മജാ വേണുഗോപാൽ വരെയുള്ളവരുടെ അനധികൃത നിർമ്മാണങ്ങൾ വരെ ഇതിൽ ഉൾപ്പെട്ടിരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിലായിരുന്നു മറുനാടനെ നിശബ്ദനാക്കാൻ മേയർ ടോണി ചമ്മണിയെ മറുനാടനെതിരെ നിയമനടപടിയുമായി എത്തിയത്. മറുനാടൻ പുറത്തുകൊണ്ടുവന്ന ഈ വാർത്തകൾ മേയറെ പ്രകോപിപ്പിച്ചിരിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് സൈബർ ലോകം പിന്തുണയുമായി രംഗത്തെത്തിയതും. അപ്രിയ സത്യങ്ങൾ തുറന്നുപറയുന്നവരെ അടിച്ചമർത്താനുള്ള നീക്കത്തെ ചെറുക്കാൻ മറുനാടനൊപ്പം അണിനിരക്കുമെന്നും നിരവധി പേർ നവമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു.