- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛാ ദിൻ വന്നു; പക്ഷേ, നായകൻ മമ്മൂട്ടി; സോഷ്യൽ മീഡിയയുടെ പരിഹാസത്തിന് ഇരയായി അമിത് ഷാ; സംഘപരിവാറുകാരെ കണക്കറ്റ് കളിയാക്കി സൈബർ ലോകം
'ഞാനൊരു സത്യം പറയട്ടെ.. എനിക്കോർമയില്ല...' കിലുക്കത്തിലെ ഇന്നസെന്റിന്റെ ഡയലോഗ് ഇപ്പോൾ ഏറ്റവും ചേരുന്നത് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്കാണ്. സോഷ്യൽ മീഡിയയുടേതാണ് പരിഹാസം. സൈബർ ലോകത്തെ ട്രോളിങ്ങിന്റെ ഏറ്റവും പുതിയ ഇരയാണ് ഇപ്പോൾ അമിത് ഷാ. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റെടുത്താൽ ഇന്ത്യയെ കാത്തിരിക്കുന്നത് അച്ഛ
'ഞാനൊരു സത്യം പറയട്ടെ.. എനിക്കോർമയില്ല...' കിലുക്കത്തിലെ ഇന്നസെന്റിന്റെ ഡയലോഗ് ഇപ്പോൾ ഏറ്റവും ചേരുന്നത് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്കാണ്. സോഷ്യൽ മീഡിയയുടേതാണ് പരിഹാസം.
സൈബർ ലോകത്തെ ട്രോളിങ്ങിന്റെ ഏറ്റവും പുതിയ ഇരയാണ് ഇപ്പോൾ അമിത് ഷാ. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റെടുത്താൽ ഇന്ത്യയെ കാത്തിരിക്കുന്നത് അച്ഛാ ദിൻ ആണെന്നായിരുന്നു ബിജെപി നേതാക്കളുടെ വാദം.
എന്നാൽ, അച്ഛാ ദിൻ വരാനായി കാൽനൂറ്റാണ്ടു കാത്തിരിക്കണം എന്ന അമിത് ഷായുടെ പ്രസ്താവനയാണ് സൈബർ ലോകത്തിനു പുതിയ ഇരയെ സമ്മാനിച്ചത്. അമിത് ഷായെ പരിഹസിച്ച് സോഷ്യൽ മീഡിയകളിൽ പോസ്റ്റുകൾ നിറയുകയാണ്.
ഫേസ്‌ബുക്കിലും ട്വിറ്ററിലുമെല്ലാം ഒരുപോലെ ആളുകൾ അമിത് ഷായ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സുരേഷ്‌ഗോപിയേയും ചിലർ വെറുതെവിട്ടിട്ടില്ല. ഇനി 25 കൊല്ലം താൻ അടിമയായി കഴിയണോ എന്നു സുരേഷ് ഗോപി ചിന്തിക്കുന്നതായാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചില പോസ്റ്റുകൾ ഇതാ...